'CDIT ഐടി വകുപ്പിനുകീഴിലാക്കിയത് ഇഷ്ടക്കാരെ നിയമിക്കാൻ': പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

സ്വപ്ന സുരേഷിനെ മാത്രമല്ല, മുഖ്യമന്ത്രിയുടെ വകുപ്പുകളിൽ പാർട്ടിക്കാരെയും സ്വന്തക്കാരെയും ചട്ടം ലംഘിച്ച് നിയമിച്ചിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല

News18 Malayalam | news18-malayalam
Updated: July 11, 2020, 9:12 AM IST
'CDIT ഐടി വകുപ്പിനുകീഴിലാക്കിയത് ഇഷ്ടക്കാരെ നിയമിക്കാൻ': പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല
മുൻ ഐ.ടി സെക്രട്ടറി ശിവശങ്കരനും സ്വപ്ന സുരേഷും
  • Share this:
തിരുവനന്തപുരം: പബ്ലിക് റിലേഷൻസ് വകുപ്പിന് കീഴിലായിരുന്ന സി-ഡിറ്റിനെ ഐടി വകുപ്പിന് കീഴിലാക്കിയത് ഇഷ്ടക്കാരെ നിയമിക്കാനാണെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഐടി വകുപ്പ് സെക്രട്ടറിക്ക് നിയമനത്തിൽ ഇടപെടാനാണ് ഇങ്ങനെ ചെയ്തതെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. സി-ഡിറ്റിൽ മാത്രം 51 പേരെയാണ് നിയമിച്ചത്. സബ് രജിസ്ട്രാർ ഓഫീസുകളിൽ 136 പേരെയാണ് നിയമിച്ചത്. ഇത് രജിസ്ട്രേഷൻ വകുപ്പിന് കീഴിലാണെങ്കിലും നിയമനം നടന്നത് സി-ഡിറ്റ് വഴിയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

സ്വപ്ന സുരേഷിനെ മാത്രമല്ല, മുഖ്യമന്ത്രിയുടെ വകുപ്പുകളിൽ പാർട്ടിക്കാരെയും സ്വന്തക്കാരെയും ചട്ടം ലംഘിച്ച് നിയമിച്ചിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇതിൽ ഏറെയും ഐടി വകുപ്പിന് കീഴിലാണ്. ഐടി സെക്രട്ടറി എം. ശിവശങ്കറാണ് ഇതിനുള്ള സഹായമൊരുക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

TRENDING:'നാട്ടുകാർ ഈ ഉൽസാഹവും സഹകരണവും കാണിച്ചാൽ കൊറോണയുടെ എല്ലാ അവതാരങ്ങളും കേരളത്തിലും ആടും'-മുരളി തുമ്മാരുകുടി [NEWS]Covid | പൂന്തുറ സ്റ്റേഷനിലെ ജൂനിയർ എസ്.ഐക്ക് കോവിഡ്; തലസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുന്നു [NEWS]TikTok| തെറ്റുപറ്റി; ടിക്ടോക് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട ആമസോൺ തീരുമാനം പിൻവലിച്ചു [NEWS]
ഐടി വകുപ്പിൽ നടക്കുന്ന വൻതോതിലുള്ള പിൻവാതിൽ നിയമനങ്ങൾ മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ മാത്രം 19 പേരെയും സമൂഹമാധ്യമം കൈകാര്യം ചെയ്യാനായി 12 പേരെയും നിയമിച്ചു. എംപ്ലോയിമെന്‍റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തു ആയിരക്കണക്കിന് ആളുകൾ കാത്തുനിൽക്കുമ്പോഴാണ് ഇഷ്ടക്കാരെയും പാർശ്വവർത്തികളെയും കുത്തിനിറയ്ക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
Published by: Anuraj GR
First published: July 11, 2020, 9:12 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading