തിരുവനന്തപുരം: പുനഃസംഘടനയ്ക്ക് ശേഷം കോണ്‍ഗ്രസില്‍ ഉണ്ടായ തര്ക്കങ്ങില് പ്രതികരിച്ച് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും എഐസിസി സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു. എഐസിസി പ്രതിനിധി താരീഖ് അന്വറമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുതിര്‍ന്ന നേതാക്കളായ വി എം സുധീരനുമായും മുല്ലപ്പള്ളി രാമചന്ദ്രനുമായും ചര്‍ച്ച നടത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആരെയും ഇരുട്ടില്‍ നിര്‍ത്തുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം രാജി വെച്ച തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി വി എം സുധീരന് താരീഖ് അന്‍വറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിച്ചു. കേരളത്തിലെ പാര്‍ട്ടിയില്‍ പുതിയ നേതൃത്വം വളരെ പ്രതീക്ഷയോട് കൂടിയാണ് വന്നത്. പക്ഷേ ആ പ്രതീക്ഷയ്ക്ക് അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടുപോകാതെ വന്ന സ്ഥിതി വിശേഷമുണ്ടായി. തെറ്റായ ശൈലിയും അനഭിലഷണീയമായ പ്രവണതകളും പ്രകടമായി. കോണ്‍ഗ്രസ് സംസ്കാരത്തിന് യോജിച്ചതല്ലാത്ത നടപടികള്‍ പുതിയ നേതൃത്വത്തില്‍ നിന്നുണ്ടായതോടെയാണ് പ്രതികരിക്കാന്‍ തയ്യാറായത്. കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തയച്ചിരുന്നു. എന്നാല്‍ അതിന് വേണ്ടത്ര പരിഗണന ലഭിച്ചില്ല. അതുകൊണ്ടാണ് സ്ഥാനങ്ങള്‍ രാജിവെച്ചത്. പരസ്യ പ്രതികരണത്തിലേക്ക് ഇപ്പോഴും പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ വി എം സുധീരനുമായുള്ള ചര്‍ച്ച ഫലപ്രദമായെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ പറഞ്ഞു. സുധീരന്റെ നിര്‍ദേശങ്ങള്‍ ഗൗരവത്തോടെ കാണുമെന്നും അദ്ദേഹം സജീവ കോണ്‍ഗ്രസുകാരനായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും താരീഖ് അന്‍വര്‍ പറഞ്ഞു.
കെ പി സി സി രാഷ്ട്രീയ കാര്യ സമിതിയില്‍നിന്ന് രാജിവെച്ചതിന് പിന്നാലെ സുധീരന് എ ഐ സി സി അംഗത്വവും രാജിവെച്ചിരുന്നു. രാജിക്ക് പിന്നാലെ സുധീരനെ അനുനയിപ്പിക്കാന്‍ നേതൃത്വം ശ്രമം തുടങ്ങിയിരുന്നു. സുധീരന് രാജി പിന്‍വലിക്കണമെന്ന ആവശ്യവുമായി കെ പി സി സി നേതൃത്വവും രംഗത്തെത്തിയിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.