'മൂന്നരവർഷം; UAE കോൺസുലേറ്റിൽ എത്തിയത് 17,000 കിലോ ഈന്തപ്പഴം': കണക്കുമായി രമേശ് ചെന്നിത്തല

17000 Kg Dates Reached in UAE consulate | സ്വർണക്കടത്ത് കേസിലെ അന്വേഷണം മുറുകുമ്പോൾ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും മന്ത്രിമാരായ ഇ.പി ജയരാജന്റെയും കെ.ടി ജലീലിന്റെയും നെഞ്ചിടിപ്പാണ് കൂടിയതെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

News18 Malayalam | news18
Updated: September 14, 2020, 9:14 PM IST
'മൂന്നരവർഷം; UAE കോൺസുലേറ്റിൽ എത്തിയത് 17,000 കിലോ ഈന്തപ്പഴം': കണക്കുമായി രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല
  • News18
  • Last Updated: September 14, 2020, 9:14 PM IST
  • Share this:
തിരുവനന്തപുരം: കഴിഞ്ഞ മൂന്നു വർഷത്തിനിടെ കേരളത്തിലെ യുഎഇ കോൺസുലേറ്റിൽ എത്തിച്ചിരിക്കുന്ന ഈന്തപ്പഴത്തിന്റെ ഭാരം 17000 കിലോയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോൺസുലേറ്റ് ജീവനക്കാർ മറ്റൊന്നും ചെയ്യാതെ 10 വർഷം തിന്നാലും ഇത്രയും ഈന്തപ്പഴം കഴിച്ചുതീർക്കാൻ സാധിക്കില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ഫേസ്ബുക്കിലെ കുറിപ്പിലാണ് രമേശ് ചെന്നിത്തല ഇക്കാര്യം ആരോപിച്ചിരിക്കുന്നത്.

കോൺസുലേറ്റ് ജീവനക്കാർ മറ്റൊന്നും ചെയ്യാതെ 10 വർഷം തിന്നാലും ഇത്രയും ഈന്തപ്പഴം കഴിച്ചുതീർക്കാൻ സാധിക്കില്ല. അതല്ലെങ്കിൽ കേരളത്തിൽ ആർക്കാണ് ഇതു വിതരണം ചെയ്തത് എന്ന് വ്യക്തമാക്കാൻ സർക്കാർ തയ്യാറാകണം. കേരളത്തിലെ യുഎഇ കോൺസുലേറ്റ് നയതന്ത്ര ചുമതലകൾക്ക് പകരം ഇപ്പോൾ ഈന്തപ്പഴ കച്ചവടത്തിലാണോ ശ്രദ്ധിക്കുന്നത് എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നെന്നും ചെന്നിത്തല പറഞ്ഞു.

കൊണ്ടുവന്ന ഈന്തപ്പഴം കേരളത്തിലെ ചന്തയിൽ വിറ്റഴിച്ചിട്ടുണ്ടെകിൽ പോലും അതിനു കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കേണ്ടതുണ്ട്. നയതന്ത്ര പ്രതിനിധികൾക്കുള്ള ഭക്ഷ്യവസ്തുക്കൾ എന്ന പേരിൽ മുമ്പുവന്ന ഡിപ്ലോമാറ്റിക് ബാഗ്ഗേജുകളിൽ സ്വർണമായിരുന്നു എന്ന് കണ്ടെത്തിയ സ്ഥിതിക്ക് അസാധാരണ ഭാരമുള്ള ഈ ബാഗ്ഗേജുകളിൽ എന്തായിരുന്നു എന്ന് വ്യക്തമാക്കേണ്ട ബാധ്യത കേരള സർക്കാരിന്റെ പ്രോട്ടോക്കോൾ ഓഫീസർക്കാണെന്നും ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്,'2016 ഒക്ടോബർ മുതൽ 2019 ജൂലൈ വരെ കേരളത്തിലെ യുഎഇ കോൺസുലേറ്റിൽ എത്തിച്ചിരിക്കുന്ന ഈന്തപ്പഴത്തിന്റെ ഭാരം 17,000 കിലോയാണ്.

കോൺസുലേറ്റ് ജീവനക്കാർ മറ്റൊന്നും ചെയ്യാതെ 10 വർഷം തിന്നാലും ഇത്രയും ഈന്തപ്പഴം കഴിച്ചുതീർക്കാൻ സാധിക്കില്ല. അതല്ലെങ്കിൽ കേരളത്തിൽ ആർക്കാണ് ഇതു വിതരണം ചെയ്തത് എന്ന് വ്യക്തമാക്കാൻ സർക്കാർ തയ്യാറാകണം. കേരളത്തിലെ യുഎഇ കോൺസുലേറ്റ് നയതന്ത്ര ചുമതലകൾക്ക് പകരം ഇപ്പോൾ ഈന്തപ്പഴ കച്ചവടത്തിലാണോ ശ്രദ്ധിക്കുന്നത് എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.

കൊണ്ടുവന്ന ഈന്തപ്പഴം കേരളത്തിലെ ചന്തയിൽ വിറ്റഴിച്ചിട്ടുണ്ടെകിൽ പോലും അതിനു കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കേണ്ടതുണ്ട്. നയതന്ത്രപ്രതിനിധികൾക്കുള്ള ഭക്ഷ്യവസ്തുക്കൾ എന്ന പേരിൽ മുൻപ് വന്ന ഡിപ്ലോമാറ്റിക് ബാഗ്ഗേജുകളിൽ സ്വർണമായിരുന്നു എന്ന് കണ്ടെത്തിയ സ്ഥിതിക്ക് അസാധാരണ ഭാരമുള്ള ഈ ബാഗ്ഗേജുകളിൽ എന്തായിരുന്നു എന്ന് വ്യക്തമാക്കേണ്ട ബാധ്യത കേരള സർക്കാരിന്റെ പ്രോട്ടോകോൾ ഓഫീസർക്കാണ്. ഇക്കാര്യത്തിൽ സുതാര്യവും, സമഗ്രവുമായ അന്വേഷണം നടത്തി വസ്തുതകൾ വെളിച്ചത്ത് കൊണ്ട് വരാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയ്യാറാകണം.അതേസമയം, സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കുമെതിരെ ആരോപണങ്ങളുമായി പ്രതിപക്ഷനേതാവ് ഇന്ന് രംഗത്തെത്തിയിരുന്നു. സ്വർണക്കടത്ത് കേസിലെ അന്വേഷണം മുറുകുമ്പോൾ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും മന്ത്രിമാരായ ഇ.പി ജയരാജന്റെയും കെ.ടി ജലീലിന്റെയും നെഞ്ചിടിപ്പാണ് കൂടിയതെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

തലസ്ഥാനത്തെ യു എ ഇ കോൺസുലേറ്റിലേക്ക് എത്തിയ ഈന്തപ്പഴത്തിന്റെ മറവിൽ വൻ സ്വർണക്കടത്താണ് നടന്നത്.
ഭരണകക്ഷി ഇപ്പോൾ ആരോപിക്കുന്നത് അന്വേഷണസംഘം രാഷ്ട്രീയം കളിക്കുകയാണെന്നാണ്. മകന് സ്വപ്ന സുരേഷുമായി എന്ത് ബന്ധമാണ് ഉള്ളതെന്നും ഭാര്യ ലോക്കറിൽ നിന്ന് എന്താണ് കൊണ്ടുവന്നതെന്നും മന്ത്രി ഇ.പി ജയരാജൻ പറയണമെന്നും പ്രതിപക്ഷനേതാവ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Published by: Joys Joy
First published: September 14, 2020, 9:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading