• HOME
  • »
  • NEWS
  • »
  • kerala
  • »
  • Ramesh Chennithala | 'മലയാളത്തിലെ അധിക്ഷേപ താരാവലിയുടെ ഉപജ്ഞാതാവാണ് മുഖ്യമന്ത്രി'; രമേശ് ചെന്നിത്തല

Ramesh Chennithala | 'മലയാളത്തിലെ അധിക്ഷേപ താരാവലിയുടെ ഉപജ്ഞാതാവാണ് മുഖ്യമന്ത്രി'; രമേശ് ചെന്നിത്തല

മാധ്യമപ്രവര്‍ത്തകരെയും സെല്‍ഫി എടുക്കാന്‍ വന്ന എസ്എഫ്‌ഐ പ്രവര്‍ത്തകനെയും അധിക്ഷേപിക്കുന്ന പിണറായിയെ കെ സുധാകരന്റെ ചെലവില്‍ ആരും വെള്ള പൂശണ്ടെന്ന് രമേശ് ചെന്നിത്തല

  • Share this:
    കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ(CM Pinarayi Vijayan) പരിഹസിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല(Ramesh Chennithala). മലയാളത്തിലെ അധിക്ഷേപ താരാവലിയുടെ ഉപജ്ഞാതാവാണ് മുഖ്യമന്ത്രിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെയും സെല്‍ഫി എടുക്കാന്‍ വന്ന എസ്എഫ്‌ഐ പ്രവര്‍ത്തകനെയും അധിക്ഷേപിക്കുന്ന പിണറായിയെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ചെലവില്‍ ആരും വെള്ള പൂശണ്ടെന്നും അദ്ദേഹം പറഞ്ഞു.

    എല്ലാവരും ബഹുമാനിക്കുന്ന പിടി തോമസിന്റെ വിയോഗത്തെ സുവര്‍ണാവസരമായി കണ്ടയാളാണ് മുഖ്യമന്ത്രി. ഇതിനെതിരെയുണ്ടായ ജനരോക്ഷത്തിന്റെ ശ്രദ്ധതിരിക്കാനുള്ള അടവാണ് കെ. സുധാകരനെതിരായ കേസെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

    അസഭ്യവും ഉദാഹരണവും എന്താണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് അറിയാമെന്നും ഇതൊന്നും മനസിലാകാതിരിക്കാന്‍ ആരും പ്രകാശം പരത്തുന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു.

    Also Read-ഇടതുപക്ഷമെന്ന് അവകാശപ്പെടുന്നവര്‍ തീവ്രവലതുപക്ഷമാകുമ്പോള്‍ അങ്ങേയറ്റം ജനപക്ഷമാകുകയാണ് പ്രതിപക്ഷം: വിഡി സതീശന്‍

    Thrikkakkara | പരസ്പരം കേസ് കൊടുത്തും തൃക്കാക്കരപ്പോര്; ഒറ്റ ദിവസം മൂന്ന് കേസുകൾ!

    കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് (Thrikkakkara By-election) പ്രചരണം ഉച്ചസ്ഥായിയിൽ എത്തിയതോടെ പരസ്പരം കേസ് നൽകിയും മുന്നണികൾ തമ്മിൽ പോര്. ഇന്നലെ ഒറ്റ ദിവസത്തിനിടെ നേതാക്കളുടെയും പ്രവർത്തകരുടെയും പരാതിയിൽ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്. മുഖ്യമന്ത്രിക്കാതിരായ പരാമർശത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ പൊലീസ് കേസെടുത്തത് ഡിവൈഎഫ്ഐ നേതാവിന്‍റെ പരാതിയിലാണ്. ഇതിന് പിന്നാലെ കോൺഗ്രസ് നേതാക്കളായ ഡൊമിനിക് പ്രസന്‍റേഷൻ, ജെബി മേത്തർ എന്നിവരുടെ പരാതികളിൽ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എറണാകളം നോർത്ത് പൊലീസ് സ്റ്റേഷനിലും ഇൻഫോ പാർക്ക് പൊലീസ് സ്റ്റേഷനിലുമാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.

    അന്തരിച്ച എംഎൽഎ പി ടി തോമസിനെയും യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസിനെയും സോഷ്യൽ മീഡിയയിലൂടെ അവഹേളിച്ച സർക്കാർ ഉദ്യോഗസ്ഥനെതിരെയാണ് ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകിയത്. സിപിഎം അനുകൂല സംഘടനാ നേതാവും പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് ഡെപ്യൂട്ടി സെക്രട്ടറിയുമായ വക്കം സെന്നിനെതിരെയാണ് ജെബി മേത്തറുടെ പരാതി.

    Also Read-Silverline ഭാവി കേരളത്തിലേക്കുള്ള ഈടുവയ്പ്പ്; സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ മുഖ്യമന്ത്രി പിണറായി

    'പണ്ട് ഭർത്താവ് മരിച്ച സ്ത്രീ ചിതയിലേക്ക് എടുത്തു ചാടി സതി അനുഷ്ഠിച്ചിരുന്നെങ്കിൽ ഇപ്പോൾ ഭർത്താവ് മരിച്ചാൽ മത്സരിക്കാനുള്ള കൊതിയാണ് യുഡിഎഫ് സ്ഥാനാർഥി തിരഞ്ഞെടുപ്പിലേക്ക് എടുത്തുചാടാൻ കാരണം'- ഇതാണ് വിവാദമായ വക്കം സെന്നിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഡിജിപിക്ക് ലഭിച്ച പരാതി എറണാകുളം സിറ്റി പൊലീസിന് കൈമാറുകയും തുടർന്ന് കേസെടുത്ത ഇൻഫോ പാർക്ക് പൊലീസ് ജെബി മേത്തറുടെ മൊഴി രേഖപ്പെടുത്തുകയുമായിരുന്നു.

    സോഷ്യൽ മീഡിയ വഴി അപവാദപ്രചരണം നടത്തിയതിനാണ് കോൺഗ്രസ് നേതാവും യുഡിഎഫ് ജില്ലാ ചെയർമാനുമായ ഡൊമിനിക് പ്രസന്‍റേഷൻ നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത്. ഏതായാലും തൃക്കാക്കരയിൽ പ്രചരണം കത്തിക്കയറുമ്പോഴാണ് ഇടതുമുന്നണിയും യുഡിഎഫും പരസ്പരം കേസുകളുമായി കോമ്പുകോർക്കുന്നത്.
    Published by:Jayesh Krishnan
    First published: