തിരുവനന്തപുരം: നിർണായക വിധി ദിനത്തിൽ ആരാധനാലയങ്ങൾ സന്ദർശിച്ച് നേതാക്കൾ. കൗണ്ടിംഗ് കേന്ദ്രങ്ങളെല്ലാം സജീവമായിരിക്കെ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് രാവിലെ ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഒറ്റയ്ക്കാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. പ്രത്യേകിച്ചു വഴിപിടാകുളൊന്നും നടത്തിയില്ല. പ്രാര്‍ഥനകള്‍ക്കു ശേഷം തൊട്ടടുത്തുള്ള എംഎല്‍എ ഓഫീസിലെത്തി. പ്രവര്‍ത്തകരുമായി സംസാരിച്ച ശേഷം തെരഞ്ഞെടുപ്പ് നിരീക്ഷണത്തിലേക്ക് കടന്നു.
Also Read-
Kerala Assembly Election Result Live | ഭരണത്തുടർച്ചയോ ഭരണമാറ്റമോ? വോട്ടെണ്ണൽ തുടങ്ങികോൺഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി രാവിലെ തന്നെ പുതുപ്പള്ളി സെന്‍റ് ജോര്‍ജ് പള്ളിയിലെത്തി പ്രാർത്ഥന നടത്തി. പുതുപ്പള്ളിയിലെ വീട്ടില്‍ നിന്നാണ് അദ്ദേഹം പള്ളിയിലെത്തിയത്. പ്രാര്‍ഥനകള്‍ക്കു ശേഷം ഉമ്മന്‍ ചാണ്ടിയും വീട്ടിലേക്കു തന്നെ മടങ്ങി. രാവിലെ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ കൗണ്ടിംഗ് കേന്ദ്രത്തിലെ തയാറെടുപ്പുകളും ഉമ്മന്‍ ചാണ്ടി വിലയിരുത്തിയിരുന്നു.
നേമത്തെ എൻഡിഎ സ്ഥാനാർഥിയും കുമ്മനം രാജശേഖരൻ രാവിലെ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. വിജയപ്രതീക്ഷയിലാണെന്നും എല്ലായിടത്തും ബിജെപി നല്ല മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
സംസ്ഥാനത്ത് ഭരണത്തുടർച്ചയോ, അതോ ഭരണമാറ്റമോ? നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരാൻ ഇനി മിനിറ്റുകൾ മാത്രം. 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ രാവിലെ എട്ടു മണി മുതൽ ആരംഭിക്കും. വിവിധ മണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകൾ രാവിലെ ഏഴു മണിയോടെ തുറന്നു. 140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. ഏപ്രില്‍ ആറിന് നടന്ന വോട്ടെടുപ്പില്‍ 74.06 ആണ് പോളിങ് ശതമാനം. 2.74 കോടി വോട്ടര്‍മാരില്‍ 2.03 കോടി പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.
ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിനാണ് വോട്ടെണ്ണൽ തുടങ്ങുന്നതോടെ അവസാനമാകുന്നത്. ഭരണതുടര്‍ച്ചയെന്ന് ഇടതും ഭരണമാറ്റമെന്ന് യു ഡി എഫും തികഞ്ഞ ആത്മവിശ്വസത്തിലാണ്. തൂക്കുസഭ വരുമെന്നും നിർണായക ശക്തിയാകാമെന്നുമുള്ള പ്രതീക്ഷയിലാണ് ബി ജെ പിയും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.