• HOME
 • »
 • NEWS
 • »
 • kerala
 • »
 • Ramya Haridas | '19 എണ്ണമല്ല ,നിലവില്‍ ഡല്‍ഹിയില്‍ 28 തികച്ചുമുണ്ട് ധനമന്ത്രീ' കെ എന്‍ ബാലഗോപാലിന് മറുപടിയുമായി രമ്യ ഹരിദാസ് എം പി

Ramya Haridas | '19 എണ്ണമല്ല ,നിലവില്‍ ഡല്‍ഹിയില്‍ 28 തികച്ചുമുണ്ട് ധനമന്ത്രീ' കെ എന്‍ ബാലഗോപാലിന് മറുപടിയുമായി രമ്യ ഹരിദാസ് എം പി

25 രൂപയ്ക്ക് മുകളില്‍ സംസ്ഥാനം വാങ്ങിക്കുന്ന നികുതിയില്‍നിന്ന് അഞ്ചു രൂപയെങ്കിലും കുറവ് വരുത്തി കാണിക്കൂ എന്നിട്ട് പോരേ മറ്റുള്ളവരോടുള്ള പരിഹാസം

 • Last Updated :
 • Share this:
  തിരുവനന്തപുരം:ഇന്ധന നികുതി പ്രശ്‌നത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം നടത്തിയ പ്രതിപക്ഷത്തെ പരിഹസിച്ച
  ധനമന്ത്രീ കെ എന്‍ ബാലഗോപാലിന്(K N Balagopal) മറുപടിയുമായി രമ്യ ഹരിദാസ് എം പി(Ramya Haridas).

  താങ്കള്‍ കാളവണ്ടിയില്‍ പോയി സമരം നടത്താന്‍ പറഞ്ഞവര്‍ പാര്‍ലമെന്റിനകത്തും പുറത്തും വ്യത്യസ്ത സമരങ്ങള്‍ നടത്തിയിട്ടുണ്ട്.പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിച്ചും കക്ഷികള്‍ പ്രത്യേകമായും സമരം നടത്തിയിട്ടുണ്ട്.9 എണ്ണമല്ല ,നിലവില്‍ ഡല്‍ഹിയില്‍ 28 തികച്ചുമുണ്ട് ധനമന്ത്രീ.

  ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിലേക്ക് സൈക്കിളില്‍ സഞ്ചരിച്ചിട്ടുണ്ടെന്ന് രമ്യ ഹരിദാസ് പറഞ്ഞു.ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനും 25 രൂപയ്ക്ക് മുകളില്‍ സംസ്ഥാനം വാങ്ങിക്കുന്ന നികുതിയില്‍നിന്ന് അഞ്ചു രൂപയെങ്കിലും കുറവ് വരുത്തി കാണിക്കൂ എന്നിട്ട് പോരേ മറ്റുള്ളവരോടുള്ള പരിഹാസം രമ്യ ഹരിദാസ് ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു രമ്യ ഹരിദാസ് എം പിയുടെ പ്രതികരണം.

  ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

  19 എണ്ണമല്ല ,നിലവില്‍ ഡല്‍ഹിയില്‍ 28 തികച്ചുമുണ്ട് ധനമന്ത്രി

  താങ്കള്‍ കാളവണ്ടിയില്‍ പോയി സമരം നടത്താന്‍ പറഞ്ഞവര്‍ പാര്‍ലമെന്റിനകത്തും പുറത്തും വ്യത്യസ്ത സമരങ്ങള്‍ നടത്തിയിട്ടുണ്ട്.പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിച്ചും കക്ഷികള്‍ പ്രത്യേകമായും സമരം നടത്തിയിട്ടുണ്ട്.ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിലേക്ക് സൈക്കിളില്‍ സഞ്ചരിച്ചിട്ടുണ്ട്.ഉപ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ വ്യാപകമായി കേന്ദ്ര സര്‍ക്കാരിനെതിരെ ക്യാമ്പയിന്‍ നടത്തിയിട്ടുണ്ട്.അതിന്റെയൊക്കെ കൂടി ഫലമാണ് ധനമന്ത്രീ കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാര്‍ നടത്തിയ താല്‍ക്കാലിക വിലക്കുറവ്.

  കേരളത്തില്‍ ഇന്ധന വില കുറയ്ക്കാന്‍ പറയുമ്പോള്‍ റൊമാനിയ യിലേക്കും ഉത്തരകൊറിയ യിലേക്കും വിയറ്റ്‌നാമിലേക്കും നോക്കാന്‍ പറയുന്ന 'സന്ദേശ'ത്തിലെ കോട്ടപ്പള്ളി പ്രഭാകരന്‍ ആകാതെ സാധാരണക്കാരനെ സഹായിക്കാന്‍ ഇന്ധനവിലയിലെ അമിത നികുതി കുറയ്ക്കുകയാണ് വേണ്ടത്.കര്‍ണാടകത്തിലെയും മാഹിയിലെയും അതിര്‍ത്തി ഗ്രാമങ്ങളില്‍ പെട്രോള്‍പമ്പുകളില്‍ സ്ഥാപിച്ചിരിക്കുന്ന വിലക്കുറവിന്റെ ബോര്‍ഡുകള്‍ കേരളത്തിലെ ധനമന്ത്രിക്കും സര്‍ക്കാരിനും എതിരെയുള്ള ചൂണ്ടുപലകയാണ്.

  സാധാരണക്കാരോട് ഒപ്പമെന്ന പതിവ് പല്ലവി സമ്മേളനങ്ങളിലും സെമിനാറുകളിലും മാത്രം പോരാ,പ്രായോഗിക വല്‍ക്കരിക്കാന്‍ കൂടി ശ്രമിക്കണം.ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനും 25 രൂപയ്ക്ക് മുകളില്‍ സംസ്ഥാനം വാങ്ങിക്കുന്ന നികുതിയില്‍നിന്ന് അഞ്ചു രൂപയെങ്കിലും കുറവ് വരുത്തി കാണിക്കൂ..എന്നിട്ട് പോരേ മറ്റുള്ളവരോടുള്ള പരിഹാസം..

  'ഒരു സ്ത്രീ ക്ഷണിച്ചപ്പോൾ ഉന്നത പോലീസുദ്യോഗസ്ഥര്‍ മോന്‍സന്റെ വീടു സന്ദര്‍ശിച്ചത് ആശ്ചര്യപ്പെടുത്തി': ഹൈക്കോടതി

  പ്രവാസി വനിത അനിത പുല്ലയിലിന്റെ ക്ഷണപ്രകാരം മുന്‍ ഡി.ജി.പി ലോകനാഥ് ബഹ്‌റയും എ.ഡി.ജി.പി മനോജ് ഏബ്രഹാമും പുരാവസ്തു തട്ടിപ്പുകാരനായ മോന്‍സന്റെ (Monson Mavunkal) മ്യൂസിയം സന്ദര്‍ശിച്ചത് ആശ്ചര്യപ്പെടുത്തുന്നുവെന്ന് ഹൈക്കോടതി(High Court). മ്യൂസിയത്തിലെത്തി മോശയുടെ അംശവടിയും ടിപ്പുവിന്റെ സിംഹാസനവും കണ്ടിട്ട് ഉന്നതരായ രണ്ട് പോലീസുദോയഗസ്ഥര്‍ക്ക് പുരാവസ്തുക്കളുടെ കാലപ്പഴക്കത്തില്‍ സംശയം തോന്നാതിരുന്നത് അതിലേറെ അമ്പരപ്പിയ്ക്കുന്നതായി കോടതി വ്യക്തമാക്കി. സന്ദര്‍ശനം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞാണ് ഇന്റലിജന്‍സ്  അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ അന്വേഷണം പൂര്‍ത്തിയാവാനും മാസങ്ങളെടുത്ത്. പോലീസ്  സംവിധാനം പൂര്‍ണ്ണമായും നിഷ്‌ക്രിയമായ ആ കേസില്‍ എന്താണ് സംഭവിയ്ക്കുന്നതെന്ന് കോടതി ചോദിച്ചു.

  മോന്‍സനെതിരെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും ഇയാള്‍ക്ക് പിന്നീട് എങ്ങിനെ വിദേശയാത്ര നടത്താനായി. എന്തുകൊണ്ട് യാത്രകള്‍ തടയാന്‍ ഉദ്യോഗസ്ഥര്‍ക്കായില്ല. പുറത്തുവരുന്ന വിവരളുടെ അടിസ്ഥാനത്തില്‍ ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെ കേസെടുത്തോയെന്ന് കോടതി ആരാഞ്ഞു. ഐ.ജി ലക്ഷ്മണയെ സസ്‌പെന്‍ഡ് ചെയ്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അന്വേഷണം പുരോഗമിയ്ക്കുകയാണ്. എതൊക്കെ ഉദ്യോഗസ്ഥര്‍ തെറ്റു ചെയ്താലും നടപടിയുണ്ടാകും. കേസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂടിവെയ്ക്കാന്‍ ശ്രമിയ്ക്കരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. അന്വേഷണം ക്യത്യമായി നിരീക്ഷിയ്ക്കുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. കേസില്‍ ഇ.ഡി.യെ കക്ഷി ചേര്‍ക്കുന്നതായും അറിയിച്ചു.

  കോടതിയുടെ ചോദ്യങ്ങള്‍ക്ക് ക്യത്യമായ ഉത്തരം നല്‍കാത്തതില്‍ കോടതി ഒരു ഘട്ടത്തില്‍ ക്ഷുഭിതനായി. മോന്‍സനുമായി ബന്ധപ്പെട്ട കേസ് രേഖകളില്‍ എന്തു രഹസ്യസ്വഭാവമാണുള്ളതെന്ന് കോടതി ചോദിച്ചു. ജനങ്ങള്‍ അറിയേണ്ടതുകൊണ്ടാണ് താന്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിയ്ക്കുന്നതെന്നും കോടതി വ്യക്തമാക്കി. നേരത്തെ മോന്‍സനെതിരെ അന്വേഷണത്തിന് മനോജ് ഏബ്രഹാം കത്തയച്ചു എന്ന വാദം തെറ്റല്ലേ എന്നു കോടതി ചോദിച്ചിരുന്നു. മനോജ് ഏബ്രഹാം അയച്ച കത്ത് എവിടെയെന്ന് കോടതി ചോദിച്ചു.

  പുരാവസ്‌തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ട്രാഫിക്ക് ഐ.ജി ലക്ഷ്‌മണനെ ഇന്നലെ സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നു.. മോന്‍സണിന്റെ പുരാവസ്‌തു വിൽപനയ്ക്ക് ലക്ഷ്‌മണ ഇടനിലനിന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട വാട്‌സ് ആപ്പ് ചാറ്റുകളും പുറത്തായിരുന്നു. നടപടിക്ക് ശിപാര്‍ശ ചെയ്‌ത് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ  മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടു.

  മോന്‍സണ്‍ അറസ്റ്റിലായതറിഞ്ഞ് ഐ.ജി ലക്ഷ്‌മണ നിരവധി തവണ മാനേജര്‍ ജിഷ്‌ണുവിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ആന്ധ്ര സ്വദേശിനിയെ മോന്‍സണ്‌ പരിചയപ്പെടുത്തിയത് ലക്ഷ്‌മണയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ബൈബിള്‍, ഖുര്‍ആന്‍, രത്നങ്ങള്‍ എന്നിവ ഇടനിലക്കാരി വഴി വില്‍ക്കാന്‍ ശ്രമിച്ചുവെന്നും കണ്ടെത്തി. മോന്‍സന്‍ മാവുങ്കലും ഐ.ജി ലക്ഷ്‌മണും തമ്മിലുള്ള അടുത്ത ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മോന്‍സണിന്റെ മാനേജറുമായി ഐ.ജി നിരന്തരം ആശയവിനിമയം നടത്തിയിരുന്നതിന്റെ തെളിവുകളാണ് പുറത്തായത്.

  ഐജിയുടെ നേതൃത്വത്തിൽ തിരുവനതപുരം പൊലീസ് ക്ലബ്ബിൽ ഇടനിലക്കാരിയും മോൻസനും കൂടിക്കാഴ്ച്ച നടത്തിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ഓഗസ്റ്റ് അഞ്ചിനായിരുന്നു കൂടിക്കാഴ്ച. പൊലീസ് ക്ലബ്ബിൽ ഐജി ആവശ്യപ്പെട്ടത് പ്രകാരം മോൻസന്റെ വീട്ടിൽ നിന്ന് പുരാവസ്തുക്കൾ എത്തിച്ചു. ഐജി പറഞ്ഞയച്ച  പൊലീസ് ഉദ്യോഗസ്ഥൻ ആണ് ഇത് കൊണ്ട് പോയത്. ഇടപാടിന് മുൻപ് പുരാവസ്തുക്കളുടെ ചിത്രം മോൻസന്റെ ജീവനക്കാർ ഇടനിലക്കാരിക്ക് അയച്ചു കൊടുത്തതായും വ്യക്തമായിട്ടുണ്ട്. ഇടപാടുകളുടെ വാട്സ്ആപ് ചാറ്റുകൾ പുറത്ത് ആയിട്ടുണ്ട്.  ഐജി ലക്ഷ്മണിന്റെ, സ്റ്റാഫിൽ ഉള്ള മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെയും തട്ടിപ്പിന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. രഞ്ജിത്ത് ലാൽ, റെജി അടക്കമുള്ള ഉദ്യോഗസ്ഥർക്ക്‌ എതിരെ ആണ് തെളിവുകൾ. മോൻസന്റെ ജീവനക്കാരോട് പൊലീസുകാർ പുരാവസ്തുക്കൾ എത്തിക്കാനുള്ള നിർദ്ദേശം നൽകിയെന്ന് തെളിയിക്കുന്ന വാട്സ്ആപ് ചാറ്റുകളും പുറത്തായവയിൽ ഉൾപ്പെടുന്നു.
  Published by:Jayashankar Av
  First published: