കുവൈറ്റ്: ഹിന്ദുവിന്റെ അട്ടിപ്പേറവകാശം തന്റെ കക്ഷത്ത് ആരെങ്കിലും ഏൽപിച്ച് തന്നിട്ടുണ്ടോ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നവോത്ഥാന നായകന്റെ അട്ടിപ്പേറവകാശം കക്ഷത്ത് വയ്ക്കാനുള്ള പിണറായി വിജയന്റെ മോഹമാണ് തകര്‍ന്നതെന്നും അതിന് തന്റെ തലയിൽ കയറിയിട്ട് കാര്യമില്ലെന്നും ചെന്നിത്തല മറുപടി നൽകി.
ശബരിമലയില്‍ വിശ്വാസത്തെ ചവിട്ടി മെതിച്ചിട്ട് ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും വിശ്വാസികള്‍ക്കൊപ്പമാണെന്ന പല്ലവിയാണ് സി പി എം നടത്തുന്നത്. എന്നാല്‍ യു ഡി എഫ് ഇന്നും എന്നും വിശ്വാസികള്‍ക്കൊപ്പമാണ്. വിശ്വാസ സംരക്ഷണം യു ഡി എഫിന്റെ അജണ്ടയാണ് – കുവൈറ്റില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.സത്യം പറഞ്ഞപ്പോൾ കള്ളിക്ക് തുള്ളൽ വരുന്നു എന്ന് പറയുന്ന പോലെ സത്യം കേട്ടപ്പോൾ മുഖ്യമന്ത്രിയുടെ സമനില തെറ്റുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഞ്ചേശ്വരത്തെ ഇടതു സ്ഥാനാർഥിയെ അപമാനിച്ചിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ശബരിമലയിൽ വിശ്വാസത്തെ ചവിട്ടി തേച്ച ശേഷം, വിശ്വാസത്തിന്റെ പേര് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാനാണ് സി പി എം ശ്രമമെന്നും ചെന്നിത്തല കുവൈത്തിൽ പറഞ്ഞു.
നേരത്തെ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രതിപക്ഷനേതാവിന്റെ കക്ഷത്ത് ആരാണ് ഹിന്ദുവിന്റെ അട്ടിപ്പേറവകാശം വച്ച് തന്നതെന്ന് മുഖ്യമന്ത്രി പിണറായി ചോദിച്ചിരുന്നു. മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാര്‍ത്ഥിക്കെതിരെ കപട ഹിന്ദു പ്രയോഗം നടത്തിയത് വർഗീയ കാർഡിറക്കാനുള്ള ശ്രമമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ശങ്കർ റൈയെപ്പോലൊരു സ്ഥാനാർത്ഥി ഹിന്ദുവല്ലെന്നും കപട ഹിന്ദുവാണെന്നും പറയാനുള്ള അൽപത്തം എങ്ങനെയാണ് വന്നതെന്നും ചോദിച്ചിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.