നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കള്ളവോട്ടിനെ തുടർന്ന് റീ പോളിംഗ്; ഇന്ന് നിശ്ശബ്ദ പ്രചാരണം; വോട്ടെടുപ്പ് നാളെ

  കള്ളവോട്ടിനെ തുടർന്ന് റീ പോളിംഗ്; ഇന്ന് നിശ്ശബ്ദ പ്രചാരണം; വോട്ടെടുപ്പ് നാളെ

  കള്ളവോട്ട് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് റീ പോളിംഗ് പ്രഖ്യാപിച്ച കണ്ണൂര്‍, കാസർകോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിലാണ് നാളെ വോട്ടെടുപ്പ്.

  news18

  news18

  • News18
  • Last Updated :
  • Share this:
   കണ്ണൂർ: കള്ളവോട്ട് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് റീ പോളിംഗ് പ്രഖ്യാപിച്ച കണ്ണൂര്‍, കാസർകോട് മണ്ഡലങ്ങളിലെ ബൂത്തുകളില്‍ ഇന്ന് നിശ്ശബ്ദ പ്രചാരണം. നാളെയാണ് വോട്ടെടുപ്പ്.

   കള്ളവോട്ട് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് റീ പോളിംഗ് പ്രഖ്യാപിച്ച കണ്ണൂര്‍, കാസർകോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിലാണ് ഇന്ന് നിശബ്ദ പ്രചാരണം. കാസർകോട് മണ്ഡലത്തില്‍ തൃക്കരിപ്പൂര്‍ കൂളിയോട് ജി.എച്ച്.എസിലെ ബൂത്ത് നമ്പര്‍ 48, കല്യാശേരി പിലാത്തറയിലെ ബൂത്ത് നമ്പര്‍ 19, പുതിയങ്ങാടി ജുമാഅത്ത് എച്ച്.എസിലെ 69, 70 ബൂത്തുകള്‍ എന്നിവിടങ്ങളിലാണ് റീ പോളിംഗ്.

   കണ്ണൂര്‍ മണ്ഡലത്തില്‍ പാമ്പുരുത്തി മാപ്പിള എ.യു.പി സ്‌കൂളിലെ 166 നമ്പര്‍ ബൂത്തിലും, കുന്നിരിക്ക യു.പി സ്‌കൂളിലെ 52,53 ബൂത്തുകളിലും റീ പോളിംഗ് നടക്കും. ഇന്നലെ പിലാത്തറയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍റെ പ്രചാരണം ഒരു സംഘം തടസപ്പെടുത്തുകയും മൈക്കും മറ്റ് സാമഗ്രികളും നശിപ്പിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നില്‍ സി പി എം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

   LokSabha Elecetion 2019: ഏഴാംഘട്ട വോട്ടെടുപ്പ് ഞായറാഴ്ച; അവസാനഘട്ടത്തിൽ 59 മണ്ഡലങ്ങൾ

   ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും കൈയ്യേറ്റം നടന്നു. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന രാജ് മോഹന്‍ ഉണ്ണിത്താനെ പയ്യന്നൂര്‍ പ്രിയദര്‍ശിനി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമസംഭവങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ പൊലീസ് കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

   ഇന്ന് പരമാവധി വോട്ടര്‍മാരെ വീടുകളിലെത്തി കാണാനാണ് പ്രധാന മുന്നണികളുടെ തീരുമാനം. നാളെ രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.

   First published:
   )}