നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഹൈക്കോടതി വിധി സര്‍ക്കാര്‍ ജീവനക്കാരെ വെല്ലുവിളിച്ചതിന്‍റെ ഫലം: രമേശ് ചെന്നിത്തല

  ഹൈക്കോടതി വിധി സര്‍ക്കാര്‍ ജീവനക്കാരെ വെല്ലുവിളിച്ചതിന്‍റെ ഫലം: രമേശ് ചെന്നിത്തല

  മന്ത്രിമാര്‍ തന്നെ ജീവനക്കാരെ അവഹേളിച്ചാല്‍ അവർ വെറുതേയിരിക്കില്ലെന്നും ചെന്നിത്തല

  ramesh chennithala

  ramesh chennithala

  • Share this:
   തിരുവനന്തപുരം: ജീവനക്കാരെ വെല്ലുവിളിച്ചതിന്റെ ഫലമാണ് സ്റ്റേ ഉത്തരവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കട്ട് ചെയ്യണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തതിന് പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

   മുഖ്യമന്ത്രി ശമ്പളം തിരിച്ചു കൊടുക്കുമെന്നു പറഞ്ഞു. എന്നാല്‍ എപ്പോഴെന്നു പറഞ്ഞില്ല. കോവിഡ് പ്രതിരോധത്തിന് അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും സര്‍ക്കാരിനെ സഹായിക്കണം. പക്ഷേ വെല്ലുവിളി നടത്തുമ്പോള്‍ അവര്‍ക്കും ആത്മാഭിമാനമില്ലേ? സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും അവരുടെ കഴിവിനൊത്തുള്ള സംഭാവനകള്‍ നല്‍കണം. മന്ത്രിമാര്‍ തന്നെ ജീവനക്കാരെ അവഹേളിച്ചാല്‍ അവർ വെറുതേയിരിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
   BEST PERFORMING STORIES:ലോക്ക്ഡൗണിനിടെ ചെമ്പൻ വിനോദ് വിവാഹിതനായി; വധു കോട്ടയം സ്വദേശി മറിയം[NEWS]പ്രായപൂർത്തിയാകാത്ത കാലത്ത് ചെയ്ത കുറ്റങ്ങൾക്ക് വധശിക്ഷ നൽകുന്നത് നിർത്തലാക്കി സൗദി അറേബ്യ[NEWS]നിങ്ങളുടെ വാട്‌സാപ്പില്‍ ഗുഡ്മോണിങ്ങ് ഗുഡ്നൈറ്റ് മെസേജുകളുടെ വരവ് കുറഞ്ഞോ ?[NEWS]
   മാധ്യമ പ്രവര്‍ത്തകരുടെ വാ മൂടിക്കെട്ടാനുള്ള നീക്കം നടക്കുന്നു. സൈബര്‍ ഗുണ്ടകള്‍ ഭീഷണിപ്പെടുത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്ത് കോവിഡ് ടെസ്റ്റുകള്‍ മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കുറവാണ് നടക്കുന്നത്. സംസ്ഥാനത്ത് കൂടുതല്‍ പരിശോധനകള്‍ നടത്തണം. പരിശോധനാ കിറ്റുകള്‍ ലഭ്യമാക്കാന്‍ നടപടി ഉണ്ടാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

   First published:
   )}