HOME » NEWS » Kerala »

'ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം': 'തുഗ്ലക്ക് പരിഷ്ക്കാരം; ഉടന്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല

ഈ തീരുമാനത്തിനെതിരെ ഡോക്ടര്‍മാരുടെ സമൂഹം ഉയര്‍ത്തുന്ന പ്രതിഷേധം സര്‍ക്കാര്‍ കാണാതെ പോകരുത്. മദ്യം വില്‍ക്കുന്നതിനുള്ള ഏജന്റുമാരായി ഡോക്ടര്‍മാരെ തരം താഴ്ത്തുന്നത് ശരിയല്ല.

News18 Malayalam | news18
Updated: March 31, 2020, 5:42 PM IST
'ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം': 'തുഗ്ലക്ക് പരിഷ്ക്കാരം; ഉടന്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല
  • News18
  • Last Updated: March 31, 2020, 5:42 PM IST
  • Share this:
തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം നൽകുന്നത് തുഗ്ലക്ക് പരിഷ്ക്കാരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ഡോക്ടർമാരുടെ കുറിപ്പടിക്ക് അനുസരിച്ച് മദ്യത്തിന് പാസ് നൽകാനുള്ള സർക്കാർ തീരുമാനം തുഗ്ലക്ക് പരിഷ്ക്കാരമാണ്. വൻ സാമൂഹ്യ പ്രത്യാഘാതം ഉണ്ടാക്കുന്ന ഈ ഉത്തരവ് ഉടൻ പിൻവലിക്കണം.

പ്രശ്നത്തിന്റെ എല്ലാ വശങ്ങളും ആലോചിച്ചിട്ടാണോ സര്‍ക്കാര്‍ ഈ തീരുമാനം എടുത്തതെന്ന് അറിയില്ല. ആഴത്തിലുള്ള പ്രത്യാഘാതമാണ് ഇത് സമൂഹത്തിൽ ഉണ്ടാക്കുക. മദ്യം മരുന്നല്ല എന്നതാണ് ഒന്നാമത്തെ കാര്യം. അതുകൊണ്ടു തന്നെ മദ്യത്തെ മരുന്നായി നിര്‍ദ്ദേശിച്ച് കുറിപ്പടി എഴുതാന്‍ ഡോക്ര്‍മാരെ അവരുടെ വൈദ്യശാസ്ത്രപരമായ ധാര്‍മ്മികത അനുവദിക്കില്ല.

You may also like:ഏത്തമിടലൊക്കെ പഴയ ഫാഷനല്ലേ; കറങ്ങാനിറങ്ങിയ യുവാവിന് മാതൃകാ ശിക്ഷ നല്‍കി പൊലീസ്‍ [NEWS]രാജ്യത്തെ തിരികെ കൊണ്ട് വരാന്‍ എന്‍റെ ചെറിയ സഹായം'; 80 ലക്ഷം നല്‍കി രോഹിത് ശര്‍മ്മ [NEWS]രോഗിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണം‍ [NEWS]

മെഡിക്കല്‍ എത്തിക്സിന് ചേരാത്ത പ്രവൃത്തി ചെയ്യാന്‍ ഡോക്ടര്‍മാരെ നിര്‍ബന്ധിക്കാന്‍ സര്‍ക്കാരിന് അധികാരവുമില്ല. മദ്യം ആവശ്യമുള്ളവര്‍ ഒ.പി ടിക്കറ്റെടുത്ത് പരിശോധനയ്ക്ക് വിധേയരായി ഡോക്ടറുടെ കുറിപ്പടി വാങ്ങണമെന്നാണ് ഉത്തരവ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ തകിടം മറിക്കുമെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

 



ഈ തീരുമാനത്തിനെതിരെ ഡോക്ടര്‍മാരുടെ സമൂഹം ഉയര്‍ത്തുന്ന പ്രതിഷേധം സര്‍ക്കാര്‍ കാണാതെ പോകരുത്. മദ്യം വില്‍ക്കുന്നതിനുള്ള ഏജന്റുമാരായി ഡോക്ടര്‍മാരെ തരം താഴ്ത്തുന്നത് ശരിയല്ല. മാത്രമല്ല ഈ ഉത്തരവ് വന്‍ തോതിലുള്ള അഴിമതിക്ക് വഴി തുറക്കുകയും ചെയ്യും. അതിനാല്‍ ഉടന്‍ തന്നെ ഈ ഉത്തരവ് പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

First published: March 31, 2020, 5:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories