കോഴിക്കോട്: 28 കിലോ മാത്രം തൂക്കമുള്ള 80കാരിക്ക് അപൂർവ ശസ്ത്രക്രിയ. ഹൃദയവാൽവിനു നടത്തിയ ശസ്ത്രക്രിയ വിജയകരം. വടകര സഹകരണ ആശുപത്രിയിലാണ് ഇത്തരമൊരു അപൂർവ്വ ശസ്ത്രക്രിയ നടന്നത്. പെണ്ണുട്ടി എന്ന 80കാരിയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്.
ശസ്ത്രക്രിയ നടത്തി രണ്ടാം ദിവസം പെണ്ണുട്ടി മുത്തശ്ശി നടന്നു തുടങ്ങിയെന്ന് ഡോ. ശ്യാം അശോക് പറഞ്ഞു. കുറച്ചു ദിവസത്തെ നിരീക്ഷണത്തിന് ശേഷം ഇവരെ ഡിസ്ചാർജ്ജ് ചെയ്യും. ഇത്രയും പ്രായവും 28 കിലോ മാത്രം തൂക്കമുള്ള ഒരാൾക്കും ഇതിനു മുൻപ് മറ്റൊരിടത്തും ശസ്ത്രക്രിയ നടന്നതായി അറിവില്ലെന്ന് ഡോക്ടർ ശ്യാം പറഞ്ഞു.
വടകര സഹകരണ ആശുപത്രിയിലെ മുതിർന്ന കാർഡിയോ സർജനാനായ ശ്യാം അശോകിന്‍റെ നേതൃത്വത്തിസായിരുന്നു ശസ്ത്രക്രിയ നടത്തിയത്. 2022 ഏപ്രിലിൽ കാസർഗോഡ് സ്വദേശിയായ 60കാരനിൽ ശ്യാം അശോകിന്റെ നേതൃത്വത്തിൽ രണ്ടു ശസ്ത്രക്രിയകൾ നടത്തിയിരുന്നു. ട്യൂമർ നീക്കം ചെയ്യല് അടക്കം അഞ്ചു മണിക്കൂർ നീണ്ട ശസ്ത്രക്രിയകൾ വിജയകരമായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Rare surgery, Vadakara