നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ദമ്മാജ് സലഫിസം മലയാളികളെ ഐഎസിൽ എത്തിക്കുന്നുവെന്ന് വെളിപ്പെടുത്തൽ

  ദമ്മാജ് സലഫിസം മലയാളികളെ ഐഎസിൽ എത്തിക്കുന്നുവെന്ന് വെളിപ്പെടുത്തൽ

  islamic-state

  islamic-state

  • Last Updated :
  • Share this:
   മുഹമ്മദ് ഷഹീദ്

   കോഴിക്കോട്: ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകര സംഘത്തിലേക്ക് മലയാളികൾക്ക് വാതില്‍ തുറക്കുന്നത് ദമ്മാജ് സലഫിസമാണ് എന്ന് വെളിപ്പെടുത്തൽ. മലയാളികളെ ഐഎസ് ക്യാമ്പിൽ എത്തിക്കുന്ന ആൾ എന്ന് അന്വേഷണ ഏജൻസികൾ കരുതുന്ന അബ്ദുൽ റാഷിദ് അബ്ദുല്ലയുടെ പേരിലുള്ള സന്ദേശത്തിൽ ആണ് ഈ വെളിപ്പെടുത്തൽ. നിരവധി ചെറുപ്പക്കാരെ കേരളത്തിൽനിന്ന് ഐ എസിൽ എത്തിച്ചത് കാസർകോടുകാരനായ അബ്ദുല്‍ റാഷിദ് അബ്ദുല്ലയാണെന്ന് NIA കണ്ടെത്തിയിരുന്നു. ഇടയ്ക്കിടെ ശബ്ദസന്ദേശങ്ങളിലൂടെ പ്രതികരിക്കുന്ന അബ്ദുല്‍ റാഷിദ് അബ്ദുല്ലയുടെ പുതിയ സന്ദേശത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുണ്ട്. ഐഎസിലെത്തിയ മലയാളികളെല്ലാം ദമ്മാജ് സലഫികളുടെ ക്ലാസുകളില്‍ പങ്കെടുത്തിട്ടുണ്ട് എന്ന് സന്ദേശത്തിൽ പറയുന്നു. ഇത്തരം ക്ലാസുകളില്‍ ജിഹാദിനെക്കുറിച്ചും പാലായനത്തെക്കുറിച്ചും പറയുന്നുണ്ട്.

   ഐ.എസ് റിക്രൂട്ട്മെന്‍റിന് വിവിധ സ്‌റ്റേജുകളുണ്ട്. ആദ്യം മടവൂര്‍ പിന്നീട്, കെ.എന്‍.എം,അതിനുശേഷം വിസ്ഡം, ഒടുവിൽ ദമ്മാജ്. അങ്ങിനെ സ്റ്റെപ് സ്റ്റെപ്പായാണ് ഐ.എസിലെത്തുകയെന്നും സന്ദേശത്തിൽ പറയുന്നു. കാസര്‍കോട്, കണ്ണൂർ എന്നിവിടങ്ങളിൽനിന്ന് ഐഎസിൽ എത്തിയവരെല്ലാം ഇങ്ങനെയാണ് റിക്രൂട്ട് ചെയ്യപ്പെട്ടതെന്നും റാഷിദ് അബ്ദുല്ല പറയുന്നു.

   അടുത്ത പ്രധാനമന്ത്രി ആരാകുമെന്ന് പറയാനാകില്ലെന്ന് ബാബാ രാംദേവ്

   ഐ.എസിനെയും റാഷിദിനെയും തള്ളിപ്പറഞ്ഞുള്ള സലഫി നേതാവ് സക്കരിയ സ്വലാഹിയുടെ പുസ്തകത്തിന് മറുപടിയായാണ് റാഷിന്റെ പുതിയ ഓഡിയോ സന്ദേശം. ഇതമര മതവിഭാഗങ്ങളുടെ ആചാരങ്ങള്‍ സ്വീകരിച്ചിരുന്ന സുന്നീ, സൂഫീ വിശ്വാസികള്‍ക്കിടയില്‍ മതശുദ്ധീകരണം നടത്തിയത് സലഫികളാണെന്ന് റാഷിദ് അബ്ദുല്ല പറയുന്നു. സകരിയ സ്വലാഹിയുടെ ഗ്രൂപ്പുകളുള്‍പ്പെടെയുള്ളവര്‍ വിശുദ്ധ യുദ്ധവും പാലായനവും പഠിപ്പിക്കുന്നുണ്ട്.

   സുന്നി, സുഫീ വിശ്വാസികളായിരുന്നുവെങ്കില്‍ ഇവര്‍ ഒരിക്കലും ഐ.എസിലേക്കെത്തില്ലായിരുന്നുവെന്നും റാഷിദ് അബ്ദുല്ല പറയുന്നു. സുന്നി എ.പി, ഇ.കെ ഗ്രൂപ്പുകളിലായിരുന്നുവെങ്കില്‍ ഒരിക്കലും ദൗലത്തും ഇസ്ലാമിലെത്തില്ലായിരുന്നു. റാത്തീബും ഡാന്‍സുമെല്ലാം കളിച്ച് നടക്കുന്നുണ്ടാവുമായിരുന്നു- റാഷിദ് അബ്ദുല്ല പറയുന്നു

   ഇസ്ലാമിക രാജ്യത്തുനിന്നുള്ള 92 ആമത്തെ ഓഡിയോ എന്നു പരിചയപ്പെടുത്തിയാണ് ഇന്‍സ്റ്റാഗ്രാം വഴി സന്ദേശമെത്തിയത്.
   First published: