സ്പ്രിങ്ക്ളർ: കരാര്‍ പരിശോധിക്കുന്നത് വിരമിച്ച ഉദ്യോഗസ്ഥർ; ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനെന്ന് ചെന്നിത്തല

തട്ടിക്കൂട്ട് കരാര്‍ അന്വേഷിക്കുന്നതിന് തട്ടിക്കൂട്ട് സമിതിയെയാണ് നിയോഗിച്ചിരിക്കുന്നതെന്ന് ചെന്നിത്തല

News18 Malayalam | news18-malayalam
Updated: April 22, 2020, 3:39 PM IST
സ്പ്രിങ്ക്ളർ: കരാര്‍ പരിശോധിക്കുന്നത് വിരമിച്ച ഉദ്യോഗസ്ഥർ; ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനെന്ന് ചെന്നിത്തല
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
  • Share this:
തിരുവനന്തപുരം: സ്പ്രിങ്ക്ളർ കരാര്‍ പരിശോധിക്കാന്‍ രണ്ട് വിരമിച്ച ഉദ്യോഗസ്ഥരെ നിയോഗിച്ചത് ഇടപാടിനെ വെള്ളപൂശാന്‍ വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ അന്വേഷണം ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിന് വേണ്ടിയുള്ളത് മാത്രമാണ്. ഇത് അംഗീകരിക്കില്ലെന്ന് ചെന്നിത്തല പറഞ്ഞു.

എല്ലാ നടപടിക്രമങ്ങളും കാറ്റില്‍ പറത്തി ഉണ്ടാക്കിയ ഈ അന്താരാഷ്ട്ര കരാര്‍ പരിശോധിക്കാന്‍ ഈ സമിതിക്ക് പ്രാപ്തിയില്ല. ഈ സമിതിയിലെ രണ്ടു പേരും സ്വകാര്യ കമ്പനിയുടെ ഉദ്യോഗസ്ഥരാണ്. ഇവര്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ വിളിച്ചു വരുത്തി പരിശോധിക്കാനോ ഉദ്യോഗസ്ഥരെയും ഐ.ടി വകുപ്പിന്റെ മന്ത്രിയായ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യാനോ കഴിയില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

BEST PERFORMING STORIES:Reliance Jio-Facebook Mega deal | റിലയൻസ് ജിയോയും ഫേസ്ബുക്കും തമ്മിൽ 43574 കോടി രൂപയുടെ കരാർ [NEWS]COVID 19| പരിശോധനയ്ക്കായി സംസ്ഥാനത്ത് രണ്ട് കേന്ദ്രങ്ങള്‍ കൂടി; കൊച്ചിയിലും കോഴിക്കോടും [NEWS]COVID 19 | കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 2 ഹൗസ് സർജന്മാർക്ക് രോഗബാധ; ഇരുവരും ഡൽഹിയിൽ നിന്ന് എത്തിയവർ [NEWS]
സ്പ്രിങ്ക്ളർ കമ്പനിയെ കുറിച്ച്‌ ഉയര്‍ന്ന ആരോപണമെല്ലാം പച്ചക്കള്ളമാണെന്നും നുണയാണെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. നുണയാണെങ്കില്‍ അന്വേഷണ സമിതിയെ വച്ചതെന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. തട്ടിക്കൂട്ട് കരാര്‍ അന്വേഷിക്കുന്നതിന് തട്ടിക്കൂട്ട് സമിതിയെയാണ് നിയോഗിച്ചിരിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

First published: April 22, 2020, 3:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading