നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രളയാനന്തര പുനരധിവാസം പൂര്‍ണ്ണമായി പാളിയെന്ന് ചെന്നിത്തല

  പ്രളയാനന്തര പുനരധിവാസം പൂര്‍ണ്ണമായി പാളിയെന്ന് ചെന്നിത്തല

  രമേശ് ചെന്നിത്തല

  രമേശ് ചെന്നിത്തല

  • Last Updated :
  • Share this:
   തിരുവനന്തപുരം: പ്രളയാനന്തര പുനരധിവാസം പൂര്‍ണ്ണമായി പാളിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് നടക്കുന്ന ന്യൂസ് 18 റൈസിംഗ് കേരള സംഗമത്തിന് നല്‍കിയ വീഡിയോ സന്ദേശത്തിലാണ് ചെന്നിത്തല സര്‍ക്കാരിനെതിരെ സംസാരിച്ചത്. സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മയാണ് ഇത് കാണിക്കുന്നതെന്നും ജനപങ്കാളിത്തം ഉറപ്പുവരുത്താനായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

   സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മാത്രം ഉപയോഗിച്ച് നവകേരളം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റുപ്പെടുത്തി. നവകേരള സ്യഷ്ടിക്ക് ദിശാബോധം നല്‍കുക എന്ന ലക്ഷ്യവുമായാണ് ന്യൂസ് 18 കേരളം റൈസിംഗ് കേരള സംഗമം നടത്തുന്നത്.

   ന്യൂസ് 18 റൈസിംഗ് കേരള സംഗമം ഇന്ന് തിരുവനന്തപുരത്ത്

   തിരുവനന്തപുരം താജ് വിവാന്തയില്‍ ആരംഭിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് മുഖ്യാതിഥി. പ്രളയാനന്തര കേരള സ്യഷ്ടിക്കായി വിദഗ്ധരുടെ വിപുലമായ ഒത്തുചേരലിനാണ് ന്യൂസ് 18 കേരളം റൈസിംഗ് കേരള സംഗമം വേദിയാകുന്നത്.

   വയനാട് എംപി എംഐ ഷാനവാസിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാലാണ് പ്രതിപക്ഷ നേതാവ് ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്. സംഗമത്തില്‍ മുഖ്യമന്ത്രിക്ക് പുറമെ ധനമന്ത്രി ഡോക്ടര്‍ തോമസ് ഐസക്, ഡോക്ടര്‍ ശശി തരൂര്‍ എം.പി തുടങ്ങി ഒട്ടേറെ പ്രമുഖരാണ് പങ്കെടുക്കുന്നത്.

   ശബരിമല: ഗവർണർക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്; പ്രശ്നങ്ങൾ പരിശോധിച്ച് നടപടികൾ സ്വീകരിക്കും

   കേരളത്തിന്റെ പുനര്‍നിര്‍മ്മാണം, നവകേരള നിര്‍മ്മാണത്തിലെ സാദ്ധ്യതകള്‍, കേരളത്തിന്റെ ഒരുമ എന്നിങ്ങനെ മൂന്നു സെഷനുകളായാണ് ചര്‍ച്ചകള്‍. ഏഴു മണിക്ക് സമാപന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യ പ്രഭാഷണം നടത്തും. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോക്ടര്‍ വി വേണു, സാങ്കേതിക വിദഗ്ധനും കെപിഎംജി ഡയറക്ടറുമായ അരുണ്‍പിള്ള, ടെക്നോ പാര്‍ക്ക് മുന്‍ സി ഇ ഓ വിജയ രാഘവന്‍, ബിനോയ് വിശ്വം എം പി, ജാക്ക് ഫ്രൂട്ട് സ്ഥാപകന്‍ ജയിസ് ജോസഫ്, സിഐഐ മുന്‍ ചെയര്‍മാന്‍ പി ഗണേഷ്, ,ഓ രാജഗോപാല്‍ എംഎല്‍എ, ചലച്ചിത്ര താരം പദ്മപ്രിയ തുടങ്ങിയവരാണ് വിവിധ സെഷനുകളില്‍ സംബന്ധിക്കുന്നത്.

   First published:
   )}