തിരുവനന്തപുരം:ഓണത്തിന് മുന്‍പായി പരമാവധി ജനങ്ങളിലേക്ക് കിറ്റെത്തിക്കാന്‍ ആഗസ്ത് 19, 20 തീയ്യതികളില്‍ റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു
സംസ്ഥാനത്ത് ഇതുവരെ 50 ലക്ഷം കിറ്റുകള്‍ വിതരണം ചെയ്തായി മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇനിയും 30 ലക്ഷം കുടുംബങ്ങള്‍ കിറ്റ് വാങ്ങാനുള്ളതായും മന്ത്രി പറഞ്ഞു. ഭക്ഷ്യ കിറ്റിന്റെ ലഭ്യത സംബന്ധിച്ച വിഷയങ്ങളില്‍ ഇടപെടല്‍ നടത്താന്‍ പ്രത്യേക സെല്‍ രൂപികരിച്ചതായി മന്ത്രി പറഞ്ഞു.
ആഗസ്റ്റ് 19 : 9446443064 ,7907762654, 9656586069
ആഗസ്റ്റ് 20: 7012600086 , 8921500553
അച്ഛന്റെ പേരുചേർക്കാൻ കോളമില്ലാത്ത ജനന രജിസ്ട്രേഷൻ ഫോമും വേണം: ഹൈക്കോടതി
കൊച്ചി: വിവാഹിതരല്ലാത്ത സ്ത്രീകൾ കൃത്രിമ ബീജസങ്കലനത്തിലൂടെ ജന്മം നൽകുന്ന കുട്ടികളുടെ ജനന രജിസ്‌ട്രേഷനായി അച്ഛന്റെ പേര് ചേർക്കാനുള്ള കോളമില്ലാത്ത പ്രത്യേക അപേക്ഷാ ഫോറവും സർട്ടിഫിക്കറ്റും നൽകണമെന്ന് കേരള ഹൈക്കോടതി. അച്ഛന്റെ പേരു രേഖപ്പെടുത്തേണ്ട കോളം ഒഴിച്ചിട്ടുകൊണ്ടുള്ള അപേക്ഷയും സർട്ടിഫിക്കറ്റും നൽകുന്നത് അമ്മയുടെയും കുഞ്ഞിന്റെയും അന്തസ്സിനെ ബാധിക്കുന്നതാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സതീഷ് നൈനാന്റെ ഉത്തരവ്. കൃത്രിമ ബീജസങ്കലനത്തിലൂടെ ഗർഭിണിയായ യുവതി നൽകിയ ഹർജി അനുവദിച്ചുകൊണ്ടാണിത്.
സംസ്ഥാന സർക്കാരിനും ജനന മരണ വിഭാഗം ചീഫ് രജിസ്ട്രാർക്കുമാണ് ഹൈക്കോടതി നിർദേശം നൽകിയത്. യുവതി എട്ടുമാസം ഗർഭിണിയായതിനാൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ജനന/ മരണ സർട്ടിഫിക്കറ്റിൽ അച്ഛൻ, അമ്മ, ഭർത്താവ് എന്ന നിലയിൽ പേര് രേഖപ്പെടുത്താനുള്ള സൗകര്യം നൽകണം. നിലവിൽ മരണ സർട്ടിഫിക്കറ്റിൽ അച്ഛൻ, ഭർത്താവ് എന്നിങ്ങനെ രണ്ട് ഓപ്ഷനെ നൽകിയിട്ടുള്ളൂ.
Also Read- 'വിവാഹജീവിതത്തിലെ നിർബന്ധിത ലൈംഗിക ബന്ധത്തെ നിയമവിരുദ്ധമെന്ന് വിളിക്കാനാകില്ല': മുംബൈ കോടതി
അസിസ്റ്റഡ് റിപ്രൊഡക്ടീവ് സാങ്കേതികവിദ്യയിലൂടെ (എ ആർ ടി ) കുട്ടികൾക്ക് ജന്മം നൽകാനുള്ള സ്ത്രീകളുടെ അവകാശം അംഗീകരിച്ചിട്ടുള്ളതാണ്. അതിനാൽ ജനന രജിസ്റ്ററിൽ അച്ഛന്റെ പേരും രേഖപ്പെടുത്തണമെന്നുള്ള ഫോറം നൽകുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണ്.
ദുരുപയോഗം തടയുന്നതിനായി ഇത്തരത്തിലുള്ള രജിസ്‌ട്രേഷനായി സമീപിക്കുന്നവരിൽനിന്ന് എ ആർ ടി മാർഗത്തിലൂടെ ഗർഭിണിയായതാണെന്ന് കാണിക്കുന്ന സത്യവാങ്മൂലവും മെഡിക്കൽ രേഖയുടെ പകർപ്പും വാങ്ങി പ്രത്യേകം ഫോറം നൽകണം.
Explained: കാർ- ഭവന-വ്യക്തിഗത വായ്പകളിൽ ഇളവുകൾ പ്രഖ്യാപിച്ച് എസ്ബിഐ; വിശദാംശങ്ങൾ അറിയാം
കാലവും സാങ്കേതികവിദ്യയും ജീവിതരീതിയുമൊക്കെ മാറുമ്പോൾ നിയമത്തിലും ചട്ടങ്ങളിലുമൊക്കെ മാറ്റം ഉണ്ടാകണമെന്നും കോടതി വിലയിരുത്തി. വിവാഹമോചനത്തിനു ശേഷമാണ് ഹർജിക്കാരി ഐ വി എഫ് മാർഗത്തിലൂടെ ഗർഭംധരിച്ചത്. ഇങ്ങനെ ഗർഭംധരിക്കുന്നവരോടുപോലും ആരാണ് ബീജം നൽകിയതെന്ന് പറയില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു യുവതി ഹൈക്കോടതിയെ സമീപിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Minister GR Anil, Ration shops