നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കള്ളവോട്ടിന്റെ പേരിൽ റീപോളിങ് കേരളത്തിൽ ആദ്യം

    കള്ളവോട്ടിന്റെ പേരിൽ റീപോളിങ് കേരളത്തിൽ ആദ്യം

    വോട്ടിങ് യന്ത്രത്തിന്റെ തകാരാറ് അടക്കമുള്ള കാരണങ്ങളാൽ മുമ്പും റീ പോളിങ് നടന്നിട്ടുണ്ട്. എന്നാൽ കള്ളവോട്ട് കണ്ടെത്തിയതിന്റെ പേരിൽ വീണ്ടും വോട്ടെടുപ്പ് നടത്തുന്നത് ആദ്യമാണ്.

    vote

    vote

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം: ഏപ്രിൽ 23 ന് നടന്ന വോട്ടെടുപ്പിൽ കള്ളവോട്ട് നടന്നുവെന്ന് കണ്ടെത്തിയ കാസര്‍കോട്, കണ്ണൂർ മണ്ഡലങ്ങളിലെ നാല് ബൂത്തുകളിൽ റീപോളിങ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ചരിത്രത്തിൽ ഇടംനേടി. കേരളത്തിൽ ആദ്യമായാണ് കള്ളവോട്ട് നടന്നുവെന്ന് കണ്ടെത്തിയതിന്റെ പേരിൽ റീപോളിങ് നടക്കുന്നത്.

      നേരത്തെ പല തെരഞ്ഞെടുപ്പുകളിലും വോട്ടിങ് യന്ത്രത്തിന്റെ തകാരാറ് അടക്കമുള്ള കാരണങ്ങളാൽ റീ പോളിങ് നടന്നിട്ടുണ്ട്. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്നെ എറണാകുളം മണ്ഡലത്തിലെ കളമശ്ശേരിയിലെ ഒരു ബൂത്തിൽ വീണ്ടും റീ പോളിങ് നടന്നിരുന്നു. മോക് പോളിങ്ങിന്റെ ഫലം നീക്കാതെ പോളിങ് ആരംഭിച്ചതോടെ ആകെ പോൾ ചെയ്തതിനെക്കാൾ 43 വോട്ടുകൾ അധികമായി യന്ത്രത്തിൽ കാണിച്ചിരുന്നു. ഇതേതുടർന്നാണ് നേരത്തെ കളമശ്ശേരിയിൽ‌ റീ പോളിങ് പ്രഖ്യാപിച്ചത്.

      ഏപ്രില്‍ 23ന് നടന്ന വോട്ടെടുപ്പ് റദ്ദാക്കിക്കൊണ്ടാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോൾ റീപോളിങ് പ്രഖ്യാപിച്ചത്. കള്ളവോട്ടു നടന്നുവെന്ന് തെളിഞ്ഞ കാസർകോട്, കണ്ണൂര്‍ മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലാണ് റീ പോളിങ് നടക്കുന്നത്. കാസര്‍കോട് മണ്ഡലത്തിലെ കല്യാശേരി 19, 69 , 70 ബൂത്തുകളിലും കണ്ണൂര്‍ മണ്ഡലത്തിലെ തളിപ്പറമ്പ് 166ാം നമ്പര്‍ ബൂത്തിലുമാണ് വീണ്ടും വോട്ടെടുപ്പ്. സിപിഎം, ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന് കണ്ടെത്തിയ ബൂത്തുകളാണിത്. റീ പോളിങ്ങ് തീരുമാനത്തെ സി പി എമ്മും കോണ്‍ഗ്രസും സ്വാഗതം ചെയ്തു.

      അവസാന ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഞായറാഴ്ച രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. വെള്ളിയാഴ്ച വൈകിട്ട് വരെ പരസ്യപ്രചരണത്തിന് സമയമുണ്ട്. 1951ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 58 ഉപയോഗിച്ചാണ് കമ്മീഷന്റെ നടപടി.

      First published:
      )}