• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

കസേര തെറിപ്പിക്കുമെന്ന് കുഞ്ഞാലിക്കുട്ടി; ചെന്നിത്തല വഴങ്ങി; കേരള ഹൗസ് 204-ാം മുറിയിലെ നാടകം ഇങ്ങനെ


Updated: June 8, 2018, 2:22 PM IST
കസേര തെറിപ്പിക്കുമെന്ന് കുഞ്ഞാലിക്കുട്ടി; ചെന്നിത്തല വഴങ്ങി; കേരള ഹൗസ് 204-ാം മുറിയിലെ നാടകം ഇങ്ങനെ

Updated: June 8, 2018, 2:22 PM IST
തിരുവനന്തപുരം: മാണിയുടെ രാജ്യസഭാ സീറ്റിന് രമേശ് ചെന്നിത്തലയെ അനുകൂലമാക്കിയത് പ്രതിപക്ഷ നേതൃസ്ഥാനം തെറിപ്പിക്കുമെന്ന ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ ഭീഷണി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് കേരള നേതാക്കള്‍ ഡില്‍ഹിയില്‍ എത്തിയതിനു പിന്നാലെയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയ തീരുമാനത്തിലേക്കു നയിച്ച അന്തര്‍ നാടകത്തിനു തുടക്കമിട്ടത്.

സീറ്റ് ചര്‍ച്ചയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് ഡല്‍ഹിയിലെത്തിയത്. സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കാനുള്ള തീരുമാനം ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കെ.എം മാണിയുടെ പാലായിലെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ തന്നെ തീരുമാനമായെങ്കിലും ഡല്‍ഹി സന്ദര്‍ശനത്തിനിടയിലാണ് കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കിയുള്ള കരുനീക്കം കുഞ്ഞാലിക്കുട്ടി നടത്തിയത്.

ചെങ്ങന്നൂരില്‍ മാണിയുടെ പിന്തുണ ഉറപ്പാക്കാന്‍ പാലായില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ചെന്നിത്തലയും എത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചയുടെ ഒരുഘട്ടത്തിലും ചെന്നിത്തലയ്ക്കു മുഖം കൊടുക്കാന്‍ മാണി തയാറായിരുന്നില്ല. യു.ഡി.എഫില്‍ മടങ്ങിയെത്തിയാല്‍ രാജ്യസഭാ സീറ്റെന്ന പാക്കേജ് മുന്നോട്ടു വച്ചതും മാണിയെ അനുനയിപ്പിച്ചതും ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ഒന്നിച്ചാണ്. പാലായിലെ സന്ദര്‍ശനത്തിനും മുന്‍പേ ഉപാധികള്‍ സംബന്ധിച്ച് മാണിയുമായി ധാരണയിലെത്തിയിരുന്നെന്ന സൂചനകളാണ് കേരള കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ നല്‍കുന്നത്. പാണക്കാട്ടെടുത്ത തീരുമാനമാണിതെന്ന് കുഞ്ഞീലിക്കുട്ടി തന്നെ നല്‍കുന്ന സൂചന. എന്നാല്‍ രാജ്യസഭാ സീറ്റ് ഉള്‍പ്പെടെയുള്ള പാക്കേജിനെ കുറിച്ച് കാര്യമായ ധാരണ ഇല്ലാതെയാണ് ചെന്നിത്തല പാലായിലെത്തിയതും നാണംകെട്ടു മടങ്ങിയതും.

വ്യാഴാഴ്ച രാവിലെ ഡല്‍ഹിയിലെ കേരള ഹൗസിലെ 204-ാം നമ്പര്‍ മുറി കേന്ദ്രീകരിച്ചു നടന്ന ചര്‍ച്ചയ്ക്കിടയിലാണ് മാണിക്ക് രാജ്യസഭാ സീറ്റെന്ന പാക്കേജ് കുഞ്ഞാലിക്കുട്ടി അവതരിപ്പിക്കുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് അപ്രായോഗികമാണെന്ന നിലപാടാണ് രമേശ് ചെന്നിത്തല സ്വീകരിച്ചത്. പി.ജെ കുര്യന് സീറ്റു നല്‍കുന്നതിനെച്ചൊല്ലി യുവ എം.എല്‍.എമാര്‍ ഉയര്‍ത്തിയ എതിര്‍പ്പും അദ്ദേഹം ശ്രദ്ധയില്‍പ്പെടുത്തി. രാജ്യസഭാ സീറ്റ് സംബന്ധിച്ച് നടക്കുന്ന ഈ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മാണിക്ക് അനുകൂലമായ തീരുമാനം അണികളെ ബോധ്യപ്പെടുത്താന്‍ പ്രയാസമാണെന്നും ചെന്നിത്തല അറിയിച്ചു. എന്നാല്‍ പാലായിലെ ചര്‍ച്ചയില്‍ സീറ്റു സംബന്ധിച്ച് ഉറപ്പു കൊടുത്തിട്ടുണ്ടെന്നും അതു പാലിച്ചേ പറ്റൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വാക്കു കൊടുത്തത് താന്‍ ഇടെപട്ടാണ് അതു പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ താന്‍ ഇതൊന്നും അറിഞ്ഞില്ലെന്ന നിലപാടായിരുന്നു ചെന്നിത്തലയ്ക്ക്. ഉമ്മന്‍ ചാണ്ടിയും ഹസനും മൗനം പാലിച്ചു.

ഇതിനിടെ രാജ്യസഭാ സീറ്റ് മാണിക്കെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നുതുടങ്ങി. എന്നാല്‍ രാജ്യസഭാ സീറ്റെന്ന ഉപാധി മാണി മുന്നോട്ടുവച്ചിട്ടില്ലെന്ന് വ്യക്തമാക്കി ചെന്നിത്തല മാധ്യമങ്ങള്‍ക്കു മുന്നിലെത്തി. ഇതോടെയാണ് ചെന്നിത്തലയെ മെരുക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് സ്വരം കടുപ്പിക്കേണ്ടി വന്നത്. മാണിക്കു നല്‍കിയ രാജ്യസഭാ സീറ്റ് വാഗ്ദാനം അംഗീകരിക്കാന്‍ തയാറായില്ലെങ്കില്‍പ്രതിപക്ഷ നേതാവില്‍ തങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധിയെ അറിയിക്കേണ്ടി വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ ഭീഷണിയ്ക്കു വഴങ്ങി സ്വന്തം കസേര നഷ്ടപ്പെടുമെന്ന തിരിച്ചറിവില്‍ അവസാനം ചെന്നിത്തലയും മാണിക്കു വേണ്ടി കൈപൊക്കി.

നിര്‍ണായകഘട്ടത്തില്‍ കെ. കരുണാകരനും ഭൂരിപക്ഷാനുകൂല പ്രസ്താവനിയില്‍ എ.കെ ആന്റണിക്കും മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടതും ഉമ്മന്‍ ചാണ്ടിയെ മുള്‍മുനയില്‍ നിര്‍ത്തി അഞ്ചാം മന്ത്രിസ്ഥാനം പിടിച്ചുവാങ്ങിയതും ഓര്‍മ്മയിലുള്ളതാണ് ചെന്നിത്തലയെ പ്രേരിപ്പിച്ചതെന്നു വ്യക്തം.
First published: June 8, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

Vote responsibly as each vote
counts and makes a difference

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626