• HOME
  • »
  • NEWS
  • »
  • kerala
  • »
  • നിയമസഭാ കൈയാങ്കളി കേസ്: പ്രതികളുടെ വിടുതൽ ഹർജികളിൽ കക്ഷി ചേരാൻ രമേശ് ചെന്നിത്തല

നിയമസഭാ കൈയാങ്കളി കേസ്: പ്രതികളുടെ വിടുതൽ ഹർജികളിൽ കക്ഷി ചേരാൻ രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തലയുടെ ആവശ്യം പ്രോസിക്യൂഷൻ എതിർത്തു. കേസിൽ പ്രോസിക്യൂഷൻ പക്ഷപാതം കാട്ടുന്നുവെന്ന് വരുത്താനാണ് ഈ നീക്കമെന്ന് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

  • Last Updated :
  • Share this:
തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിൽ പ്രതികളുടെ വിടുതൽ ഹർജികളിൽ കക്ഷി ചേർക്കണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല എം എൽ എ കോടതിയെ സമീപിച്ചു. തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ചെന്നിത്തല ഹർജി നൽകിയത്. രമേശ് ചെന്നിത്തലയുടെ ഹർജിയിൽ ഈ മാസം 31 ന് കോടതി വാദം കേൾക്കും.

എന്നാൽ രമേശ് ചെന്നിത്തലയുടെ ആവശ്യം പ്രോസിക്യൂഷൻ എതിർത്തു. കേസിൽ പ്രോസിക്യൂഷൻ പക്ഷപാതം കാട്ടുന്നുവെന്ന് വരുത്താനാണ് ഈ നീക്കമെന്ന് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇതിനിടെ കേസിൽ കക്ഷിചേർക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷക പരിഷത്തും കോടതിയിൽ അപേക്ഷ നൽകി. ഈ  രണ്ടു ഹർജികളും 31 ന് കോടതി പരിഗണിക്കും. അതിനു ശേഷമാകും വിടുതൽ ഹർജികൾ പരിഗണിക്കുക.

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, മുൻ മന്ത്രിമാരായ  ഇ. പി. ജയരാജൻ, കെ. ടി. ജലീൽ, മുൻ എംഎൽഎമാരായ കെ.അജിത്, സി. കെ. സദാശിവൻ, കെ.കുഞ്ഞമ്മദ് എന്നിവരാണ് കേസിൽ വിടുതൽ ഹർജി നൽകിയത്. മന്ത്രിയടക്കമുള്ള നേതാക്കൾ വിചാരണ നേരിടണമെന്ന് നേരത്തേ സുപ്രീം കോടതി വിധിച്ചിരുന്നു. അതിനാൽ പ്രതികൾക്ക് അനുകൂല വിധി ഉണ്ടാകാൻ ഇടയില്ല.

2015 മാർച്ച് 13 ന് അന്നത്തെ ധനമന്ത്രി കെ. എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20  ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് ക്രൈംബ്രാഞ്ച് കേസ്. സ്‌പീക്കറുടെ കസേര, എമർജൻസി ലാംബ്‌, മൈക്ക് യൂണിറ്റുകൾ, ഡിജിറ്റൽ ക്ലോക്ക്, മോണിറ്റർ, ഹെഡ്‍ഫോൺ എന്നിവ നശിപ്പിച്ചെന്നും ക്രൈംബ്രാഞ്ച് എഫ് ഐആറിൽ പറയുന്നു.

മാണിയെ ധൃതരാഷ്ട്രാലിംഗനം നടത്തിയതാര്? സിപിഎമ്മെന്ന് വി.ഡി. സതീശൻ, ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുമെന്ന് ജോബ് മൈക്കിൾ

കെ.എം. മാണിയെ ചതിച്ചതും ധൃതരാഷ്ട്രാലിംഗനം നടത്തിയതും ആരെന്ന തർക്കത്തിൽ ചൂടുപിടിച്ച് കേരള നിയമസഭ. സിപിഎമ്മിന് കേരളാ കോൺഗ്രസിനോടുള്ള ഇപ്പോഴത്തെ സ്നേഹം ധൃതരാഷ്ട്രാലിംഗനമാണെന്നാണ് യുഡിഎഫ് നേതാക്കളുടെ അഭിപ്രായം. എന്നാൽ മാണിയെ ചതിച്ചതും ധൃതരാഷ്ട്രാലിം​ഗനം നടത്തിയതും യുഡിഎഫും കോൺ​ഗ്രസ് നേതാക്കളുമാണെന്നു കേരളാ ​കോൺ​ഗ്രസ് എംഎൽഎ ജോബ് മൈക്കിൾ തിരിച്ചടിച്ചു.

മാണിയെ ആക്ഷേപിച്ചവർക്കൊപ്പമിരിക്കാൻ നാണമുണ്ടോയെന്ന് വി.ഡി. സതീശൻ

നാണക്കേടിന്റെ ഇരിക്കപ്പിണ്ഡമായ മാണിയെ കൊണ്ട് ബജറ്റ് അവതരിപ്പിക്കാന്‍ മിസ്റ്റര്‍ ഉമ്മന്‍ ചാണ്ടി നിങ്ങള്‍ക്ക് നാണമുണ്ടോ എന്നു പോലും ചോദിച്ചു. ഇങ്ങനെ ആക്ഷേപിച്ചവര്‍ക്കൊപ്പം ഇപ്പോള്‍ മന്ത്രിയായി ഇരിക്കാന്‍ കേരള കോണ്‍ഗ്രസ് പ്രതിനിധിക്ക് നാണമുണ്ടോ? കേരള കോണ്‍ഗ്രസുകാരെ ചേര്‍ത്തു പിടിച്ചിരിക്കുന്നത് ധൃതരാഷ്ട്രാലിംഗനമാണ്.

എം.വി. രാഘവനെ വലിച്ച് നിലത്തിട്ട് ചവിട്ടിക്കൂട്ടിയിട്ടയതിന്റെ പശ്ചാത്താപം തീര്‍ക്കാന്‍ മകന് നിയമസഭാ സീറ്റ് നല്‍കി. അതുപോലെ കെ. എം. മാണിയുടെ മകനെ എ.കെ.ജി. സെന്ററില്‍ കൊണ്ടിരുത്തിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
നേരത്തേ അടിയന്തിര പ്രമേയ നോട്ടീസ് അവതരിപ്പിച്ച പി.ടി.തോമസും കടുത്ത വിമർശനമാണ് കേരളാകോൺ​ഗ്രസ് എമ്മിനെതിരേ ഉന്നയിച്ചത്. കെ.എം. മാണി അടക്കം കൊടുത്ത കേസിനെയാണോ സർക്കാർ നിലപാടിനെയാണോ കേരളാ കോൺ​ഗ്രസ് (എം) പിന്തുണയ്ക്കുന്നതെന്ന് പി.ടി. തോമസ് ചോദിച്ചു.

കത്തോലിക്കാ സഭയാണ് വിശുദ്ധന്മാരെ പ്രഖ്യാപിക്കുന്നത്. ഇപ്പോൾ സിപിഎമ്മിന് അധികാരം നൽകിയാൽ മാണിയെ വിശുദ്ധനായി പ്രഖ്യാപിക്കും. മാണി ജീവിച്ചിരുന്നപ്പോൾ മുഴുവൻ കേരളം കണികണ്ടുണരുന്ന കള്ളൻ എന്നു വിളിച്ചവരാണ് സിപിഎമ്മുകാർ. കെ.എം. മാണിയുടെ ഭാര്യ കുട്ടിയമ്മയെപ്പോലും അപമാനിച്ചു. നോട്ടെണ്ണുന്ന യന്ത്രം കുട്ടിയമ്മയുടെ കൈയിൽ ഉണ്ടെന്നായിരുന്നു പരിഹാസമെന്നും പി.ടി. തോമസ് പറഞ്ഞു.
Published by:Anuraj GR
First published: