'തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് പുറത്തുനിന്നുള്ളവരുമായി സഖ്യമില്ല': രമേശ് ചെന്നിത്തല

അഴിമതിക്കെതിരെ പോരാടുന്നവരുമായി പ്രാദേശിക അടിസ്ഥാനത്തില്‍ സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

News18 Malayalam
Updated: October 23, 2020, 3:48 PM IST
'തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് പുറത്തുനിന്നുള്ളവരുമായി സഖ്യമില്ല': രമേശ് ചെന്നിത്തല
ramesh chennithala
  • Share this:
തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് പുറത്തു നിന്നുള്ളവരുമായി സഖ്യമില്ലെന്ന് യു.ഡി.എഫ് യോഗത്തില്‍ തീരുമാനം. എന്നാൽ അഴിമതിക്കെതിരെ പോരാടുന്നവരുമായി പ്രാദേശിക അടിസ്ഥാനത്തില്‍ സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കൊള്ളയ്ക്കും അഴിമതിക്കുമെതിരെ നവംവര്‍ ഒന്നിന് യു.ഡി.എഫ് വഞ്ചനാ ദിനം ആചരിക്കും. എല്ലാ വാര്‍ഡുകളിലും പത്ത് പേര്‍ അടങ്ങുന്ന സംഘം ദിനചാരണത്തില്‍ പങ്കെടുക്കും. . 20000 ഓളം വാര്‍ഡുകളില്‍ രണ്ടു ലക്ഷത്തോളം ആളുകള്‍ സമരത്തില്‍ പങ്കെടുക്കും. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് വേണ്ടെന്ന് വെച്ചിരിക്കുന്നത് അഴിമതി പുറത്തുവരാതിരിക്കാനാണ്. ഈ സര്‍ക്കാരിനെതിരായ അന്തിമ പോരാട്ടത്തിന് ജനങ്ങള്‍ ഒരുങ്ങണമെന്നും ചെന്നിത്തല പറഞ്ഞു.

Also Read സാമ്പത്തിക പ്രതിസന്ധിക്കിടയിലും സർക്കാർ ധൂർത്ത്; റീ ബിൽഡ് കേരളയിൽ പ്രൊജക്ട് ഡയറക്ടറായി റിട്ടേയർഡ് ഉദ്യോഗസ്ഥൻ, ശമ്പളം 75000 രൂപ

വെബ്‌കോ ആപ്, പമ്പയിലെ മണല്‍ കടത്ത്, ഇമൊബിലിറ്റി, വഴിയോര വിശ്രമ കേന്ദ്രം, ലൈഫ് ഇടപാട് , സ്വര്‍ണക്കടത്തില്‍ മുഖ്യമ്രന്തിയുടെ ഓഫീസിന്റെ പങ്ക്, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇപ്പോഴും അഴിമതിക്കുരുക്കില്‍ എന്നിങ്ങനെ പോകുന്നു. മുഖ്യമന്ത്രിക്ക് കുറ്റം ഏറ്റുപറയാന്‍ പോലും കഴിയുന്നില്ല. ഇതുപോല ഒരു അഴിമതി സര്‍ക്കാരിന്റെ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

വിലക്കയറ്റം കൊണ്ട് സാധാരണ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ അടിയന്തര ഇടപെടലുണ്ടാകണം. പിന്‍വാതില്‍ നിയമങ്ങളും അനധികൃത നിയമനങ്ങളും നിര്‍ത്തണം. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്താന്‍ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Published by: user_49
First published: October 23, 2020, 3:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading