HOME /NEWS /Kerala / പട്ടാമ്പിയിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലി കരണ്ടു; ആശുപത്രി അധികൃതർക്കെതിരെ ബന്ധുക്കൾ

പട്ടാമ്പിയിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലി കരണ്ടു; ആശുപത്രി അധികൃതർക്കെതിരെ ബന്ധുക്കൾ

News18

News18

രാവിലെ ബന്ധുക്കൾ എത്തിയപ്പോൾ മൃതദേഹത്തിന്റെ മൂക്കിൽ പ്ലാസ്റ്റർ ഒട്ടിച്ചത് ശ്രദ്ധയിൽപ്പെട്ടത്.

  • Share this:

    പാലക്കാട്: പട്ടാമ്പി സേവന ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലി കരണ്ടു. ഒറ്റപ്പാലം മനിശ്ശേരി സ്വദേശി സുന്ദരിയുടെ മൃതദേഹമാണ് എലി കരണ്ട് വികൃതമായത്. സംഭവത്തിൽ ആശുപത്രി അധികൃതർ ക്കെതിരെ ബന്ധുക്കൾ പരാതി നൽകി.

    ഇന്നലെ രാത്രി പട്ടാമ്പി സേവന ആശുപത്രിയിൽ വെച്ച് മരിച്ച ഒറ്റപ്പാലം മനിശ്ശേരി കുന്നുംപുറം ലക്ഷംവീട് കോളനി നിവാസി സുന്ദരിയുടെ മൃതദേഹമാണ് മോർച്ചറിയിൽ വെച്ച് എലി കരണ്ടത്. മൂക്കും കവിളും എലി കടിച്ചു മുറിച്ച് വികൃതമാക്കിയിട്ടുണ്ട്.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    ഹൃദയാഘാതത്തെ തുടർന്ന് സുന്ദരിക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ സുന്ദരി മരിച്ചു. രാത്രി മൃതദേഹം കൊണ്ടുപോവാൻ ബുദ്ധിമുട്ടുള്ളതിനാൽ മോർച്ചറിയിൽ സൂക്ഷിയ്ക്കുകയായിരുന്നു. രാവിലെ ബന്ധുക്കൾ എത്തിയപ്പോൾ മൃതദേഹത്തിന്റെ മൂക്കിൽ പ്ലാസ്റ്റർ ഒട്ടിച്ചത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ബന്ധുക്കൾ അത് മാറ്റാൻ ആവശ്യപ്പെട്ടു. ഇതോടെയാണ് മൃതദേഹം എലി കരണ്ടതായി കണ്ടെത്തിയത്.

    You may also like:മുണ്ടക്കയം ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് വൻ തോതിൽ മദ്യം കടത്തി; ഉദ്യോഗസ്ഥർ പിടിയിലാകും

    സാധാരണ എട്ടുമണിയോടെയാണ്  മോർച്ചറിയിൽ നിന്നും മൃതദേഹം വിട്ടു നൽകുക. എന്നാൽ ഇന്ന് പുലർച്ചെ അഞ്ചു മണിയ്ക്ക് തന്നെ മൃതദേഹം കൊണ്ടുപോവാൻ ആശുപത്രി അധികൃതർ ബന്ധുക്കളോട് നിർദ്ദേശിച്ചു.

    തുടർന്ന്  ബന്ധുക്കൾ എത്തിയപ്പോഴാണ് മൃതദേഹം എലികരണ്ടത് ശ്രദ്ധയിൽപ്പെടുന്നത്.സംഭവത്തിൽ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. എന്നാൽ സംഭവം ഒറ്റപ്പെട്ടതാണെന്നും ഇങ്ങനെയുണ്ടായതിൽ ദു:ഖമുണ്ടെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്.

    പത്തനാപുരത്ത് കണ്ടെത്തിയ ജലാറ്റിൻ സ്റ്റിക്കുകൾ തമിഴ്നാട്ടിൽ നിർമിച്ചത്; ബോംബ് നിർമാണ പരിശീലനത്തിന് ഉപയോഗിച്ചതെന്ന് സൂചന

    പത്തനാപുരം പാടത്ത് ജലാറ്റിൻ സ്റ്റിക്ക് ഉൾപ്പെടെ സ്ഫോടകവസ്തുക്കൾ ലഭിച്ച സംഭവത്തിൽ നിർണായക കണ്ടെത്തൽ. ജലാറ്റിൻ സ്റ്റിക്ക് നിർമിച്ചത് തമിഴ്നാട് തിരുച്ചിയിലെ സ്വകാര്യ കമ്പനിയിൽ ആണെന്ന് തിരിച്ചറിഞ്ഞു. സ്ഫോടക വസ്തുക്കൾ ഉപേക്ഷിച്ച് മൂന്നാഴ്ച പിന്നിട്ടതായാണ് നിഗമനം. കേസിൽ പൊലീസിന്റെയും സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെയും നേതൃത്വത്തിലുള്ള സംയുക്ത പരിശോധന തുടരുകയാണ്.

    ജലാറ്റിൻ സ്റ്റിക്ക് നിർമിച്ചത് തമിഴ്നാട് തിരുച്ചിയിലെ വെട്രിവേൽ എക്സ്പ്ലോസീവ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. സൺ 90 എന്ന ബ്രാൻഡ് ജലാറ്റിൻ സ്റ്റിക്ക് ആണ് കണ്ടെത്തിയത്. ഡിറ്റനേറ്ററുകൾ ഉഗ്രസ്ഫോടനത്തിന് ഉപയോഗിക്കാൻ കഴിയാത്തവയാണ്. എന്നാൽ നോൺ ഇലക്ട്രിക് വിഭാഗത്തിൽ ഉൾപ്പെടുന്ന ഡിറ്റനേറ്റർ ബോംബ് നിർമാണം പരിശീലിപ്പിക്കാൻ ഉപയോഗിച്ചത് ആണെന്ന് കരുതുന്നു.

    ജലാറ്റിൻ സ്റ്റിക്കിൽ ബാച്ച് നമ്പർ ഇല്ലാത്തതിനാൽ ആർക്കാണ് വിറ്റത് എന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. അതേസമയം കഴിഞ്ഞ ജനുവരിയിൽ കൊല്ലം പത്തനംതിട്ട അതിർത്തി കേന്ദ്രീകരിച്ച് തീവ്രവാദ പരിശീലനം നടന്നതായാണ് വിവരം. കാട്ടിനുള്ളിൽ തട്ടാക്കുടി കേന്ദ്രീകരിച്ച് ആയുധപരിശീലനം ഉൾപ്പെടെയുള്ള ക്യാമ്പ് നടന്നതായാണ് കരുതുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ക്യാമ്പിൽ പങ്കെടുത്തതായും സൂചനയുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും തമിഴ്നാട് ക്യൂ ബ്രാഞ്ചും ഇതുസംബന്ധിച്ച സംസ്ഥാന പൊലീസിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

    First published:

    Tags: Dead body, Palakkad