• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി പാലമിട്ട് മുഖ്യമന്ത്രി ബിജെപിയുമായി കൂട്ടുക്കെട്ടുണ്ടാക്കി'; ചെന്നിത്തല

'കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി പാലമിട്ട് മുഖ്യമന്ത്രി ബിജെപിയുമായി കൂട്ടുക്കെട്ടുണ്ടാക്കി'; ചെന്നിത്തല

വിഷുവിന്റെ കിറ്റ് ഏപ്രിൽ ആറിന് ശേഷം കൊടുത്താൽ പോരേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

  • Last Updated :
  • Share this:
    തിരുവനന്തപുരം: ബി ജെ പിയുടെ യഥാർത്ഥ ഏജന്റ് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരിയുമായി പാലമിട്ട് ബി ജെ പിയുമായി മുഖ്യമന്ത്രി കൂട്ടുകെട്ട് ഉണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് രമേശ് ചെന്നിത്തല ഇങ്ങനെ പറഞ്ഞത്. ബി ജെ പിയുടെ യഥാർത്ഥ കൂട്ടുകാരൻ മുഖ്യമന്ത്രിയാണെന്നും ബാലശങ്കർ പറഞ്ഞതുപോലെ സി പി എം - ബി ജെ പി കൂട്ടുകെട്ട് ഉണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

    അമ്മയുടെ ഇരട്ടവോട്ട് സംബന്ധിച്ച വിഷയത്തിലും ചെന്നിത്തല മറുപടി പറഞ്ഞു. അമ്മയുടേത് ഉൾപ്പെടെ എല്ലാവരുടെയും വോട്ടുകൾ ചെന്നിത്തലയിൽ നിന്ന് ഹരിപ്പാട്ടേക്ക് മാറ്റിയപ്പോൾ ആദ്യത്തെ സ്ഥലത്തു നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ, ഭാര്യയുടേതും മക്കളുടേതും മരുമകളുടേതും ഉൾപ്പെടെയുള്ള വോട്ടുകൾ ഒഴിവാക്കിയിട്ടുണ്ടെന്നും എന്തുകൊണ്ടാണ് ഇതുമാത്രം ഇങ്ങനെ സംഭവിച്ചതെന്ന് അറിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ഇതിന് മറുപടി ഉദ്യോഗസ്ഥരാണ് പറയേണ്ടത്. കള്ളവോട്ടിന് എതിരെയുള്ള തന്റെ പോരാട്ടത്തെ ഇതു കൊണ്ടൊന്നും തകർക്കാമെന്ന് കരുതേണ്ടെന്നും സംസ്ഥാനത്തെ നാലര ലക്ഷം കള്ളവോട്ടുകൾക്ക് പിന്നിൽ മുഖ്യമന്ത്രിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

    രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ടവോട്ട്; അധികൃതരുടെ വീഴ്ച്ചയെന്ന് പ്രതിപക്ഷ നേതാവ്

    കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പൂഴ്ത്തിവച്ച അരി സമയത്ത് കൊടുക്കാതെ തെരഞ്ഞെടുപ്പിന് മുമ്പ് വിതരണം ചെയ്യുന്നത് ചട്ടലംഘനമാണ്. റേഷൻ കടയിൽ മൂന്നാഴ്ചയായി അരി പൂഴ്ത്തി വച്ചത് മുഖ്യമന്ത്രിയാണ്. പൂഴ്ത്തി വച്ച അരി തെരഞ്ഞെടുപ്പിന് മുമ്പ് വിതരണം ചെയ്ത് അവരുടെ ദാരിദ്ര്യത്തെ വിറ്റ് വോട്ടാക്കാൻ ശ്രമിച്ചതും ജനങ്ങളുടെ അന്നം മുടക്കിയതും മുഖ്യമന്ത്രി ആണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

    ഇഡി ക്കെതിരായ ജുഡീഷ്യൽ അന്വേഷണം; വ്യക്തമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലെന്ന് മുഖ്യമന്ത്രി

    സംസ്ഥാനത്ത് ആദ്യമായി ഓണക്കിറ്റ് നൽകിയത് കോൺഗ്രസ് ആണെന്നും ഇപ്പോൾ വിഷുവിന് കൊടുക്കേണ്ട കിറ്റാണ് നേരത്തെ വിതരണം ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വിഷുവിന്റെ കിറ്റ് ഏപ്രിൽ ആറിന് ശേഷം കൊടുത്താൽ പോരേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
    Published by:Joys Joy
    First published: