• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പ്രളയദുരിതാശ്വാസം : സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്ന് ചെന്നിത്തല

news18india
Updated: September 3, 2018, 12:27 PM IST
പ്രളയദുരിതാശ്വാസം : സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്ന് ചെന്നിത്തല
news18india
Updated: September 3, 2018, 12:27 PM IST
ആലപ്പുഴ : പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പ്രളയം രൂക്ഷമായി ബാധിച്ച കുട്ടനാട്ടിലെ വെള്ളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വിമര്‍ശനങ്ങളുമായി പ്രതിപക്ഷ നേതാവും എത്തിയിരിക്കുന്നത്.

കുട്ടനാട്ടില്‍ വെള്ളം വറ്റിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായെന്നും ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്നുമാണ് ചെന്നിത്തലയുടെ ആരോപണം. ക്യാംപുകളില്‍ നിന്ന് തിരികെ പോകുന്നവര്‍ക്ക് വാഗ്ദാനം ചെയ്ത തുകയും സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും ചെന്നിത്തല ആരോപിക്കുന്നു.
First published: September 3, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍