കേരള ബാങ്കിന്റെ പ്രഖ്യാപനം ക്രമവിരുദ്ധം: രമേശ് ചെന്നിത്തല

'റിസര്‍വ് ബാങ്കിന്റെ അന്തിമ അനുമതിയില്ലാതെയാണ് സര്‍ക്കാരിന്റെ കേരള ബാങ്ക് രൂപീകരണ പ്രഖ്യാപനം'

News18 Malayalam | news18-malayalam
Updated: November 30, 2019, 4:35 PM IST
കേരള ബാങ്കിന്റെ പ്രഖ്യാപനം ക്രമവിരുദ്ധം: രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല
  • Share this:
കേരള ബാങ്കിന്റെ പ്രഖ്യാപനം ക്രമവിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റിസര്‍വ് ബാങ്കിന്റെ അന്തിമ അനുമതിയില്ലാതെയാണ് സര്‍ക്കാരിന്റെ കേരള ബാങ്ക് രൂപീകരണ പ്രഖ്യാപനം. പ്രാഥമിക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള അനുമതി മാത്രമാണ് ഹൈക്കോടതി നല്‍കിയത്. റിസര്‍വ് ബാങ്ക് വച്ച 19 ഉപാധികള്‍ സ്വീകാര്യമാണോ എന്ന് പരിശോധിച്ച് അനുമതി കൊടുക്കാനായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം, എന്നാല്‍ അങ്ങനെയല്ല നടന്നത്.

കേരള ബാങ്ക് രൂപീകരിക്കുന്നതിന് മുന്നോടിയായി സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും പ്രമേയം പാസാക്കേണ്ടതുണ്ട്. 13 ജില്ലാ ബാങ്കുകള്‍ പ്രമേയം പാസാക്കിയെങ്കിലും സംസ്ഥാന സഹകരണ ബാങ്ക് ഇതുവരെ പ്രമേയം പാസാക്കിയിട്ടില്ല, ഭാവിയില്‍ റിസര്‍വ് ബാങ്ക് അനുമതി നൽകുമ്പോൾ അപാകതയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. അതിനാല്‍ കേസുമായി മുന്നോട്ടുപോവുമെന്ന് ചെന്നിത്തല പറഞ്ഞു.

കേരള ബാങ്ക് രൂപീകരണം സഹകരണപ്രസ്ഥാനത്തിന്റെ മരണമണിയാണെന്നും ചെന്നിത്തല ആരോപിച്ചു. കേരള ബാങ്ക് കൊമേഴ്‌സ്യല്‍ ബാങ്കിന്റെ സ്വഭാവത്തിലേക്ക് മാറുമ്പോൾ അംഗങ്ങള്‍ക്കും നിക്ഷേപകര്‍ക്കും ഉണ്ടായിരുന്ന സൗകര്യങ്ങള്‍ നഷ്ടപ്പെടും. ജനാധിപത്യ സ്വഭാവം തകര്‍ന്ന് കേരള ബാങ്ക് ഒരു കൊമേഴ്‌സ്യല്‍ സ്ഥാപനമായി മാറും.

ജില്ലാ സഹകരണ ബാങ്കുകളെ അധീനതയില്‍ കൊണ്ടുവരാന്‍ കഴിയാത്ത സി.പി.എം. അവയുടെ നിയന്ത്രണം വളഞ്ഞവഴിയില്‍ സ്വന്തമാക്കാനാണ് ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. സഹകരണ പ്രസ്ഥാനത്തിലെ 1.53 ലക്ഷം കോടി രൂപ നിക്ഷേപത്തിലാണ് സിപിഎമ്മിന്റെ കണ്ണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
First published: November 30, 2019, 4:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading