മാധ്യമ പ്രവർത്തകന്റെ അപകടമരണം: പൊലീസ് വീഴ്ച അന്വേഷിക്കണമെന്ന് ചെന്നിത്തല

അടുത്ത കാലത്തുണ്ടായ നിരവധി സംഭവങ്ങളിൽ പൊലീസിന്റെ വീഴ്ച പ്രകടമായിരുന്നു

News18 Malayalam
Updated: August 3, 2019, 1:53 PM IST
മാധ്യമ പ്രവർത്തകന്റെ അപകടമരണം: പൊലീസ് വീഴ്ച അന്വേഷിക്കണമെന്ന് ചെന്നിത്തല
basheer, chennithala
  • Share this:
തിരുവനന്തപുരം : മാധ്യമ പ്രവർത്തകനായ കെ.എം.ബഷീർ അപകടത്തിൽ മരിച്ച സംഭവത്തിൽ പൊലീസ് വീഴ്ച സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശ്രീറാം വെങ്കട്ടരാമൻ ഐഎഎസ് ഉൾപ്പെട്ട അപകട സംഭവം അന്വേഷിക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തിയതായി വിമർശനം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് വീഴ്ചയെക്കുറിച്ച് അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്.

Also Read-മാധ്യമ പ്രവർത്തകന്റെ അപകട മരണം: വാഹനം ഓടിച്ചിരുന്നത് ശ്രീറാം; ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

കുറ്റക്കാർ ആരായാലും അവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. അടുത്ത കാലത്തുണ്ടായ നിരവധി സംഭവങ്ങളിൽ പൊലീസിന്റെ വീഴ്ച പ്രകടമായിരുന്നുവെന്നും വിമർശിച്ച ചെന്നിത്തല, മരിച്ച മാധ്യമ പ്രവർത്തകന്റെ കുടുംബത്തിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു.

Also Read-ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മുതിര്‍ന്ന മാധ്യമ പ്രവർത്തകൻ മരിച്ചു

ഇന്ന് പുലർച്ചെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപമുണ്ടായ അപകടത്തിലാണ് മുതിർന്ന മാധ്യമ പ്രവർത്തകനായ കെ.എം.ബഷീർ മരിച്ചത്. ശ്രീറാം വെങ്കട്ടരാമൻ ഐപിഎസ് ഓടിച്ചിരുന്ന കാർ മാധ്യമ പ്രവർത്തകന്റെ ബൈക്കിന് പിറകിൽ വന്നിടിക്കുകയായിരുന്നു. സംഭവത്തിൽ ശ്രീറാമിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്.

First published: August 3, 2019, 12:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading