രമ്യ ഹരിദാസ് നന്ദി പറയേണ്ടത് എ വിജയരാഘവനോടും ദീപാ നിഷാന്തിനോടും: ഡോ. M.N കാരശേരി

കേരളത്തിൽനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക വനിതയാണ് രമ്യ. കേരള നിയമസഭയിലും പാർലമെന്‍റിലും സ്ത്രീ പ്രാതിനിധ്യം കുറയുന്നത് തന്നെ ഏറെ ആശങ്കപ്പെടുത്തുന്നുവെന്ന് കാരശേരി

news18
Updated: May 25, 2019, 8:37 AM IST
രമ്യ ഹരിദാസ് നന്ദി പറയേണ്ടത് എ വിജയരാഘവനോടും ദീപാ നിഷാന്തിനോടും: ഡോ. M.N കാരശേരി
രമ്യ ഹരിദാസ്
  • News18
  • Last Updated: May 25, 2019, 8:37 AM IST
  • Share this:
കോഴിക്കോട്: ആലത്തൂരിൽ വിജയിച്ച ഡോ. രമ്യാ ഹരിദാസിന് അഭിനന്ദനവുമായി ഡോ. എം.എൻ. കാരശേരി. തെരഞ്ഞെടുപ്പ് വിജയത്തിൽ രമ്യാ ഹരിദാസ്, എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ, ദീപാ നിഷാന്ത് എന്നിവരോട് കടപ്പെട്ടിരിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ കാരശേരി. പറഞ്ഞു. കേരളത്തിൽനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക വനിതയാണ് രമ്യ. കേരള നിയമസഭയിലും പാർലമെന്‍റിലും സ്ത്രീ പ്രാതിനിധ്യം കുറയുന്നത് തന്നെ ഏറെ ആശങ്കപ്പെടുത്തുന്നുവെന്ന് കാരശേരി പറഞ്ഞു. ഓരോ സെൻസസ് റിപ്പോർട്ട് വരുമ്പോഴും കേരളത്തിലെ സ്ത്രീകളുടെ എണ്ണം കൂടി വരുന്നു. കേരള ജനസംഖ്യയിൽ 50 ശതമാനത്തിൽ അധികം പേരും സ്ത്രീകളാണെന്ന കാര്യം എല്ലാവരുടെയും മനസിലുണ്ടാകണം. ലോക്സഭയിൽ കേരളത്തിൽനിന്ന് 10 വനിതാ അംഗങ്ങളെങ്കിലും ഉണ്ടാകണം. എന്നാൽ ഇപ്പോൾ ഒരേയൊരാൾ മാത്രാമാണ് ഉള്ളത്. രമ്യയ്ക്ക് വിജയകരമായ ഒരു രാഷ്ട്രീയ ജീവിതമുണ്ടാകട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് കാരശേരി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പെങ്ങളൂട്ടി രമ്യ ഹരിദാസിനൊപ്പം ഞാനും എന്റെ കുടുംബവും; അധിക്ഷേപിച്ച വിജയരാഘവനെ 'നൈസായി ട്രോളി' കുഞ്ഞാലിക്കുട്ടി

എം.എൻ കാരശേരി ഇംഗ്ലീൽ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ

Ramya Haridas

I salute Ramya Haridas, the only lady representative of Kerala women in the Lok Sabha.
I have to remind her to be thankful to Vijayaraghavan, State LDF Convenor and Deepa Nishanth, MALAYALAM teacher of Sree Kerala Varma College, Trissur for their help in winning the tight fight.
I am really worried about the diminishing representations of Ladies of Keralam in State Assembly and Parliament.
Please keep it in mind: In every census report Keralam showed its high rates of women population. Keralam always had more than 50% women population
There should be at least 10 ladies in Lok Sabha to represent Keralam. Now there is only one !
I wish Ramya Haridas a successful political career.
First published: May 25, 2019, 8:37 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading