• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'കണ്ണൂർ വിമാനത്താവള കമ്പനിയിൽ CAG ഓഡിറ്റിന് അനുമതി നല്‍കാത്തത് ദുരൂഹം'; അഴിമതിയും ധൂർത്തും പിടിക്കപ്പെടുമെന്ന ഭയമാണ് കാരണമെന്ന് ചെന്നിത്തല

സി എ ജിയെ ഓഡിറ്റിംഗ് നടത്താന്‍ അനുവദിക്കാത്ത സര്‍ക്കാര്‍ നിലപാട് തിരുത്താന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് ഗവർണർക്ക് കത്ത് നൽകി

news18
Updated: September 17, 2019, 3:45 PM IST
'കണ്ണൂർ വിമാനത്താവള കമ്പനിയിൽ CAG ഓഡിറ്റിന് അനുമതി നല്‍കാത്തത് ദുരൂഹം'; അഴിമതിയും ധൂർത്തും പിടിക്കപ്പെടുമെന്ന ഭയമാണ് കാരണമെന്ന് ചെന്നിത്തല
News18
news18
Updated: September 17, 2019, 3:45 PM IST
തിരുവനന്തപുരം: കണ്ണൂർ വിമാനത്താവള കമ്പനിയിൽ‌ സിഎജി ഓഡിറ്റിന് അനുമതി നൽകാത്തത് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊതുജങ്ങളുടെ പണം കിയാല്‍ കമ്പനിയുടെ പേരില്‍ പാര്‍ട്ടി വളര്‍ത്താനും അഴിമതിയും ധൂര്‍ത്തും നടത്തുവാനും ഉപയോഗിച്ചു എന്നത് വ്യക്തമാണ്. ഇത് പിടിക്കപ്പെടും എന്ന ഭയത്താലാണ് കിയാലിന്റെ സി എ ജി ഓഡിറ്റ് സര്‍ക്കാര്‍ നിഷേധിക്കുന്നതെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. കിഫ്ബിയിലും കണ്ണൂര്‍ എയര്‍പോര്‍ട്ട് അതോറിറ്റിയിലും സി എ ജിയെ ഓഡിറ്റിംഗ് നടത്താന്‍ അനുവദിക്കാത്ത സര്‍ക്കാര്‍ നിലപാട് തിരുത്താന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് ഗവർണർക്ക് കത്ത് നൽകിയതായും ചെന്നിത്തല വ്യക്തമാക്കി.

Also Read- 'കിഫ്ബി നടപടികൾ ദുരൂഹം': CAG ഓഡിറ്റിംഗ് നിഷേധിക്കുന്നത് ധൂര്‍ത്ത് പുറത്ത് വരാതിരിക്കാനെന്ന് പ്രതിപക്ഷ നേതാവ്

കിയാലിന്റെ കാര്യത്തിൽ മുഖ്യമന്ത്രി ബോധപൂർവം തെറ്റിദ്ധരിപ്പിക്കാൻ നോക്കുകയാണ്. സിയാലിൽ ഓഡിറ്റ് ഇല്ലല്ലോ എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്‌സിന്റെ രേഖകള്‍ പ്രകാരം കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന കിയാല്‍ സംസ്ഥാന ഗവണ്‍മെന്റ് കമ്പനിയാണ്. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന സിയാല്‍ ഗവണ്‍മെന്റ് ഇതര കമ്പനിയുമാണ്. ഈ വസ്തുത അറിയാമായിരുന്നിട്ടും മനഃപൂർവം തെറ്റിദ്ധരിപ്പിക്കുകയാണ് അദ്ദേഹം.

Also Read- മലപ്പുറം ഓമാനൂരിൽ യുവാക്കൾക്കെതിരായ ആൾക്കൂട്ട ആക്രമണം: മൂന്നുപേർ അറസ്റ്റിൽ

കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ സര്‍ക്കാരിനും സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും കൂടി 64 ശതമാനത്തോളം ഓഹരികളുണ്ട്. എന്നാല്‍ സിയാലില്‍ 32.41 ശതമാനം ഓഹരികള്‍ മാത്രമേ ഉള്ളൂ. 51 ശത്മാനം ഓഹരികള്‍ ഉണ്ടെങ്കിലേ സര്‍ക്കാര്‍ കമ്പനിയാകൂ.

യു ഡി എഫ് ഭരിച്ചിരുന്ന 2015-16  സാമ്പത്തിക വര്‍ഷംവരെ കിയാൽ അക്കൗണ്ടുകളെ സിഎജി ഓഡിറ്റിംഗിന് വിധേയമാക്കിയിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 2017 ജൂണ്‍28 നാണു കിയാല്‍ അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യുവാന്‍ സി എ ജിക്കു അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ കിയാല്‍ എം ഡി,  സി എ ജിക്കു കത്ത് നല്‍കിയത്. ഈ കത്തില്‍ ഉയര്‍ത്തിയ വാദങ്ങള്‍ വിചിത്രവും വസ്തുതാവിരുദ്ധവുമായിരുന്നു. കിയാലില്‍ സര്‍ക്കാരിന് വെറും 35 ശതമാനം മാത്രമേ ഓഹരികള്‍  ഉള്ളു എന്നും അതിനാല്‍ അത് കമ്പനി ആക്ട് പ്രകാരം സര്‍ക്കാര്‍ കമ്പനിയല്ല എന്നുമാണ് കിയാല്‍ നല്‍കിയ കത്തില്‍ പറയുന്നത്.

Loading...

ഇതിനു സി എ ജി നല്‍കിയ മറുപടിയില്‍ കിയാലിന്റെ ഈ വാദങ്ങളെല്ലാം പൊള്ളയാണെന്ന് തെളിയിക്കുന്നു. കിയാലില്‍ സര്‍ക്കാരിനും, പൊതുമേഖല സ്ഥാപനങ്ങള്‍ക്കും കൂടി 65 ശതമാനത്തോളം  ഓഹരികള്‍ ഉണ്ടെന്ന വസ്തുത  സി.എ.ജി മറുപടിയില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ ഇത് സര്‍ക്കാര്‍ കമ്പനിയാണെന്നും , കമ്പനി നിയമപ്രകാരം ഈ കമ്പനിയെ 'ഡീംഡ് കമ്പനിയായി'  കണക്കാക്കി സി എ ജി ഓഡിറ്റിന് വിധേയമാക്കണമെന്ന് സി എ ജി പറഞ്ഞു. കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തില്‍ നിന്നും ഇത് സംബന്ധിച്ചു  വ്യക്തത വരുത്തിയ ശേഷമാണ് സി എ ജി സര്‍ക്കാരിന്  മറുപടി നല്‍കിയത് എന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

സര്‍ക്കാരിന്റെ വാദം പൊള്ളയാണെന്ന് സി എ ജി തെളിയിച്ചിട്ടും, കിയാല്‍ അക്കൗണ്ടുകളില്‍ സി എ ജി ഓഡിറ്റിന് അനുമതി നല്‍കാത്തത് ദുരൂഹമാണ്.ഇതിന്റെ കാരണങ്ങള്‍ എന്തായിരിക്കാം എന്നതിന്റെ സൂചനകള്‍ 2015-16 വര്‍ഷത്തിലെ സി എ ജി ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. 2016 മാര്‍ച്ചില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വന്ന ശേഷം അന്നത്തെ കിയാല്‍ എം ഡി  സിപിഎം മുഖപത്രമായ ദേശാഭിമാനിക്ക് സ്ഥലം എം എല്‍ എയായ  ഇ പി ജയരാജന്റെ തെരഞ്ഞെടുപ്പു പരസ്യത്തിനായി  25000 രൂപയും പിണറായി വിജയന്‍ നടത്തിയ നവകേരള യാത്രയുടെ പരസ്യത്തിനായി 25000 രൂപയും നല്‍കിയതായി സി എ ജി റിപ്പോര്‍ട്ടിലുണ്ട്.

കൂടാതെ ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം എല്‍ ഡി എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ പരസ്യത്തിനായി 50000  രൂപ ദേശാഭിമാനിക്ക്  നല്‍കിയത് നിയമവിരുദ്ധമാണെന്നും സിഎജി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്ന സമയത്തു തന്നെ കിയാല്‍ സി പി എമ്മിനെയുംദേശാഭിമാനിയെയും വഴിവിട്ടു സഹായിച്ചിട്ടുണ്ടെങ്കില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കാര്യം ഊഹിക്കാവുന്നതേയുള്ളൂവെന്നും ചെന്നിത്തല പറഞ്ഞു.
First published: September 17, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...