നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മോക് പോളിങ്ങ് സമയത്തെ വോട്ടുകൾ നീക്കം ചെയ്യാൻ മറന്നു; കളമശ്ശേരിയിലെ ഒരു ബൂത്തിൽ വീണ്ടും വോട്ടെടുപ്പ്

  മോക് പോളിങ്ങ് സമയത്തെ വോട്ടുകൾ നീക്കം ചെയ്യാൻ മറന്നു; കളമശ്ശേരിയിലെ ഒരു ബൂത്തിൽ വീണ്ടും വോട്ടെടുപ്പ്

  വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ പോള്‍ ചെയ്തതിനേക്കാളും 43 വോട്ടുകള്‍ മെഷീനില്‍ കൂടുതലായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് റീ പോളിങ് നടത്തുന്നത്

  News 18

  News 18

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: എറണാകുളം ലോക്സഭാ മണ്ഡലത്തിലെ കളമശ്ശേരിയിലെ ഒരു ബൂത്തില്‍ റീ പോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. കളമശ്ശേരിയിലെ 83ാം നമ്പര്‍ ബൂത്തില്‍ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ പോള്‍ ചെയ്തതിനേക്കാളും 43 വോട്ടുകള്‍ മെഷീനില്‍ കൂടുതലായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് റീ പോളിങ് നടത്തുന്നത്. മോക് പോള്‍ നടത്തിയ സമയത്ത് ചെയ്ത വോട്ടുകള്‍ പൂർണമായും നീക്കം ചെയ്യാതെ വോട്ടെടുപ്പ് തുടങ്ങിയതാണ് മെഷീനില്‍ അധിക വോട്ട് വരാന്‍ കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

   മോക് പോള്‍ വോട്ടുകള്‍ ഒഴിവാക്കാന്‍ പ്രിസൈഡിംഗ് ഓഫീസര്‍ മറന്നതാണെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. റീ പോളിങ്ങിന്റെ തിയതി പിന്നീട് അറിയിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. വോട്ടിങ് യന്ത്രത്തിലും വിവി പാറ്റിലും കുറവ് തകരാറുണ്ടായത് കേരളത്തിലാണെന്നും മീണ പറഞ്ഞു.    
   First published: