News18 MalayalamNews18 Malayalam
|
news18-malayalam
Updated: February 14, 2021, 12:57 PM IST
ലയ രാജേഷ്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ സമരം ശക്തമാക്കാൻ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ തീരുമാനം. ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ഈ മാസം 22 മുതൽ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടക്കാനാണ് എൽ ജി എസ് ഉദ്യോഗാർഥികളുടെ തീരുമാനം. അതേസമയം പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ ശയനപ്രദക്ഷിണം നടത്തി.
Also Read-
'ഞാൻ നുഴഞ്ഞു കയറ്റക്കാരനല്ല, സമരത്തിൽ പങ്കെടുത്തത് റാങ്ക് ലിസ്റ്റിലുള്ള ഭാര്യയ്ക്ക് വേണ്ടി' - മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയ റിജുഡി വൈ എഫ് ഐയുടെ മധ്യസ്ഥതയിൽ നടന്ന ആദ്യഘട്ട ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ തുടർ ചർച്ചകൾക്കുള്ള നീക്കം സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് എൽ ജി എസ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സമരം ശക്തമാക്കിയത്. വിവിധ വിഭാഗങ്ങളിൽ ആറുമാസത്തിൽ കൂടുതൽ ജോലിചെയ്യുന്ന താൽക്കാലികകാരെ പിരിച്ചുവിട്ട് പുതിയ തസ്തികകൾ നിർമ്മിച്ച് നിയമനം നടത്തണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. എന്നാൽ ഇക്കാര്യം പ്രായോഗികമല്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
Also Read-
10 നേതാക്കൾ രാജി വച്ചു; എൻ.സി.പി പിളർന്നു; ‘എൻസിപി കേരള’ മാണി സി. കാപ്പന്റെ പുതിയ പാർട്ടി
നാളെ മുതൽ കുടുംബാംഗങ്ങളെ കൂടി ഉൾപ്പെടുത്തി പ്രതിഷേധം കടുപ്പിക്കും. തുടർന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഉണ്ടായില്ലെങ്കിൽ ഈ മാസം 22 മുതൽ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടക്കാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം.
Also Read-
പാപ്പിനിശ്ശേരി പാലത്തില് അസാധാരണമായ കുലുക്കം നിർമ്മാണത്തിലെ പാകപ്പിഴയെന്ന് സംശയം
പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി എൽ ജി എസ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിലെ എം ജി റോഡിൽ ശയന പ്രദക്ഷിണം നടത്തി. ശയന പ്രദക്ഷിണത്തിനിടെ ഉദ്യോഗാർത്ഥിയായ ലയ രാജേഷ് തളർന്ന് വീണു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also Read-
രാജിവെച്ച കാപ്പനെ എങ്ങനെ പുറത്താക്കുമെന്ന് ടി.പി. പീതാംബരൻ; മൃദു സമീപനമെന്ന് വിമർശനം
അതേസമയം ഇതോടൊപ്പം സമരം നടത്തുന്ന സിവിൽ പൊലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷനെ ചർച്ചയ്ക്കുപോലും വിളിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. സർക്കാരിന്റെ ഈ നിലപാടിൽ പ്രതിഷേധിച്ച്
സിവിൽ പൊലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷനും സമരം ശക്തമാക്കിയിട്ടുണ്ട്. കാലാവധി അവസാനിച്ച റാങ്ക് ലിസ്റ്റ് നീട്ടി നൽകണമെന്നാണ് സിവിൽ പൊലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സിന്റെ ആവശ്യം.
Published by:
Rajesh V
First published:
February 14, 2021, 12:42 PM IST