തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു മാന്യമായി രാജിവച്ചു പോകാനുള്ള അവസരമാണിതെന്നും അദ്ദേഹത്തെക്കൂടി ചോദ്യം ചെയ്തിട്ടേ രാജിവയ്ക്കൂ എന്ന നിർബന്ധം പാടില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. : സ്വര്‍ണക്കള്ളക്കടത്ത് കേസിലെ അന്വേഷണം സെക്രട്ടറിയേറ്റിലെത്തിയത് കേരളത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവമാണെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു.
സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പങ്ക്, കൺസൽട്ടൻസികളുടെ നിയമനം, കൺസൽട്ടൻസികൾ നടത്തിയ നിയമനങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ സിബിഐ അന്വേഷണം വേണം. സ്വർണക്കടത്തിലെ പ്രതികളെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ആദ്യം മുതൽ ശ്രമിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിനെ നിയന്ത്രിച്ചത് എം.ശിവശങ്കറാണ്. ആരോപണം ഉയർന്നപ്പോൾ ശിവശങ്കറിനെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു.
"സംഭവത്തെക്കുറിച്ച് താനൊന്നും അറിഞ്ഞില്ലെന്ന മട്ടില്‍ നിലപാട് സ്വീകരിക്കുന്ന മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇതുവരെ ഉണ്ടാവാത്ത കാര്യങ്ങള്‍ നടന്നിട്ടും അതൊക്കെ മഹത്വവത്കരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ഒരിക്കലും അംഗീകരിക്കാനാവില്ല."
മുഖ്യമന്ത്രി രാജിവെക്കണം, സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സിബിഐ അന്വേഷണം എന്നിവ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രണ്ട് സമരങ്ങള്‍ക്ക് രൂപം കൊടുക്കുന്നു. ഓഗസ്ത് ഒന്നിന് കേരളത്തിലെ എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരും എംപിമാരും അവരുടെ വീടുകളിലോ ഓഫീസിലോ സത്യാഗ്രഹം അനുഷ്ഠിക്കും. സ്പീക്ക് അപ്പ് കേരള എന്ന പേരില്‍. സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളോട് വിശദീകരിക്കും.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.