News18 MalayalamNews18 Malayalam
|
news18-malayalam
Updated: February 22, 2020, 5:45 PM IST
bishop franko
കോട്ടയം: കന്യാസ്ത്രീ നൽകിയ പരാതി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ബിഷപ്പ് ഫ്രാങ്കോ മുളക്കൽ നൽകിയ വിടുതൽ ഹർജിയിൽ ആണ് ഇന്ന് പ്രധാനമായും വാദം നടന്നത്. വാദത്തിന്റെ തുടക്കത്തിൽ തന്നെ ഫ്രാങ്കോ മുളയ്ക്കലിനെതിരെ പുറത്തു വന്ന പുതിയ ലൈംഗിക ആരോപണം പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി.
മൊഴിയുടെ ഒരു പ്രത്യേക ഭാഗം മാത്രം പുറത്തു വന്നത് ഗൂഢാലോചനയാണെന്ന് പ്രതിഭാഗം വാദിച്ചു. ഇത്തരം വാർത്തകൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി ഫയൽ ചെയ്തു. പ്രതിഭാഗത്തിന്റെ ആവശ്യമനുസരിച്ച് തുടർന്ന് രഹസ്യ വാദമാണ് കോടതിയിൽ നടന്നത്. പ്രതിഭാഗത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ അഡ്വ ബി രാമൻപിള്ള കോടതിയിൽ ഹാജരായി. 29 ന് പ്രതിഭാഗം വാദം പൂർത്തിയാക്കിയാൽ പ്രോസിക്യൂഷൻ വാദം ആരംഭിക്കും.
Also read:
പത്തുകോടി രൂപ ജീവനാംശം ആവശ്യപ്പെട്ട് പ്രശസ്ത നടന്റെ ഭാര്യ വിവാഹമോചന കേസ് ഫയൽ ചെയ്തു
വാർത്തകൾ വിലക്കണമെന്ന് ഹർജിയിൽ കോടതി വിധി പറയാൻ മാറ്റി. അതേസമയം പുതിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഫ്രാങ്കോ മുളയ്ക്കലിനെതിരെ കാനോൻ നിയമപ്രകാരം നടപടി എടുക്കണമെന്ന് മഠത്തിലെ കന്യാസ്ത്രീകൾ ആവശ്യപ്പെട്ടു. കേസിൽ ഇന്നും ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കോടതിയിൽ ഹാജരായില്ല. കഴിഞ്ഞ മൂന്നു തവണയും കേസ് പരിഗണിച്ചപ്പോൾ ഫ്രാങ്കോ ഹാജരായിരുന്നില്ല.
Published by:
user_49
First published:
February 22, 2020, 5:43 PM IST