നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കൃഷി നാശം വരുത്തുന്ന കാട്ടുപന്നികളെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കുമെന്ന് രമേശ് ചെന്നിത്തല

    കൃഷി നാശം വരുത്തുന്ന കാട്ടുപന്നികളെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കുമെന്ന് രമേശ് ചെന്നിത്തല

    ഇടതു സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടുകൾ മൂലം മനംമടുത്തിരിക്കുകയാണ് മലയോര കർഷകർ. ബഫർ സോണിൽ നടത്തിയ വഞ്ചന തൊട്ട് ഇത് ആരംഭിക്കുന്നുവെന്നും രമേശ് ചെന്നിത്തല

    രമേശ് ചെന്നിത്തല

    രമേശ് ചെന്നിത്തല

    • Share this:
      തിരുവനന്തപുരം: കർഷകരുടെ വേദന കണ്ട് കയ്യുംകെട്ടി മാറി നിൽക്കുന്ന ഒരു സർക്കാർ ആയിരിക്കില്ല യു.ഡി.എഫ് സർക്കാർ എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ കർഷകരിൽ ഏറെ ദുരിതമനുഭവിക്കുന്ന മലയോര കർഷകർക്കൊപ്പം യു.ഡി.എഫ് ഉണ്ട്. ഇടതു സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടുകൾ മൂലം മനംമടുത്തിരിക്കുകയാണ് മലയോര കർഷകർ. ബഫർ സോണിൽ നടത്തിയ വഞ്ചന തൊട്ട് ഇത് ആരംഭിക്കുന്നു. ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ബഫർ സോണിൽ നിന്നു ഒഴിവാക്കുന്നതിന് ശുപാർശ ചെയ്യാൻ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ 2013ൽ മന്ത്രിസഭാ യോഗത്തിലൂടെ തീരുമാനിച്ചിരുന്നു. ഇതേത്തുടർന്ന് കേന്ദ്രത്തിനു നൽകിയ റിപ്പോർട്ട്‌ അട്ടിമറിക്കുകയാണ് എൽ.ഡി.എഫ് സർക്കാർ ചെയ്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതിപക്ഷനേതാവ് ഇക്കാര്യം പറഞ്ഞത്.

      പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

      കർഷകരുടെ വേദന കണ്ട് കയ്യുംകെട്ടി മാറി നിൽക്കുന്ന ഒരു സർക്കാർ ആയിരിക്കില്ല യു.ഡി.എഫ് സർക്കാർ. കേരളത്തിലെ കർഷകരിൽ ഏറെ ദുരിതമനുഭവിക്കുന്ന മലയോര കർഷകർക്കൊപ്പം യു.ഡി.എഫ് ഉണ്ട്.
      ഇടതു സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടുകൾ മൂലം മനംമടുത്തിരിക്കുകയാണ് മലയോര കർഷകർ. ബഫർ സോണിൽ നടത്തിയ വഞ്ചന തൊട്ട് ഇത് ആരംഭിക്കുന്നു. ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ബഫർ സോണിൽ നിന്നു ഒഴിവാക്കുന്നതിന് ശുപാർശ ചെയ്യാൻ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ 2013ൽ മന്ത്രിസഭാ യോഗത്തിലൂടെ തീരുമാനിച്ചിരുന്നു. ഇതേത്തുടർന്ന് കേന്ദ്രത്തിനു നൽകിയ റിപ്പോർട്ട്‌ അട്ടിമറിക്കുകയാണ് എൽ.ഡി.എഫ് സർക്കാർ ചെയ്തത്. ലക്ഷകണക്കിന് ഏക്കർ കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും ബഫർസോണിൽ ഉൾപ്പെടുത്തുക വഴി കേരളത്തിലെ മലയോര കർഷക സമൂഹത്തെ ദുരിതത്തിലാക്കി.

      Also Read- 'UDF എടുത്തത് ഇന്റർനെറ്റിൽ ലഭ്യമായ വിവരങ്ങൾ; ഡാറ്റാ ചോർച്ച വീണ്ടും ചർച്ചയ്ക്ക് കൊണ്ടുവന്നതിന് നന്ദി': രമേശ് ചെന്നിത്തല

      വന്യജീവി ശല്യത്തിന് പരിഹാരം കാണാൻ പഞ്ചായത്തുകളെ അധികാരപ്പെടുത്തുന്ന കേന്ദ്ര സർക്കാർ ഉത്തരവ് പൂഴ്ത്തി വെക്കുകയും, കാട്ടു പന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാൻ കേന്ദ്രത്തിലേക്കു അയച്ച കത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ശുപാർശ വെക്കാതെ മനപ്പൂർവം ആ ശ്രമത്തെ പരാജയപ്പെടുത്തുകയും ചെയ്തത് എൽ.ഡി.എഫ് ആണ്. പട്ടയ ഭൂമിയിലെ നിർമ്മാണ നിരോധനത്തിലെ പാകപ്പിഴകൾ കർഷകർ ആവർത്തിച്ചു ചൂണ്ടിക്കാട്ടുന്നുണ്ട്. കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും അർഹതപ്പെട്ട ആയിരക്കണക്കിന് കർഷകർ പട്ടയത്തിനായി കാത്തിരിക്കുകയാണ്.

      കർഷകന്റെ നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടത്തിൽ യു.ഡി.എഫ് ഒപ്പമുണ്ടാകും. പ്രത്യേക കാർഷിക ബജറ്റ് ഇതിന്റെ ഭാഗമാണ്. മലയോര മേഖലയിൽ കൈവശഭൂമിക്ക് പട്ടയം ലഭിക്കാൻ അർഹരായ മുഴുവൻ പേർക്കും പട്ടയം ലഭ്യമാക്കുമെന്ന് യു.ഡി.എഫ് പ്രകടനപത്രികയിൽ ഉറപ്പുവരുത്തുന്നു. കൃഷി നാശം വരുത്തുന്ന കാട്ടുപന്നികളെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിച്ചു കർഷകർക്ക് സംരക്ഷണം നല്കും. വനയോര മേഖലയിലെ ജനവാസ പ്രദേശങ്ങൾ, കൃഷിയിടങ്ങൾ, തോട്ടങ്ങൾ എന്നിവയെ ബഫർ സോണിൽ നിന്ന് ഒഴിവാക്കാൻ യു.ഡി.എഫ് നടപടി സ്വീകരിച്ചിരിക്കും.
      Published by:Anuraj GR
      First published: