ഗുണ്ടാ പ്രവര്‍ത്തനമല്ല, ആരോഗ്യകരമായ യൂണിയൻ പ്രവർത്തനമാണ് കോളേജിൽ വേണ്ടതെന്ന് പ്രതിപക്ഷനേതാവ്

ഒരു കോളേജിനെ തങ്ങളുടെ കുത്തകയായി മാത്രം പിടിച്ചു വയ്ക്കുകയും കുട്ടികളെ അടിമകളെപ്പോലെ നിര്‍ബന്ധിച്ച് നിരന്തരം പരിപാടികളിലും സമരങ്ങളിലും പങ്കെടുപ്പിക്കുകയും വഴങ്ങാത്തവരെ പീഡിപ്പിക്കുകയും ചെയ്യുന്നത് ഫാസിസ്റ്റ് രീതിയാണ്

news18
Updated: May 4, 2019, 6:57 PM IST
ഗുണ്ടാ പ്രവര്‍ത്തനമല്ല, ആരോഗ്യകരമായ യൂണിയൻ പ്രവർത്തനമാണ് കോളേജിൽ വേണ്ടതെന്ന് പ്രതിപക്ഷനേതാവ്
chennithala
  • News18
  • Last Updated: May 4, 2019, 6:57 PM IST
  • Share this:
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പെണ്‍കുട്ടിയെ ആത്മഹത്യാ ശ്രമത്തിലേക്ക് തള്ളി വിട്ട വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണം. കലായങ്ങളില്‍ ആരോഗ്യകരമായ യൂണിയന്‍ പ്രവര്‍ത്തനമാണ് വേണ്ടത്. അല്ലാതെ ഗുണ്ടാ പ്രവര്‍ത്തനമല്ല. പരീക്ഷാ ഹാളില്‍ നിന്ന് പോലും വിദ്യാര്‍ത്ഥികളെ പിടിച്ചിറക്കി കൊണ്ടു പോയി പരിപാടികളില്‍ പങ്കെടുപ്പിക്കുന്നു എന്നാണ് പരാതി. ഇത് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

'കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ല'; ആത്മഹത്യാ ശ്രമം ക്ലാസ് നഷ്ടപ്പെട്ട വിഷമത്തിലെന്നും യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥിനി

കോളേജുകളില്‍ കുട്ടികള്‍ ചേരുന്നത് പഠനത്തിനാണെന്ന് പറഞ്ഞ പ്രതിപക്ഷനേതാവ്, പഠനത്തെ പരിപോഷിപ്പിക്കുന്ന തരത്തിലും കുട്ടികളുടെ വ്യക്തിത്വ വികാസത്തിന് ഉതകുന്ന തരത്തിലുമുള്ള വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തനമാണ് അഭികാമ്യമെന്ന് ചൂണ്ടിക്കാട്ടി. അല്ലാതെ ഒരു കോളേജിനെ തങ്ങളുടെ കുത്തകയായി മാത്രം പിടിച്ചു വയ്ക്കുകയും കുട്ടികളെ അടിമകളെപ്പോലെ നിര്‍ബന്ധിച്ച് നിരന്തരം പരിപാടികളിലും സമരങ്ങളിലും പങ്കെടുപ്പിക്കുകയും വഴങ്ങാത്തവരെ പീഡിപ്പിക്കുകയും ചെയ്യുന്നത് ഫാസിസ്റ്റ് രീതിയാണ്. യൂണിവേഴ്സിറ്റി കോളേജില്‍ ഇത്തരം പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് നിരവധി പരാതികള്‍ മുന്‍പും ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ തിലകക്കുറിയാകേണ്ട കലാലയത്തെ ഒരു വിഭാഗം വിദ്യാര്‍ത്ഥി നേതാക്കളുടെ തോന്ന്യാസ കേന്ദ്രങ്ങളായി മാറ്റുന്നത് അനുവദിക്കാന്‍ കഴിയില്ല. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം എല്ലാവരുടെയും കണ്ണ് തുറപ്പിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
First published: May 4, 2019, 6:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading