കണ്ണൂര്‍: നേതാക്കളെ കാലുമാറ്റി കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാമെന്ന സിപിഎം(CPM) കുതന്ത്രം ഫലം കാണില്ലെന്ന് രമേശ് ചെന്നിത്തല(Ramesh Chennithala). സി.പി.എം പരിപാടിയില്‍ പങ്കെടുക്കാന്‍ കാരണം മുഖ്യമന്ത്രി ആണെന്നാണ് ഇന്നലെ കെ.വി തോമസ് പറഞ്ഞത്. കേരളത്തിലെ മുഖ്യമന്ത്രി നേതാക്കളെ കാലുമാറ്റാന്‍ ശ്രമിക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്.
അതേസമയം ഇത്രയും കാലം സ്വീകരിച്ച നിലപാടുകള്‍ക്ക് കടകവിരുദ്ധമായി കെ വി തോമസ് പ്രവര്‍ത്തിക്കുന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. അദ്ദേഹം പോയതില്‍ വിഷമമുണ്ട്. എന്നാല്‍ അതുകൊണ്ടൊക്കെ കോണ്‍ഗ്രസിനെ ദുര്‍ബലമാക്കുമെന്നും പ്രവര്‍ത്തകരുടെ ആത്മവീര്യത്തെ തകര്‍ക്കാമെന്ന് കരുതുന്നതെങ്കില്‍ അത് നടക്കുന്ന കാര്യമല്ല.
കേരളം കണ്ട ദുര്‍ബലനായ മുഖ്യമന്ത്രി പിണറായി വിജയനെ ഏറ്റവും വലിയവനെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ഇത്തരത്തിലുള്ള സിപിഎം കുതന്ത്രങ്ങളില്‍ ഈ പാര്‍ട്ടി തകര്ന്നുപോവില്ലെന്നും അദ്ദേഹം പറഞ്ഞു.
K Sudhakaran | ഈ ചതിയും വഞ്ചനയും ജനം തിരിച്ചറിയും; തോമസിന്റേത് നട്ടെല്ലില്ലായ്മ; കെ.സുധാകരൻ
തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ (CPM Party Congress) പങ്കെടുത്ത കെ.വി.തോമസിനെതിരെ (K V Thomas)രൂക്ഷ വിമര്‍ശനവുമായി കെ.സുധാകരന് (K Sudhakaran). അദ്ദേഹത്തെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താകുമെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു.
കെ.വി.തോമസ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ശത്രുവാണ്. തോമസ് പാർട്ടിയിൽ നിന്ന് പോയികഴിഞ്ഞതായി കെ.സുധാകരന് പറഞ്ഞു. കെ.വി.തോമസിന്റെ ചതിയും വഞ്ചനയും ജനം തിരിച്ചറിയും.
കെ.വി.തോമസ് പിണറായി മഹത്വം പറഞ്ഞത് തറവാടിത്തമില്ലായ്മയാണെന്നും അദ്ദേഹത്തിന്റെ കാര്യത്തില്‍ എഐസിസി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തോമസ് സിപിഎമ്മുമായി കച്ചവടം നടത്തി നില്‍ക്കുകയാണ്.
അപ്പോള്‍ ഇല്ലാത്ത മഹത്വവും വിധേയത്വവും വരും. തോമസിന്റേത് നട്ടെല്ലില്ലായ്മയും വ്യക്തിത്വമില്ലായ്മയുമാണെന്ന് സുധാകന് വിമര്‍ശിച്ചു. എഐസിസി ഉചിതമായ തീരുമാനം എടുക്കുമെന്നും സുധാകരന് പറഞ്ഞു. തോമസിനെ തിരുത തോമയെന്ന് വിളിച്ചത് വി.എസ്.അച്യുതാനന്ദനാണ്, കോണ്‍ഗ്രസുകാര്‍ വിളിച്ചിട്ടില്ല. നാട്ടുകാര്‍ വിളിച്ചിട്ടുണ്ടെന്നും സുധാകരന് പരിഹസിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.