താൽക്കാലിക ഡ്രൈവർമാരെ വീണ്ടും നിയമിക്കാൻ KSRTC; ഉദ്യോഗാർഥികൾ കോടതിയിലേക്ക്
താൽക്കാലിക ഡ്രൈവർമാരെ വീണ്ടും നിയമിക്കാൻ KSRTC; ഉദ്യോഗാർഥികൾ കോടതിയിലേക്ക്
കോടതി ഉത്തരവ് പ്രകാരം മുഴുവന്‍ എം പാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിട്ടശേഷം പ്രതിസന്ധി മറികടക്കാനെന്ന പേരില്‍ താല്‍ക്കാലിക ഡ്രൈവര്‍മാരെ നിയമിക്കുന്നതിന് എതിരെയാണ് ഉദ്യോഗര്‍ത്ഥികള്‍ രംഗത്തുവന്നിരിക്കുന്നത്
ksrtc hc
Last Updated :
Share this:
കൊച്ചി: വീണ്ടും താല്‍ക്കാലിക ഡ്രൈവര്‍മാരെ നിയമിക്കാനുള്ള കെഎസ്ആര്‍ടിസി നീക്കത്തിന് എതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങി ഉദ്യോഗാര്‍ത്ഥികള്‍. കോടതി അലക്ഷ്യം ചൂണ്ടിക്കാട്ടി ഈ ആഴ്ച ഹര്‍ജി നല്‍കും.
കോടതി ഉത്തരവ് പ്രകാരം മുഴുവന്‍ എം പാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിട്ടശേഷം പ്രതിസന്ധി മറികടക്കാനെന്ന പേരില്‍ താല്‍ക്കാലിക ഡ്രൈവര്‍മാരെ നിയമിക്കുന്നതിന് എതിരെയാണ് ഉദ്യോഗര്‍ത്ഥികള്‍ രംഗത്തുവന്നിരിക്കുന്നത്. KSRTC ഡ്രൈവര്‍ നിയമനത്തിന് 2010 - ലാണ് PSC അപേക്ഷ ക്ഷണിച്ചത്. 2012-ല്‍ നിലവില്‍ വന്ന റാങ്ക് ലിസ്റ്റില്‍ നിന്നും 3896 പേര്‍ക്ക് നിയമനം നല്കി. ഈ ലിസ്റ്റ് നിലനില്‍ക്കെ 2015-ല്‍ കോടതി ഉത്തരവ് പ്രകാരം 2455 ഒഴിവുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്തു. ലിസ്റ്റിന്റെ കാലാവധി 2016- ഡിസംബര്‍ 31 ന് അവസാനിച്ചു. റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്ത ഒഴിവില്‍ ആ ലിസ്റ്റില്‍ നിന്നു നിയമനം നടത്താമെന്നാണ് ചട്ടം. ഇത് ചോദ്യം ചെയ്താണ് ഉദ്യോഗാര്‍ത്ഥികള്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.
പഴയ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട പലര്‍ക്കും പ്രായപരിധി കഴിഞ്ഞതിനാല്‍ ഇനി പിഎസ് സി പരീക്ഷ എഴുതാനാകില്ല. കോടതിയില്‍ നിന്നു നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാര്‍ത്ഥികള്‍.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.