ഇന്റർഫേസ് /വാർത്ത /Kerala / Covid 19 | സംസ്ഥാനത്ത് എത്തുന്ന അന്താരാഷ്ട്ര യാത്രക്കാരിൽ രണ്ടു ശതമാനം പേർക്ക് റാൻഡം പരിശോധന; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്ത്

Covid 19 | സംസ്ഥാനത്ത് എത്തുന്ന അന്താരാഷ്ട്ര യാത്രക്കാരിൽ രണ്ടു ശതമാനം പേർക്ക് റാൻഡം പരിശോധന; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്ത്

Covid_Airport

Covid_Airport

എല്ലാ അന്താരാഷ്ട്ര യാത്രക്കാരും അവരുടെ സ്വന്തം സുരക്ഷയ്ക്കും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷയ്ക്കുമായി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി

  • Share this:

തിരുവനന്തപുരം: കേരളത്തിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാരിൽ രണ്ട് ശതമാനം പേര്‍ക്ക് റാന്‍ഡം പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (Veena George). എയര്‍ലൈന്‍ ജീവനക്കാരാണ് ഇവരെ കണ്ടെത്തതി നല്‍കേണ്ടത്. പരിശോധനയുടെ ചെലവ് സംസ്ഥാനം വഹിക്കുന്നതാണെന്നും മന്ത്രി പത്രകുറിപ്പിൽ അറിയിച്ചു. അന്താരാഷ്ട്ര യാത്രക്കാരുടെ അഭ്യര്‍ത്ഥന പരിഗണിച്ചും സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിദഗ്ധസംഘം വിലയിരുത്തിയുമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൂടിയ അവലോകന യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. എല്ലാ അന്താരാഷ്ട്ര യാത്രക്കാരും അവരുടെ സ്വന്തം സുരക്ഷയ്ക്കും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷയ്ക്കുമായി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

കേരളത്തില്‍ വരുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും കേരളത്തില്‍ താമസിക്കുന്ന കാലയളവ് പരിഗണിക്കാതെ സ്വയം രോഗ നിരീക്ഷണം നടത്തുകയും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തേണ്ടതുമാണ്. കോവിഡ് പരിശോധനാ ഫലത്തിന്റെയടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

അന്താരാഷ്ട്ര യാത്രക്കാര്‍ സംസ്ഥാനത്ത് എത്തിച്ചേരുന്ന തീയതി മുതല്‍ ഏഴ് ദിവസത്തേക്ക് സ്വയം ആരോഗ്യ നിരീക്ഷണം തുടരുകയും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം. കര്‍ശനമായ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. ഇവര്‍ ഈ കാലയളവില്‍ അടച്ചിട്ട ഇടങ്ങളില്‍ ഒത്തുകൂടുന്നതും ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളും ഒഴിവാക്കണം.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

കോവിഡ് പോസിറ്റീവായ എല്ലാ അന്താരാഷ്ട്ര യാത്രക്കാരുടെയും സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്കായി അയയ്ക്കും. കോവിഡ് പോസിറ്റീവായ യാത്രക്കാരുടെ ചികിത്സ നിലവിലുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ചെയ്യുന്നതാണ്. എത്തിച്ചേരുന്ന എട്ടാം ദിവസം റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് ഉപയോഗിച്ച് കോവിഡ് പരിശോധന നടത്തുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഉചിതമാണ്.

കോവിഡ് ബാധിതര്‍ക്ക് ഗന്ധം നഷ്ടപ്പെടുന്നതിന് പിന്നിലെ കാരണമെന്ത്? പഠനം പറയുന്നതിങ്ങനെ

ലോകത്ത് കോവിഡ് 19 (Covid Pandemic) പടർന്നു പിടിക്കാൻ തുടങ്ങിയത് മുതല്‍ മിക്ക രോഗബാധിതരിലും സാധാരണയായി കാണപ്പെടുന്ന ലക്ഷണം ഗന്ധം തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നതാണ് (Loss of Smell). വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് മിക്ക രോഗികളും മണവും രുചിയും നഷ്ടപ്പെട്ടതായി ഡോക്ടര്‍മാരോട് പരാതിപ്പെട്ടിരുന്നു. രുചിയും മണവും അറിയാനുള്ള ശേഷിയിൽ വൈറസ് ചെലുത്തുന്ന സ്വാധീനം വിശദീകരിക്കാൻ ഗവേഷകര്‍ നേരത്തെ തന്നെ ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ അടുത്തിടെ പുറത്തുവന്ന ഒരു പഠനം, കോവിഡ് ബാധിച്ച രോഗികള്‍ക്ക് ഗന്ധം നഷ്ടപ്പെടുന്നതിന്റെ കാരണങ്ങള്‍ വിശദമാക്കുന്നുണ്ട്.

ന്യൂയോർക്ക് സർവകലാശാലയിലെ ഗ്രോസ്മാന്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെയും കൊളംബിയ സർവകലാശാലയിലെയും ഗവേഷകര്‍ നടത്തിയ പഠനമനുസരിച്ച്, സാര്‍സ്-കോവ് 2 വൈറസ് നമ്മുടെ ശരീരത്തിൽ ഗന്ധം തിരിച്ചറിയുന്ന റിസപ്റ്ററുകളുടെ (Olfactory Receptors) പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഗന്ധവുമായി ബന്ധപ്പെട്ട തന്മാത്രകള്‍ തിരിച്ചറിയുന്നതിന് സഹായിക്കുന്ന, മൂക്കിലെ നാഡീകോശങ്ങളുടെ ഉപരിതലത്തിലുള്ള പ്രോട്ടീനുകളെ പോലും ഇത് സ്വാധീനിക്കുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ഈ രോഗലക്ഷണത്തെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നതിന്, ഗോള്‍ഡന്‍ ഹാംസ്റ്ററുകളിലും (റോഡന്റ് വിഭാഗത്തിൽപ്പെടുന്ന ഒരു പ്രത്യേകയിനം ജീവി) മനുഷ്യ മൃതദേഹങ്ങളില്‍ നിന്നുള്ള ചില ഗന്ധ കോശങ്ങളിലും വൈറസ് സൃഷ്ടിക്കുന്ന തന്മാത്രാ സംബന്ധിയായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഗവേഷകർ പഠിച്ചു. വൈറസിന്റെ സാന്നിധ്യം മൂലം ഗന്ധസംബന്ധിയായ കലകളിലെ നാഡീകോശങ്ങള്‍ക്ക് സമീപം രോഗപ്രതിരോധ കോശങ്ങളുടെയും ടി സെല്ലുകളുടെയും മൈക്രോഗ്ലിയയുടെയും പെട്ടെന്നുള്ള കടന്നുകയറ്റം നിരീക്ഷിച്ചുവെന്ന് പഠനത്തിന്റെ രചയിതാക്കള്‍ പറയുന്നു. ഈ കോശങ്ങള്‍ സൈറ്റോകൈന്‍സ് എന്ന പ്രോട്ടീന്‍ പുറത്തുവിടുന്നു, ഇത് ഗന്ധ നാഡീകോശങ്ങളുടെ ജനിതക പ്രവര്‍ത്തനത്തിൽ മാറ്റം വരുത്തുന്നു.

Also Read-Covid 19 | രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ദുർബലമാകുന്നു; 24 മണിക്കൂറിനിടെ 1,27952 കേസുകൾ

ഗന്ധം നഷ്ടപ്പെടുന്നതിനു പുറമെ, തലവേദന, വിഷാദം, ബ്രെയിന്‍ ഫോഗ് തുടങ്ങിയ വൈറസിന്റെ മറ്റ് ന്യൂറോളജിക്കല്‍ പ്രത്യാഘാതങ്ങളുടെ കാരണം കണ്ടെത്താനും ഗവേഷകരുടെ സംഘം ശ്രമം നടത്തി. കോവിഡ് മഹാമാരി ആരംഭിച്ച സമയത്ത് ആകെ പത്ത് ലക്ഷണങ്ങളാണ് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിട്ടുള്ള പട്ടികയില്‍ ഉൾക്കൊള്ളിച്ചത്. പനി, തൊണ്ടവേദന, ചുമ, കഫക്കെട്ട്, മൂക്കടപ്പ്, ക്ഷീണം, ശ്വാസതടസം, പേശീവേദന, വയറിളക്കം, ഗന്ധം നഷ്ടപ്പെടല്‍ എന്നിവയാണ് അവ. കൊവിഡുമായി ബന്ധപ്പെട്ട് ലോകരാജ്യങ്ങളിലെ മൊത്തം വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുന്ന, യുഎസിലെ സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോല്‍ ആന്റ് പ്രിവന്‍ഷന്‍ (സിഡിസി) നേരത്തേ തന്നെ മണവും രുചിയും നഷ്ടപ്പെടുന്ന അവസ്ഥയെ രോഗലക്ഷണമായി പ്രഖ്യാപിച്ചിരുന്നു.

First published:

Tags: Covid 19, Covid vaccine