തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷണത്തിൽ സർക്കാരിനെ പരിഹസിച്ച് പ്രതിക്ഷനേതാവ് രമേശ് ചെന്നിത്തല. പൊലീസ് ആസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്ഥാപിച്ച റോബോട്ടിനെ പൊലീസ് മേധാവിയാക്കുന്നതാണ് നല്ലതെന്ന് പ്രതിപക്ഷനേതാവ് പരിഹസിച്ചു. പൊലീസിനേക്കാൾ നന്നായി റോബോട്ട് കേസ് അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യഥാർഥ പ്രതികളെയല്ല ഇപ്പോൾ പിടിച്ചിരിക്കുന്നത്. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിനുള്ളത്. കേസ് അട്ടിമറിക്കുന്നതിന്‍റെ ഭാഗമായാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഐ.ജി എസ് ശ്രീജിത്തിനെതിരായ കെ.പി.സി.സി അധ്യക്ഷൻ രമേശ് ചെന്നിത്തലയുടെ വിമർശനം ശരിയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. സർക്കാരിന് വിധേയത്വമുള്ള ഉദ്യോഗസ്ഥനെ വെച്ചുകൊണ്ടുള്ള അന്വേഷണം അംഗീകരിക്കാനാകില്ല. ഡ്യുപ്ലികേറ്റ് പ്രതികളുമായാണ് ഇപ്പോൾ കേസ് മുന്നോട്ടുപോകുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala police, Periya twin murder case, Ramesh chennithala, കേരള പൊലീസ്, പെരിയ ഇരട്ടക്കൊലപാതകം, രമേശ് ചെന്നിത്തല