• HOME
  • »
  • NEWS
  • »
  • kerala
  • »
  • Ramesh Chennithala| 'ബിരിയാണി പാത്രംകൊണ്ട് മൂടിവെച്ചാലും സത്യം പുറത്തുവരും': രമേശ് ചെന്നിത്തല

Ramesh Chennithala| 'ബിരിയാണി പാത്രംകൊണ്ട് മൂടിവെച്ചാലും സത്യം പുറത്തുവരും': രമേശ് ചെന്നിത്തല

''മുഖ്യമന്ത്രിക്കുള്ള പങ്ക് സംശയാതീതമായി തെളിഞ്ഞു''

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

  • Share this:
    തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് രമേശ് ചെന്നിത്തല. എത്ര മൂടിവെക്കാൻ ശ്രമിച്ചാലും സത്യം പുറത്തുവരും. മുഖ്യമന്ത്രിക്കുള്ള പങ്ക് സംശയാതീതമായി തെളിഞ്ഞു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ താൻ പറഞ്ഞ കാര്യങ്ങൾ ശരിയായെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

    ബിരിയാണി പാത്രം കൊണ്ട് മൂടിവയ്ക്കാൻ ശ്രമിച്ചാലും സത്യം പുറത്തുവരും. മുഖ്യമന്ത്രിയുടെ കുടുംബത്തെ കുറിച്ചുള്ള ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

    ''ഓരോ ദിവസം കഴിയുംതോറും വസ്തുതകൾ കൂടുതൽ പുറത്തുവരികയാണ്. എല്ലാ അഴിമതി കറകളും കഴുകി കളയാൻ മുഖ്യമന്ത്രിക്ക് സാധ്യമല്ല. സ്വർണക്കള്ളക്കടത്തിൽ ഇനിയും വസ്തുതകൾ പുറത്തുവരും. പലരുടെയും മുഖം അനാവരണം ചെയ്യപ്പെടും. സത്യത്തെ മൂടിവെക്കാൻ ആർക്കും സാധിക്കില്ല. വസ്തുത ഇല്ലാതെ ഒരു കാര്യവും ഉന്നയിച്ചിട്ടില്ല. പറഞ്ഞ കാര്യങ്ങൾ ഒന്നും തിരുത്തി പറയേണ്ടി വന്നിട്ടില്ല.  പുതിയ മൊഴി  അതീവ ഗൗരവതരം. അന്വേഷണ ഏജൻസികൾ ഗൗരവത്തിലെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    Also Read- Swapna Suresh| 'ക്ലിഫ് ഹൗസിലേക്ക് കോൺസുലേറ്റിൽ നിന്ന് ബിരിയാണി പാത്രങ്ങൾ, അതിൽ ബിരിയാണി മാത്രമല്ല': സ്വപ്ന സുരേഷിന്റെ ഗുരുതര വെളിപ്പെടുത്തൽ

    വീണ്ടും തെര‍ഞ്ഞെടുക്കപ്പെട്ടതുകൊണ്ടു മാത്രം മുഖ്യമന്ത്രി ചെയ്ത കുറ്റം, കുറ്റമാകാതിരിക്കുന്നില്ല. ഇതിനുമുൻപും ഇതുപോലുള്ള ആളുകളുടെ മൊഴികൾ വിശ്വാസത്തിലെടുത്താണ് യുഡിഎഫ് ഭരണകാലത്ത് പ്രതിപക്ഷം പ്രക്ഷോഭം നടത്തിയത്.''- രമേശ് ചെന്നിത്തല പറഞ്ഞു.

    കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിന് പിന്നാലെയാണ് സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. മുഖ്യമന്ത്രി ദുബായില്‍ പോയ സമയത്ത് ഒരു ബാഗില്‍ കറന്‍സി കടത്തിയിരുന്നതായും മുഖ്യമന്ത്രിക്കും കുടുംബത്തിനും ഈ സംഭവത്തില്‍ പങ്കുണ്ടെന്നുമായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തല്‍. ഇതുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും രഹസ്യമൊഴിയായി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സ്വര്‍ണക്കടത്തിലും ഡോളര്‍ക്കടത്തിലും മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി എം രവീന്ദ്രന്‍, മുന്‍മന്ത്രി കെ ടി ജലീല്‍, നളിനി നെറ്റോ എന്നിവരുടെ ഇടപെടലും ഇവര്‍ എന്തൊക്കെ ചെയ്തെന്നുമുള്ളതാണ് രഹസ്യമൊഴിയായി നല്‍കിയിരിക്കുന്നതെന്ന് സ്വപ്ന പറഞ്ഞു.

    Also Read- Swapna Suresh| മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്

    '2016ല്‍ മുഖ്യമന്ത്രി ദുബായില്‍പോയ സമയത്താണ് ശിവശങ്കര്‍ ആദ്യമായി എന്നെ ബന്ധപ്പെടുന്നത്. അന്ന് ഞാന്‍ കോണ്‍സുലേറ്റില്‍ സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രി ബാഗ് മറന്നു, എത്രയുംപെട്ടെന്ന് എത്തിക്കണമെന്നായിരുന്നു ആവശ്യം. കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റിന്റെ കൈവശമാണ് ആ ബാഗ് കൊടുത്തുവിട്ടത്. അതില്‍ കറന്‍സിയായിരുന്നു. കോണ്‍സുലേറ്റിലെ സ്‌കാനിങ് മെഷീനില്‍ ആ ബാഗ് സ്‌കാന്‍ ചെയ്തിരുന്നു. അങ്ങനെയാണ് കറന്‍സിയാണെന്ന് മനസിലാക്കിയത്. അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്. നിരവധി തവണ കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍നിന്ന് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം ബിരിയാണി പാത്രങ്ങള്‍ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. അതില്‍ ബിരിയാണി മാത്രമല്ല, ലോഹവസ്തുക്കളും ഉണ്ടായിരുന്നു. എന്റെ മൊഴികളില്‍ ഒന്നും വ്യത്യസ്തമായി പറഞ്ഞിട്ടില്ല. ആരെയും വലിച്ചിഴക്കാനോ മറ്റോ എനിക്ക് അജണ്ടയില്ല. അന്വേഷണം കാര്യക്ഷമമാകണം. ഇവരുടെ ഇടപെടല്‍ എല്ലാം കോടതിയാണ് തീരുമാനിക്കേണ്ടത്. ഞാന്‍ എവിടെയും പോകുന്നില്ല, എല്ലാം നിങ്ങളുടെ മുന്നില്‍വന്ന് പറയും. രഹസ്യമൊഴിയിലെ കൂടുതല്‍കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ല'- സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.
    Published by:Rajesh V
    First published: