ലെയ്സണ്‍ ഓഫീസര്‍ നിയമനം പിന്‍വലിക്കണം; പ്രളയം മുക്കിയിട്ടും സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നു: ചെന്നിത്തല

കേരളത്തിന്‌‍‍റെ ലെയ്സണ്‍ഓഫീസറായി മുന്‍ എം പി സമ്പത്തിനെ ക്യാബിനറ്റ് റാങ്കില്‍ ശമ്പളത്തോടെ നിയമിച്ച നടപടിക്ക് പിന്നാലെയാണ് ലക്ഷങ്ങള്‍ ശമ്പളം നല്‍കി ഹൈക്കോടതിയില്‍ ലെയ്സണ് ഓഫീസറെ നിയമിച്ചത്.

news18
Updated: August 14, 2019, 6:17 PM IST
ലെയ്സണ്‍ ഓഫീസര്‍ നിയമനം പിന്‍വലിക്കണം; പ്രളയം മുക്കിയിട്ടും സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നു: ചെന്നിത്തല
news18
  • News18
  • Last Updated: August 14, 2019, 6:17 PM IST
  • Share this:
തിരുവനന്തപുരം: ഹൈക്കോടതിയിലെ കേസുകളുടെ ഏകോപനത്തിനെന്ന പേരില്‍ ലക്ഷങ്ങള്‍ ശമ്പളം നിശ്ചയിച്ച് ലെയ്സണ്‍ ഓഫീസറെ നിയമിച്ച സര്‍ക്കാര്‍ നടപടി ധൂര്‍ത്തും അനാസ്ഥയുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  ഒരു ലക്ഷത്തി പതിനായിരം രൂപ മാസശമ്പളം നല്‍കുന്ന ഒരു തസ്തിക അനാവശ്യമായി സൃഷ്ടിച്ച് ധൂര്‍ത്തടിക്കുകയാണ്. നിയമിച്ച നടപടി ഉടന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭരണഘടനാ സ്ഥാപനമായ അഡ്വക്കറ്റ് ജനറല്‍ ഓഫീസും, അതിന് കീഴിലുള്ള 140 ഓളം സര്‍ക്കാര്‍ അഭിഭാഷകരും നിലനിക്കെയാണ് ഹൈക്കോടതിയിലെ കേസുകള്‍ക്കായി ഒരു സ്പെഷൽ ലെയ്സണ്‍ ഓഫീസറുടെ തസ്തിക സൃഷ്ടിച്ചത്. സര്‍ക്കാരിന് നിയോമപദേശം നല്‍കുക, ഹൈക്കോടതിയില്‍ സര്‍ക്കാര്‍ കക്ഷിയായിരിക്കുന്ന കേസുകള്‍ നടത്തുകയും, അവയുടെ പുരോഗതി വിലയിരുത്തുകയും ചെയ്യുകയാണ് അഡ്വക്കേറ്റ് ജനറല്‍ ഓഫീസിന്റെയും സര്‍ക്കാര്‍ അഭിഭാഷകരുടെയും പ്രധാന കര്‍ത്തവ്യം. അതിനിടയില്‍ ലെയ്സണ്‍ ഓഫീസര്‍ എന്ന തസ്തികയുണ്ടാക്കി ധൂര്‍ത്ത് നടത്തിയതെന്തിനായിരുന്നുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

അഡ്വക്കറ്റ് ജനറല്‍ ഓഫീസ് എന്ന ഭരണഘടനാ സ്ഥാപനത്തെയും, സര്‍ക്കാര്‍ തന്നെ നിയമിച്ച അഭിഭാഷകരെയും വിശ്വാസമില്ലാത്തത് കൊണ്ടാണോ പുതിയ തസ്തികസൃഷ്ടിച്ച് ഒരാളെ കുടിയിരുത്തിയതെന്ന് വ്യക്തമാക്കണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  അഡ്വക്കറ്റ് ജനറലിനെ കൂടാതെ ഡോ. എന്‍ കെ ജയകുമാറിനെ നിയമോപദേശകനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിച്ചിട്ടുമുണ്ട്.

ഡല്‍ഹിയില്‍ കേരളത്തിന്‌‍‍റെ ലെയ്സണ്‍ഓഫീസറായി മുന്‍ എം പി സമ്പത്തിനെ ക്യാബിനറ്റ് റാങ്കില്‍ ശമ്പളത്തോടെ നിയമിച്ച നടപടിക്ക് പിന്നാലെയാണ് ലക്ഷങ്ങള്‍ ശമ്പളം നല്‍കി ഹൈക്കോടതിയില്‍ ലെയ്സണ് ഓഫീസറെ നിയമിച്ചത്.

കേരളാ ഹൗസില്‍ റസിഡന്‍സ് കമ്മീഷണറുടെ മേല്‍ നോട്ടത്തില്‍ 2007 മുതല്‍ ഒരു എം പി സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടന്ന് എം എല്‍ എമാരായ പി കെ അബ്ദുള്‍ റബ്ബ്, എം ഉമ്മര്‍, ഡോ എം കെ മുനീര്‍ എന്നിവരുടെ ചോദ്യത്തിന് നിയമസഭയില്‍ സര്‍ക്കാര്‍ ഉത്തരം നല്‍കിയിരുന്നു. ഇത് നിലനില്‍ക്കെയാണ് വീണ്ടും മുന്‍ എം പി സമ്പത്തിന് കാബിനറ്റ് റാങ്കും ശമ്പളവും, ജീവനക്കാരുമായി പുതിയ നിയമനം നല്‍കിയതെന്നും ചെന്നിത്തല പറഞ്ഞു.

Also Read മുഖ്യമന്ത്രിയുടെ ഓഫീസിൽ ലെയ്സൺ ഓഫീസറെ നിയമിച്ചു

First published: August 14, 2019, 6:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading