നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഐ ഫോൺ വിവാദം: 'അപവാദം പ്രചരിപ്പിച്ച കോടിയേരി ബാലകൃഷ്ണൻ മാപ്പ് പറയണം:' രമേശ് ചെന്നിത്തല

  ഐ ഫോൺ വിവാദം: 'അപവാദം പ്രചരിപ്പിച്ച കോടിയേരി ബാലകൃഷ്ണൻ മാപ്പ് പറയണം:' രമേശ് ചെന്നിത്തല

  ഇപ്പോള്‍ സ്വന്തം തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേടുണ്ടായരിക്കുന്നത് കോടിയേരിക്കാണെന്നും രമേശ് ചെന്നിത്തല

  ചെന്നിത്തല, കോടിയേരി

  ചെന്നിത്തല, കോടിയേരി

  • Last Updated :
  • Share this:
   തിരുവനന്തപുരം: സ്വപ്‌നാ സുരേഷ് നല്‍കിയ ഐ ഫോണുകള്‍ ആരുടെയൊക്കെ കയ്യിലാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ തനിക്കെതിരെ അപവാദം പ്രചരിപ്പിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

   ഫോണുകള്‍ ആരുടെയൊക്കെ കയ്യിലാണെന്ന വിവരം പൂര്‍ണ്ണമായി പുറത്തു വന്നു കഴിഞ്ഞു. ആ നിലയക്ക് അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് തന്നെ അപമാനിച്ച കേടിയേരി തെറ്റുസമ്മതിച്ച് പരസ്യമായി മാപ്പ് പറയണം. സത്യവുമായി പുലബന്ധമില്ലാത്ത ആരോപണമാണ് കോടിയേരി ഉന്നയിച്ചത്.

   Also Read മകളുടെ പിറന്നാൾ ദിനത്തിൽ അമ്മ തൂങ്ങിമരിച്ചു; അമ്മയുടെ അസുഖം പുറത്തറിഞ്ഞത് മരണത്തിന് ശേഷം

   എന്തും വിളിച്ചുപറഞ്ഞ് രാഷ്ട്രീയ എതിരാളികളെ തേജോവധം ചെയ്യുന്ന കോടിയേരിയുടെ ശീലം ഒരു പാര്‍ട്ടിയുടെ സംസ്ഥാന നേതാവിന് യോജിച്ചതല്ല. ഇപ്പോള്‍ സ്വന്തം തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേടുണ്ടായരിക്കുന്നത് കോടിയേരിക്കാണെന്നും രമേശ് ചെന്നിത്തല ഓര്‍മ്മിപ്പിച്ചു.

   രാഷ്ട്രീയമായി തന്നെ നേരിടാന്‍ കഴിയാത്തതിനാല്‍ വ്യക്തിപരമായി ആക്രമിക്കുകയാണ് കോടിയേരി ചെയ്യുന്നത്. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴുന്നത് ജനം കണ്ടതാണ്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് ഐ ഫോണ്‍ വിവാദമെന്നും ചെന്നിത്തല പറഞ്ഞു.
   Published by:user_49
   First published:
   )}