'യൂണിവേഴ്സിറ്റികളുടെ അന്തസ്സും നിലവാരവും തിരിച്ച് പിടിക്കണം'; ജലീലിനെതിരായ ആരോപണം ആവർത്തിച്ച് ചെന്നിത്തല

എസ്എഫ്‌ഐ എന്ന വിദ്യാർഥി പ്രസ്ഥാനം ഇപ്പോൾ നാട്ടിലുണ്ടോയെന്നു  പോലും സംശയിക്കേണ്ട സ്ഥിതിയാണ്. റാഗിംഗ് പേടിച്ച വിദ്യാര്‍ഥിയെ കോളേജ് മാറ്റി നല്‍കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ സമരം ചെയ്തവരാണ് എസ്.എഫ്.ഐക്കാർ

News18 Malayalam | news18-malayalam
Updated: October 19, 2019, 3:07 PM IST
'യൂണിവേഴ്സിറ്റികളുടെ അന്തസ്സും നിലവാരവും തിരിച്ച് പിടിക്കണം'; ജലീലിനെതിരായ ആരോപണം ആവർത്തിച്ച് ചെന്നിത്തല
News18
  • Share this:
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരായ  മാര്‍ക്ക് ദാന ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജലീലിനെ മന്ത്രി സ്ഥാനത്തു നിന്നും മാറ്റി നിർത്തി ജുഡീഷ്യൽ അന്വേഷണം നടത്തണം. വിദ്യാഭ്യാസം എന്നാല്‍ ചുക്കാണോ ചുണ്ണാമ്പാണോ എന്നറിയാത്ത മന്ത്രിമാര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ സര്‍വകലാശാലകളുടെ സ്ഥിതിയെന്താകുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. യൂണിവേഴ്സിറ്റികളുടെ അന്തസ്സും നിലവാരവും തിരിച്ച് പിടിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ജലീലിനെതിരായ ആരോപണം ശരിയെന്ന് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യാക്ഷന്‍ രാജന്‍ ഗുരുക്കളും വ്യക്തമാക്കിയിട്ടുണ്ട്. രാജന്‍ ഗുരുക്കളുടെ വാക്കുകള്‍ മുഖ്യമന്ത്രിയും ഗവര്‍ണറും കേള്‍ക്കണം. ജലീല്‍ തന്നെ അധ്യക്ഷനായിട്ടുള്ള സമിതിയുടെ ഉപാധ്യക്ഷനാണ് രാജന്‍ ഗുരുക്കള്‍. നടപടി ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് വീണ്ടും കത്ത് നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.

Also Read 'കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുന്നത് ശരിയല്ല'; ചെന്നിത്തലയുടെ മകനെതിരായ ആരോപണത്തില്‍ ജലീലിനെ തിരുത്തി കോടിയേരി

എസ്എഫ്‌ഐ എന്ന വിദ്യാർഥി പ്രസ്ഥാനം ഇപ്പോൾ നാട്ടിലുണ്ടോയെന്നു  പോലും സംശയിക്കേണ്ട സ്ഥിതിയാണ്. റാഗിംഗ് പേടിച്ച വിദ്യാര്‍ഥിയെ കോളേജ് മാറ്റി നല്‍കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ സമരം ചെയ്തവരാണ് എസ്.എഫ്.ഐക്കാരെന്നും ചെന്നിത്തല പറഞ്ഞു.

Also Read കോടിയേരിയെ തള്ളി മന്ത്രി ജലീൽ

First published: October 19, 2019, 3:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading