തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിപിഎം നേതാക്കളെ സംരക്ഷിക്കാനുള്ള നാടകമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.
കേസില്‍ സിബിഐ അന്വേഷണം വരുമെന്ന് ഭയന്നാണ് സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്തതെന്ന് ചെന്നിത്തല വ്യക്തമാക്കി. സ്റ്റേഷന് ജാമ്യം കിട്ടുന്ന വകുപ്പ് ഉപയോഗിച്ച് അറസ്റ്റ് ചെയ്യുക വഴി സിപിഎം ഉദുമ മണ്ഡലം സെക്രട്ടറിയെയും കല്യോട്ട് ബ്രാഞ്ച് സെക്രട്ടറിയെയും രക്ഷപ്പെടുത്താനാണ് പോലീസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
Also read: നെയ്യാറ്റിൻകരയിലെ ആത്മഹത്യ: കാരണം ബാങ്കിന്റെ സമ്മർദ്ദം തന്നെയെന്ന് ലേഖയുടെ സഹോദരിഭർത്താവ്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Periya twin murder case, Periya Youth Congress Murder, Ramesh chennithala, പെരിയ, പെരിയ ഇരട്ടക്കൊലപാതകം, രമേശ് ചെന്നിത്തല