ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സലിന്റെ വെബ്സൈറ്റില്‍ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആസാദി കാ അമൃത് മഹോത്സവില്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചിത്രം ഉള്‍പ്പെടുത്താതിന് വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനെ ചരിത്ര താളുകളില്‍ നിന്നും തുടച്ചു മാറ്റി കളയുവാനുള്ള സംഘപരിവാര്‍ ശ്രമം ബാലിശമാണെന്നും മഹാത്മ ഗാന്ധിക്കൊപ്പം ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി മുന്‍നിരയില്‍ നിന്നും നയിച്ച നെഹ്രു ഇന്ത്യക്കാരുടെ മനസ്സില്‍ മായ്ക്കാന്‍ പറ്റാത്ത രീതിയില്‍ സ്ഥാനമുറപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
നുണ പ്രചരണങ്ങള്‍ വഴി ചരിത്രം തിരുത്തിക്കുറിക്കാന്‍ സംഘപരിവാറിനെ അനുവദിക്കില്ലായെന്നും ചെന്നിത്തല തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെ ചരിത്ര താളുകളിൽ നിന്നും തുടച്ചു മാറ്റി കളയുവാനുള്ള സംഘപരിവാർ ശ്രമം ബാലിശമാണ്. മഹാത്മ ഗാന്ധിക്കൊപ്പം ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി മുൻനിരയിൽ നിന്നും നയിച്ച നെഹ്രു ഇന്ത്യക്കാരുടെ മനസ്സിൽ മായ്ക്കാൻ പറ്റാത്ത രീതിയിൽ സ്ഥാനമുറപ്പിച്ച് ഇരിക്കുകയാണ്.
ബി.ജെ.പി.യും സംഘപരിവാറും അത് പിഴുതു മാറ്റുവാൻ എത്ര ശ്രമിച്ചാലും വിജയിക്കില്ല.
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ICHR വെബ്സൈറ്റിൽ സ്വാതന്ത്ര്യ സമര സേനാനികൾക്കൊപ്പം നെഹ്റു വിൻ്റെ ചിത്രം മനപ്പൂർവമായി ഒഴിവാക്കിയത് സംഘപരിവാറിന്റെ ചീഞ്ഞ മനസ്സാണ് തുറന്നു കാണിക്കുന്നത്. അതിലും ദുഃഖ കരമാണ് നെഹ്രുവിനു പകരം സവർക്കരിൻ്റെ മുഖം അതിൽ ഉൾപ്പെടുത്തിയത്.
ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി സവർക്കരുടെ പങ്കു വട്ട പൂജ്യം എന്നതിലുപരി വേറൊന്നുമില്ല. മറിച്ച് ബ്രിട്ടീഷുകാരുടെ അടിമയായി കഴിയാം എന്ന് എഴുതി ഒപ്പിട്ടു കൊടുത്ത വ്യക്തിയാണ് സവർക്കർ.
നുണ പ്രചരണങ്ങൾ വഴി ചരിത്രം തിരുത്തിക്കുറിക്കാൻ സംഘപരിവാറിനെ ഞങ്ങൾ അനുവദിക്കില്ല. ജവഹർലാൽ നെഹ്റു വിനെയോ അല്ലേൽ അതിനു സമാനമായ സ്വാതന്ത്ര്യ സമര സേനാനികളേയോ ഏതൊരു തരത്തിലും അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പാർട്ടിയോ ഈ രാജ്യത്തെ സ്നേഹിക്കുന്ന ഇന്ത്യക്കാരോ അനുവദിക്കില്ല എന്നത് ബി.ജെ.പി ഓർക്കണം.
സംഘപരിവാർ സ്ഥാപിക്കാൻ ശ്രമിക്കുന്ന ഹിന്ദുത്വ അജണ്ട ഞങ്ങൾ എന്ത് വില കൊടുത്തും ചെറുത്തുനിർത്തും എന്ന് ഉറപ്പു നൽകുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.