കോഴിക്കോട് : അലനും താഹയും മാവോയിസ്റ്റ് ആണെന്നതിന് മുഖ്യമന്ത്രി തെളിവ് തരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഎപിഎ ചുമത്തുന്നതിനുള്ള നിബന്ധന ഇവിടെ പാലിച്ചില്ലെന്നാരോപിച്ച പ്രതിപക്ഷ നേതാവ്, മനുഷ്യാവകാശ പ്രശ്നമായതു കൊണ്ടാണ് ഇടപെട്ടതെന്നാണ് വ്യക്തമാക്കിയത്.
അമിത് ഷായും പിണറായിയും തമ്മിൽ എന്താണ് വ്യത്യാസമെന്ന വിമർശനവും ചെന്നിത്തല ഉന്നയിച്ചു.യുഎപിഎ കേസിൽ അറസ്റ്റിലായ താഹ യുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. പൊലീസ് പറയുന്നതെല്ലാം ശരിയല്ലെന്നും അങ്ങനെ പലവട്ടം തെളിഞ്ഞതാണെന്നും ആരോപിച്ച ചെന്നിത്തല വിഷയം സഭയിൽ ഉന്നയിക്കുമെന്നും അറിയിച്ചു.
അലന്റെയും താഹയുടെയും വിഷയത്തില്‍ ഇടപെടാൻ യുഡിഎഫ് തീരുമാനിച്ചതായി എം.കെ.മുനീർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മുന്നണിയിൽ ആലോചിച്ച ശേഷമെടുത്ത ഈ തീരുമാനത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് അലന്‍റെയും താഹയുടെയും വീടുകൾ സന്ദർശിക്കുമെന്നും മുനീർ അറിയിച്ചിരുന്നു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.