അതൊരു അനാവശ്യ വിവാദം; ലോക കേരള സഭയുടെ ഭക്ഷണ ചിലവുമായി ബന്ധപ്പെട്ട വിവാദത്തെപ്പറ്റി രവി പിള്ള

Ravi Pillai comments on the controversy erupted over Loka Kerala Sabha expenses | ലോക കേരള സഭാ വിവാദത്തിൽ പ്രതികരണവുമായി രവി പിള്ള

News18 Malayalam | news18-malayalam
Updated: February 19, 2020, 4:20 PM IST
അതൊരു അനാവശ്യ വിവാദം; ലോക കേരള സഭയുടെ ഭക്ഷണ ചിലവുമായി ബന്ധപ്പെട്ട വിവാദത്തെപ്പറ്റി രവി പിള്ള
രവി പിള്ള
  • Share this:
ലോക കേരള സഭയുടെ ഭക്ഷണ ചിലവുമായി ബന്ധപ്പെട്ടുള്ള വിവാദം അനാവശ്യമാണെന്ന് ആർ പി ഗ്രൂപ്പ്‌ ചെയർമാൻ ബി. രവി പിള്ള.

"പ്രവാസികളുടെ ക്ഷേമത്തിനായി രൂപംകൊള്ളുകയും പ്രവർത്തിക്കുന്നതുമായ ലോക കേരള സഭയിൽ ഞാനും അംഗമാണ്.  അവിടെ എത്തിയ ഓരോ പ്രവാസിയും പ്രതിനിധിയും എന്റെ  സഹോദരി സാഹിദരന്മാരാണ്. സ്വന്തം കുടുംബത്തിൽ വന്നു  ഭക്ഷണം കഴിക്കുമ്പോൾ പണം ഈടാക്കുന്ന സംസ്കാരം നമ്മൾക്കില്ല," രവി പിള്ള പറഞ്ഞു.

ഇപ്പോൾ വന്നിരിക്കുന്ന മാധ്യമ റിപ്പോർട്ടുകൾ  അനാവശ്യമാണെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി.

പരിപാടിയുടെ നടത്തിപ്പിനായി ഉണ്ടാക്കിയ ഭക്ഷണത്തിന്റെ മെനുവും സാധാരണ രീതിയിൽ റാവിസ് കോവളം ഈടാക്കുന്ന സേവന വില വിവരവുമാണ് സംഘാടകർക്ക്‌ നൽകിയിരുന്നത്. പ്രസ്തുത വിവരം ലോക കേരള സഭയുടെ ബന്ധപ്പെട്ട കമ്മിറ്റിയുടെ മുമ്പില്‍ വച്ചിട്ടുണ്ടാകാം.

റാവിസുമായി ബന്ധപ്പെട്ട വിഷയമായതിനാൽ, വിവാദത്തിനു മുൻപ് ഒരു നിജസ്ഥിതിക്കായി റാവിസ് കോവളം അധികൃതരെ ഒന്ന്  ബന്ധപ്പെട്ടിരുന്നെങ്കിൽ ഈ  അനാവശ്യ വിവാദം ഒഴിവാക്കാമായിരുന്നു. റാവിസിന്റെ ബിസിനസ്‌ നിബന്ധന അനുസരിച്ചാണെങ്കിൽ ഏതു പരിപാടിക്കും ഒരു അഡ്വാൻസ് തുക കൈപ്പറ്റുകയും പരിപാടിക്ക് കഴിഞ്ഞ് ദിവസങ്ങൾക്കകം തന്നെ ബാക്കിയുള്ള തുകയ്ക്കായുള്ള നടപടികളും കൈക്കൊള്ളാറുണ്ട്.

ലോക കേരള സഭ കഴിഞ്ഞു ഇത്രയും ദിവസം പിന്നിട്ടിട്ടും റാവിസ് ലോക കേരള സഭാ സംഘാടകരോട് തുക അടയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോൾ പറഞ്ഞു കേൾക്കുന്ന  തുകയുടെ ഒരു ഇടപാടും  നടത്തിയിട്ടില്ല.ഇത്തരത്തില്‍ ഒരു അനാവശ്യ വിവാദം ഉണ്ടായ സാഹചര്യത്തില്‍ ഈ ഇനത്തില്‍ യാതൊരു തുകയും ഈടാക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല എന്ന് കൂടി രവി പിള്ള വ്യക്തമാക്കുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 19, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍