തിരുവനന്തപുരം: ശബരിമല അയ്യപ്പസ്വാമി യു ഡി എഫിനൊപ്പമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആയിരുന്നു ചെന്നിത്തല ഇങ്ങനെ പറഞ്ഞത്.
വോട്ട് കച്ചവടം രഹസ്യമായി നടക്കുന്ന കാര്യമാണെന്ന് മുരളിയും ശശി തരൂരും പറഞ്ഞത് ശരിയാണെന്നും ചെന്നിത്തല പറഞ്ഞു. കോന്നിയിലും, വട്ടിയൂർക്കാവിലും സിപിഎമ്മും ബിജെപിയും വോട്ട് കച്ചവടം നടത്തും.
"അങ്ങനെ പറഞ്ഞാൽ വോട്ട് കച്ചവടം നടക്കുമോ" എന്ന് ശശി തരൂർ ചോദിച്ചതും ശരിയാണ്. പ്രബുദ്ധരായ ജനങ്ങൾ അങ്ങനെ വോട്ട് മറിച്ച് ചെയ്യുമോ എന്നാണ് തരൂർ ഉദ്ദേശിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.