സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനയ്ക്ക് പ്രതിപക്ഷ നേതാവ് മാപ്പ് പറയണമെന്ന് വനിത കമ്മീഷൻ

പ്രതിപക്ഷ നേതാവ് പത്രപ്രവർത്തകൻറെ ചോദ്യത്തിന് മറുപടിയായി പറഞ്ഞ ഉത്തരം പരോക്ഷമായി ആരോഗ്യവകുപ്പു മന്ത്രിയെയും കേരളത്തിലെ സ്ത്രീ സമൂഹത്തെയും അവഹേളിക്കുന്നതാണെന്നും അവർ വ്യക്തമാക്കി.

News18 Malayalam | news18-malayalam
Updated: September 8, 2020, 7:43 PM IST
സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനയ്ക്ക് പ്രതിപക്ഷ നേതാവ് മാപ്പ് പറയണമെന്ന് വനിത കമ്മീഷൻ
chennithala
  • Share this:
തിരുവനന്തപുരം: കുളത്തൂപ്പുഴ പീഡനക്കേസുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ സംസ്ഥാന വനിതാ കമ്മീഷൻ രംഗത്ത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഉത്തരവാദിത്തമുള്ള സ്ഥാനത്തിരുന്ന് രമേശ് ചെന്നിത്തല വങ്കത്തരം പ്രസ്താവിക്കരുതെന്ന് വനിത കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ പറഞ്ഞു.

പ്രതിപക്ഷ നേതാവ് പത്രപ്രവർത്തകൻറെ ചോദ്യത്തിന് മറുപടിയായി പറഞ്ഞ ഉത്തരം പരോക്ഷമായി ആരോഗ്യവകുപ്പു മന്ത്രിയെയും കേരളത്തിലെ സ്ത്രീ സമൂഹത്തെയും അവഹേളിക്കുന്നതാണെന്നും അവർ വ്യക്തമാക്കി. സ്ത്രീയ്ക്കു നേരെ പ്രവൃത്തിയിലും പ്രസ്താവനയിലും, ഏത് പദവിയിലുള്ള ആളായാലും ആർക്കും എന്തും ആകാമെന്ന ധാർഷ്ട്യമാണ് ചെന്നിത്തലയുടെ മറുപടി- എംസി ജോസഫൈൻ പറഞ്ഞു.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ ചെന്നിത്തല പ്രസ്താവന പിൻവലിച്ച് കേരളീയ സമൂഹത്തോട്, പ്രത്യേകിച്ച് സ്ത്രീകളോട് മാപ്പ് പറയണമെന്ന് വനിതകമ്മിഷൻ അധ്യക്ഷ ആവശ്യപ്പെട്ടു. വിഷയം വനിത കമ്മിഷൻ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ജോസഫൈന്‍ അറിയിച്ചു.

കോവിഡ് നിരീക്ഷണ കാലാവധി പൂർത്തിയാക്കിയെന്ന സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ പീഡിപ്പിച്ച ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് കുമാർ കോൺഗ്രസ് അനുകൂല സംഘടനയിലെ അംഗമാണല്ലോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നൽകിയ മറുപടിയാണ് വിവാദമായത്. 'ഡി വൈ എഫ് ഐ പ്രവർത്തകർക്ക് മാത്രമേ പീഡിപ്പിക്കാനാവൂ എന്ന് എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടോയെന്ന്' ആയിരുന്നു ചോദ്യത്തിന് ചെന്നിത്തലയുടെ മറുചോദ്യം. ഇതാണ് വിവാദമായത്.



അതേസമയം ഒരു തരത്തിലുമുള്ള പീഡനവും പാടില്ലെന്നാണ് ഉദ്ദേശിച്ചതെന്നും പത്രസമ്മേളനത്തില്‍നിന്ന് ഒരു വാചകം മാത്രം അടര്‍ത്തിയെടുത്ത്, വളച്ചൊടിച്ച് തനിക്കെതിരെ ഉപയോഗിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
Published by: Gowthamy GG
First published: September 8, 2020, 7:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading