HOME » NEWS » Kerala » RAMYA HARIDAS FACEBOOK POST AGAINST CASTESIM RV

'അമ്പലത്തിൽ തൊഴാനെത്തിയ എന്നെ ഇടതുപക്ഷക്കാര്‍ തടഞ്ഞു, ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു'; പരാതിയുമായി രമ്യ ഹരിദാസ് എംപി

ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചത് ചൂണ്ടിക്കാട്ടി രമ്യ ഡിജിപിക്കും പാലക്കാട് പൊലീസ് സൂപ്രണ്ടിനും പരാതി നല്‍കി.

News18 Malayalam | news18-malayalam
Updated: April 7, 2021, 4:01 PM IST
'അമ്പലത്തിൽ തൊഴാനെത്തിയ എന്നെ ഇടതുപക്ഷക്കാര്‍ തടഞ്ഞു, ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു'; പരാതിയുമായി രമ്യ ഹരിദാസ് എംപി
Ramya Haridas
  • Share this:
പാലക്കാട്: അമ്പലത്തില്‍ തൊഴാനെത്തിയ തന്നെ തടഞ്ഞുവെച്ച് സിപിഎം പ്രാദേശിക നേതാക്കള്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയുമായി ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. കഴിഞ്ഞ ദിവസം ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ പാളയം പ്രദീപിനൊപ്പം വിളക്കുപൂജയില്‍ പങ്കെടുക്കാനെത്തിയ തന്നെ ഇടതുപ്രവര്‍ത്തകര്‍ ക്ഷേത്രത്തിനകത്തേക്ക് കടത്തിവിട്ടില്ലെന്നാണ് രമ്യ ഹരിദാസിന്റെ ആരോപണം. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചത് ചൂണ്ടിക്കാട്ടി രമ്യ ഡിജിപിക്കും പാലക്കാട് പൊലീസ് സൂപ്രണ്ടിനും പരാതി നല്‍കി.

Also Read- മകനെ തള്ളി പി. ജയരാജൻ;  'പാർട്ടി അനുഭാവികള്‍ ഏർപ്പെടേണ്ടത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിൽ'

അമ്പലത്തില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ അപമാനിക്കുന്നുവെന്ന് എംപിയും ഒപ്പമുണ്ടായിരുന്നവരും സംഭവം നടക്കുമ്പോള്‍ തന്നെ പൊലീസിനെ വിവരമറിയിച്ചിരുന്നു. ഉടന്‍ തന്നെ പൊലീസ് സംഭവസ്ഥലത്തേക്ക് എത്തി. പിന്നീട് പൊലീസ് സംരക്ഷണത്തില്‍ പൂജയില്‍ പങ്കെടുത്ത ശേഷമാണ് രമ്യ ഹരിദാസ് മടങ്ങിയത്. സിപിഎം പ്രാദേശിക നേതാവും കിഴക്കഞ്ചേരി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ കലാധരന്റെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് രമ്യയുടെ പരാതി. സംഭവം സൂചിപ്പിച്ച് കഴിഞ്ഞ ദിവസം രമ്യ ഹരിദാസ് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. വിശ്വാസികളെ നിങ്ങള്‍ക്ക് ഇത്ര ഭയമാണോയെന്നും ജാതീയത നിങ്ങളുടെ മനസില്‍ നിന്നും മാഞ്ഞിട്ടില്ലല്ലോ എന്നും പോസ്റ്റിലൂടെ രമ്യ ചോദിച്ചു.

Also Read- 'ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി'; പാനൂർ കൊലപാതകത്തിന് പിന്നാലെ പി. ജയരാജന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ

രമ്യ ഹരിദാസ് ഫേസ്ബുക്കിൽ കുറിച്ചത്

വിശ്വാസികളെ നിങ്ങള്‍ക്ക് ഇത്ര ഭയമാണോ? ജാതീയത നിങ്ങളുടെ മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ലേ? ആലത്തൂർ നിയോജക മണ്ഡലത്തിലെ കിഴക്കഞ്ചേരി പഞ്ചായത്തിലെ കൊഴുക്കുള്ളി അമ്പലത്തിലെ വിളക്ക് പൂജയ്ക്ക് തൊഴാന്‍ പോയ എന്നെ അമ്പലത്തിനകത്തേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന് ജാതിവിളിച്ച് ആക്രോശിച്ച് വന്ന ഇടത്പക്ഷക്കാരേ, ഇത് കേരളമാണ്. ഗുരുവിന്‍റെ കേരളം.. നവോത്ഥാന കേരളം.. പ്രാര്‍ത്ഥിക്കാനും ആരാധിക്കാനും ആര്‍ക്കും ഏത് അമ്പലത്തിലും കയറാന്‍ സ്വാന്ത്ര്യമുള്ള നാട്.. ആ സ്വാതന്ത്ര്യം ഞാന്‍ ഉപയോഗിക്കുക തന്നെ ചെയ്യും

.#വിശ്വാസത്തോടും ജാതിയതയോടുമുള്ള നിങ്ങളുടെ കപടത ജനം തിരിച്ചറിയും.. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി വേണം.



Also Read- 'DYFI സംഘം പേര് ചോദിച്ച് ഉറപ്പിച്ച ശേഷമാണ് ആക്രമിച്ചത്; കൊല്ലാൻ ലക്ഷ്യമിട്ടത് എന്നെ'; കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന്‍

രമ്യ ഹരിദാസിന് പിന്തുണയുമായി ഒട്ടേറെ പേർ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.
Published by: Rajesh V
First published: April 7, 2021, 4:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories