തിരുവനന്തപുരം: ബാർ കോഴ കേസുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ ബിജു രമേശിന്പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വക്കീൽ നോട്ടീസ്. ചെന്നിത്തലയ്ക്കെതിരെ ബിജു രമേശ് നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് മുന്‍ പ്രോസിക്യൂഷന് ജനറല്‍ അഡ്വ.ടി. അസഫ് അലി മുഖാന്തിരമാണ് നോട്ടീസ് നല്‍കിയത്.
50 വര്‍ഷമായി നിസ്വാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിവരുന്ന രമേശ് ചെന്നിത്തലയ്ക്ക് ബിജു രമേശിന്റെ വാസ്തവവിരുദ്ധമായ പ്രസ്താവന ഉണ്ടാക്കിയ മാനഹാനിയുടെ വില തിട്ടപ്പെടുത്താവുന്നതിലും അപ്പുറത്താണെന്നും, ആയതിനാല്‍ പ്രസ്തുത പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ സിവില്‍ ആയും ക്രിമിനലായും കേസ് ഫയല്‍ ചെയ്യുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.
ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് ബിജു രമേശ് നല്കിയ 164 സ്റ്റേറ്റ്മെന്റിനോടൊപ്പം ഹാജരാക്കിയ സി.ഡി.യിലും തനിക്കെതിരേ ഇത്തരത്തില്‍ അപകീര്‍ത്തികരമായ പരാമര്‍ശം ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബിജു രമേശ് സമര്‍പ്പിച്ച ഈ സി.ഡി. വ്യാജമെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ഇപ്പോള്‍ നടത്തിയിരിക്കുന്ന പ്രസ്താവന അപകീര്‍ത്തികരമാണെന്നും വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.