• HOME
  • »
  • NEWS
  • »
  • kerala
  • »
  • Ramesh Chennithala| വി ഡി സതീശന് പരോക്ഷ മറുപടി; താന്‍ ഒറ്റയാള്‍ പോരാളിയെന്ന് രമേശ് ചെന്നിത്തല

Ramesh Chennithala| വി ഡി സതീശന് പരോക്ഷ മറുപടി; താന്‍ ഒറ്റയാള്‍ പോരാളിയെന്ന് രമേശ് ചെന്നിത്തല

താൻ ഉന്നയിച്ച വിഷയങ്ങൾ പാർട്ടി ഏറ്റെടുത്തിട്ടുണ്ടെന്നും ചെന്നിത്തല 

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

  • Share this:
    കൊച്ചി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഡി ലിറ്റ് നല്‍കുന്ന (D Litt Controversy)വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് (VD Satheesan) പരോക്ഷ മറുപടിയുമായി രമേശ് ചെന്നിത്തല (Ramesh Chennithala). കഴിഞ്ഞ 5 വര്‍ഷം താന്‍ ഒറ്റയാള്‍ പോരാളിയായിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഒറ്റയാള്‍ പോരാട്ടമാണ് നടത്തിയത്. അത് പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടിയും നേതാക്കളും ഏറ്റെടുക്കുകയായിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

    ഡി ലിറ്റ് വിവാദത്തില്‍ രമേശ് ചെന്നിത്തലയുടെ അഭിപ്രായത്തെ തള്ളുന്നതായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഇന്നലത്തെ പ്രതികരണം. രമേശ് ചെന്നിത്തല മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമാണ്. രമേശ് ചെന്നിത്തലയ്ക്ക് അഭിപ്രായമുണ്ടാകാം. അത് പ്രകടിപ്പിക്കരുതെന്ന് പറയാന്‍ പറ്റില്ല. പക്ഷെ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും പറയുന്നതായിരിക്കും പാര്‍ട്ടി നിലപാടെന്നും വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു.

    എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ നേതാക്കളുടെ അഴിമഴിക്കെതിരെ പോരാടി. ശക്തമായ പോരാട്ടമാണ് നടത്തിയത്. ഇനിയും പോരാട്ടം തുടരും. അത് തന്റെ ബാധ്യതയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ഡി ലിറ്റ് വിഷയത്തില്‍ പാര്‍ട്ടിയില്‍ ഏകാഭിപ്രായമാണെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

    രാഷ്ട്രപതിയ്ക്ക് ഡി ലിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് താന്‍ 6 ചോദ്യങ്ങളാണ് ചോദിച്ചത്. അതിന് ഉത്തരം കിട്ടണം. യൂണിവേഴ്‌സിറ്റികളില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. തന്റെ ആരോപണങ്ങള്‍ ഗവര്‍ണര്‍ തള്ളിക്കളഞ്ഞിട്ടില്ല.

    Also Read-VD Satheesan| 'കെ. സുരേന്ദ്രന്‍ സർവഗുണ സമ്പന്നന്‍; ആ ഗുണങ്ങള്‍ എനിക്കുണ്ടാകരുതേയെന്നാണ് പ്രാര്‍ത്ഥന': മറുപടിയുമായി വി ഡി സതീശൻ

    തെറ്റായ നടപടിയ്ക്ക് നിര്‍ബന്ധിതനായെന്ന് ഗവര്‍ണര്‍ പറഞ്ഞു. തെറ്റായ കാര്യങ്ങളെങ്കില്‍ ഗവര്‍ണര്‍ നടപടി സ്വീകരിയ്ക്കാത്തത് എന്തെന്നും രമേശ് ചെന്നിത്തല ചോദിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രിയുടേത് കുറ്റകരമായ മൗനമാണ്. പുകമറ സ്യഷ്ട്ടിയ്ക്കാതെ വസ്തുതകള്‍ പുറത്ത് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    കണ്ണൂരില്‍ ട്രെയിനില്‍ പോലീസ് ഉദ്യോഗസ്ഥന്‍ യാത്രക്കാരനെ മാര്‍ദ്ധിച്ചതിനെയും രമേശ് ചെന്നിത്തല വിമര്‍ശിച്ചു. കേരള പോലീസിന്റെ നിയന്ത്രണം മുഖ്യമന്ത്രി പിണറായി വിജയന് നഷ്ടപ്പെട്ടു. ആഭ്യന്തര വകുപ്പിന് നാഥന്‍ ഇല്ലാത്ത അവസ്ഥയായി. കുത്തഴിഞ്ഞ പുസ്തകം പോലെയായി വകുപ്പിന്റെ സ്ഥിതിയെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.
    Published by:Naseeba TC
    First published: