നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ലൈംഗിക പീഡന പരാതി: ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

  ലൈംഗിക പീഡന പരാതി: ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

  മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സെഷൻസ് കോടതി മാറ്റിവെച്ച സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ്

  ബിനോയ് കോടിയേരി

  ബിനോയ് കോടിയേരി

  • News18
  • Last Updated :
  • Share this:
   ലൈംഗിക പീഡനപരാതിയിൽ ബിനോയ് കോടിയേരിക്കെതിരെ മുംബൈ ഒഷിവാര പൊലീസ് ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സെഷൻസ് കോടതി മാറ്റിവെച്ച സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും ബിനോയ് ഇതുവരെ ഹാജരായിട്ടില്ല. വ്യാഴാഴ്ചയാണ് മുൻകൂർ ജാമ്യാപേക്ഷ ഇനി കോടതി പരിഗണിക്കുക. ഇതിന് മുമ്പ് ബിനോയിയെ അറസ്റ്റു ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

   ഒളിവിലുള്ള ബിനോയിയെ കണ്ടെത്തി ചോദ്യം ചെയ്താൽ മാത്രമേ പൊലീസിന് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാകൂ. നേരത്തെ ലുക്ക് ഔട്ട് നോട്ടീസിറക്കാൻ പൊലീസ് നടപടി തുടങ്ങിയിരുന്നെങ്കിലും ബിനോയ് മുൻകൂർ ജാമ്യഹർജി നൽകിയതോടെ ഈ തീരുമാനം മരവിപ്പിച്ചു. യുവതി നൽകിയ ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്രീയ പരിശോധനയും പൂർത്തിയാക്കേണ്ടതുണ്ട്.

   First published:
   )}